App Logo

No.1 PSC Learning App

1M+ Downloads
10 സെന്റീമീറ്റർ വ്യാസമുള്ള ഈയത്തിന്റെ ഖര ഗോളത്തിൽ നിന്ന് 2 സെന്റീമീറ്റർ വ്യാസമുള്ള എത്ര പന്തുകൾ ചെത്തിയെടുക്കാൻ സാധിക്കും?
25 സെ.മീ. നീളവും 16 സെ.മീ. വീതിയുമുള്ള ഒരു ചതുരത്തിൻ്റെ വിസ്തീർണം ഒരു സമചതുരത്തിൻ്റെ വിസ്തീർണത്തിനു തുല്യമാണ്. എങ്കിൽ സമചതുരത്തിൻ്റെ ചുറ്റളവ് എത്ര?
8 മീറ്റർ നീളവും 4.5 മീറ്റർ വീതിയുമുള്ള ഒരു ഹാളിൻ്റെ തറ ടൈൽസ് പതിക്കുന്നതിന് ചതുരശ്ര മീറ്ററിന് 400 രൂപ നിരക്കിൽ എന്തു ചെലവു വരും?
ഒരു ത്രികോണത്തിൻ്റെ പാദം 5 സെൻറീമീറ്ററും ഉന്നതി 10 സെ ൻറീമീറ്ററും ആയാൽ അതിൻ്റെ വിസ്തീർണം?
2 മീറ്റർ നീളവും 1.5 മീറ്റർ വീതിയും 1.75 മീറ്റർ ആഴവുമുള്ള ഒരു ടാ ങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും
11 cm നീളവും 8 cm വീതിയും ഉള്ള ഒരു ചതുരത്തിൻ്റെ പരപ്പളവ് എത്ര?
42 സെൻ്റിമീറ്റർ വ്യാസവും 10 സെന്റിമീറ്റർ ഉയരവുമുള്ള ഒരു സിലിണ്ടർ ആകൃതിയിലുള്ള ബക്കറ്റിൽ നിറയെ മണൽ നിറച്ചിരിക്കുന്നു. ബക്കറ്റിലെ മണൽ താഴേക്ക് ഇട്ടപ്പോൾ മണൽ ഒരു കോണിന്റെ ആകൃതിയിലേക്ക് മാറി. കോണിൻറെ ഉയരം 21 സെൻ്റിമീറ്ററാണെങ്കിൽ കോണിന്റെ അടിസ്ഥാന വിസ്തീർണ്ണം എത്ര?
ഒരു ഗോളത്തിൻ്റെ വ്യാപ്‌തം 36π ഘന സെ. മീ. ആയാൽ അതിൻ്റെ വ്യാസത്തിൻ്റെ നീളം എത്ര?
4 സെ. മീ. ആരവും 10 സെ. മീ. ഉയരവുമുള്ള ഒരു വൃത്തസ്തംഭത്തെ ഉരുക്കി 2 സെ. മീ. ആരമുള്ള എത്ര ഗോളങ്ങൾ ഉണ്ടാക്കാം?
8cm വശമുള്ള ഒരു ക്യൂബിൽനിന്നും ചെത്തിയെ ടുക്കാൻ കഴിയുന്ന ഗോളത്തിൻ്റെ ഉപരിതല പരപ്പളവ് എത്ര?
20cm വ്യാസമുള്ള ഗോളത്തിൻ്റെ ഉപരിതല പരപ്പളവ് എത്ര ?
ഒരു കോൺ 45° ആയ ഒരു മട്ടത്രികോണത്തിൻറെ ലംബവശത്തിൻ്റെ നീളം 8 cm ആയാൽ അതിൻ്റെ കർണ്ണത്തിന്റെ നീളം എത്ര? *
12 ഭുജങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ഒരു അകകോണിൻ്റെ അളവ് എത്ര?
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു മട്ടത്രികോണത്തിൻ്റെ വശങ്ങൾ?
ഒരു സമചതുര സ്തൂപികയുടെ വക്കുകളെല്ലാം 12 cm വീതമാണ്. അതിൻ്റെ പാർശ്വ മുഖങ്ങളുടെ പരപ്പളവ് എത്ര?
ഒരു അർദ്ധഗോളത്തിൻ്റെ വക്രതല പരപ്പളവ് 338π cm² ആയാൽ അതിൻ്റെ വ്യാപ്‌തം കാണുക.
വശത്തിൻ്റെ നീളം 6xyz² ആയ ഒരു ക്യൂബിൻ്റെ വ്യാപ്തം കണ്ടെത്തുക
പാദം 4 cm ആയ ഒരു സമപാർശ്വ ത്രികോണത്തിന്റെ തുല്യവശങ്ങൾ 6 cm വീതം ആയാൽ അതിന്റെ പരപ്പളവ് എത്രയായിരിക്കും?
ഒരു ഗോളത്തിന്റെ ആരം ഇരട്ടി ആക്കിയാൽ ഉപരിതല വിസ്‌തീർണ്ണം എത്ര വർദ്ധിക്കും?
ഒരു സമചതുരത്തിന്റെ ചുറ്റളവ് 32 സെ. മീ. ആണ്. ഈ സമചതുരത്തിന്റെ വശങ്ങളുടെ അതേ നീളമുള്ള വശങ്ങളോടുകൂടിയ ഒരു സമഷഡ്ഭുജത്തിന്റെ പരപ്പളവെന്ത്
ഒരു മീറ്റർ വശമുള്ള ഒരു സമചതുരത്തിൽ നിന്ന് 20cm വശമുള്ള എത്ര സമചതുരം മുറിക്കാം?
ഒരു മട്ടത്രികോണത്തിൻ്റെ കർണ്ണം 1 1/2 മീറ്ററും മറ്റൊരുവശം 1/2മീറ്ററും ആയാൽ അതിന്റെ ചുറ്റളവ് എന്ത് ? ( √2= 1.41)
. 220 സെ. മീ. ചുറ്റളവുള്ള ഒരു വൃത്തത്തിൻ്റെ വിസ്തീർണ്ണം ഒരു ചതുരത്തിൻ്റെ വിസ്തീർണ്ണത്തിന് തുല്യമാണ്. ചതുരത്തിൻ്റെ വീതി 50 സെ. മി. ആണ്. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ? 1) വൃത്തത്തിന്റെ ആരം 70 സെ.മീ. ആണ്. 2) ചതുരത്തിന്റെ നീളം 77 സെ. മീ. ആണ്.
15 മീറ്റർ നീളമുള്ള ഒരു കമ്പി 3/4 മീറ്റർ നീളമുള്ള കഷ്ണങ്ങളാകിയാൽ എത്ര കഷ്ണങ്ങൾ ഉണ്ടാകും

ചിത്രത്തിലെ രൂപത്തിൻ്റെ പരപ്പളവ് എത്ര?

സമചതുരാകൃതിയായ ഒരു സ്ഥലത്തിന് 1296 ചതുരശ്രമീറ്റർ പരപ്പളവാണുള്ളത്. ഇതിന്റെ ഒരു വശത്തിന് എത്ര മീറ്റർ നീളമുണ്ട് ?
ഒരു സമചതുരത്തിന്റെ വികർണം 24 cm ആയാൽ ചുറ്റളവ് കണ്ടെത്തുക
168 സെ. മീ. വ്യാസമുള്ള ഒരു അർദ്ധഗോളത്തിന്റെ ആകെ ഉപരിതല വിസ്തീർണ്ണം എത്ര ചതുരശ്ര സെന്റിമീറ്റർ ആണ് ?
ഒരു സമചതുരത്തിന്റെ വശങ്ങൾ 25% വീതം വർദ്ധിപ്പിച്ചാൽ പരപ്പളവിലുള്ള വർദ്ധനവ് എത്ര ശതമാനമാണ് ?
28 cm ആരമുള്ള അർദ്ധഗോളത്തിന്റെ ഉപരിതലവിസ്തീർണം എത്ര?
21 cm ആരമുള്ള ഗോളത്തിന്റെ വ്യാപ്തം എത്ര?
14 cm ആരമുള്ള ഗോളത്തിന്റെ ഉപരിതലവിസ്തീര്ണം എത്ര?
ഒരു ദീർഘചതുരത്തിന്റെ നീളവും വീതിയും 8: 3 എന്ന അനുപാതത്തിലാണ്. ദീർഘചതുരത്തിന്റെ ചുറ്റളവ് 220 സെന്റിമീറ്ററാണെങ്കിൽ, ദീർഘചതുരത്തിന്റെ നീളം എന്താണ്?
36π cm³ വ്യാപ്മുള്ള ഒരു ഗോളത്തിന്റെ ആരം കണ്ടെത്തുക?
ഒരു ചതുരത്തിന്റെ നീളം വീതിയേക്കാൾ 4 സെ.മി കൂടുതലാണ്. ചതുരത്തിന്റെ ചുറ്റളവ് 40 സെ.മി ആയാൽ അതിന്റെ നീളം എത്ര?
ഒരു ഗോളത്തിന്റെ വ്യാസം 30% വർദ്ധിപ്പിച്ചാൽ ഉപരിതല വിസ്തീർണ്ണത്തിന്റെ വർദ്ധനവ് എത്രയാണ് ?
ഒരു വൃത്തത്തിൽ അന്തർലേഖനം ചെയ്ത സമചതുരത്തിന്റെ ഒരു വശം 2cm ആയാൽ വൃത്തത്തിന്റെ പരപ്പളവ്?
10 cm ആരമുള്ള ഈയ ഗോളം ഉരുക്കി അതേ ആരമുള്ള ഒരു വൃത്തസ്തൂപികയാക്കിയാൽ, സ്തൂപികയുടെ ഉന്നതി?
ഒരു ത്രികോണത്തിലെ കോണുകൾ 1 : 3 : 5 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവും വലിയ കോണിന്റെ അളവ് എത്ര?
ചതുരാകൃതിയിലുള്ള ഒരു ഇരുമ്പ് കട്ടയുടെ നീളം 25 സെ.മീറ്ററും വീതി 10 സെ.മീറ്ററും ഉയരം 4 സെ.മീറ്ററും ആണ്. ഇത് ഉരുക്കി ഒരു സമചതുരക്കട്ട ഉണ്ടാക്കിയാൽ ഒരു വശത്തിന്റെ നീളം എത്ര ?
The height of room of the wall is 3 cm. If the length of the room is 25% more than the width of the room, and area of the four walls is 54 cm2, then find the length of the room.
ഒരു റോംബസിന്റെ വിസ്തീർണ്ണം 240 ആണ്. ഡയഗണലുകളിൽ ഒന്ന് 16 സെന്റീമീറ്ററാണ്.മറ്റൊരു ഡയഗണൽ കണ്ടെത്തുക.
ഒരു ത്രികോണത്തിന്റെ പാദത്തിന്റെ നീളം ഉയരത്തേക്കാൾ 6 സെന്റിമീറ്റർ കൂടുതലാണ്. ത്രികോണത്തിന്റെ വിസ്തീർണ്ണം 108 ആണെങ്കിൽ, ത്രികോണത്തിന്റെ പാദത്തിന്റെ നീളം കണ്ടെത്തുക?
ഒരു ലംബകത്തിന്‍റെ രണ്ട് സമാന്തര വശങ്ങളുടെ നീളങ്ങള്‍ 19 മീറ്റര്‍, 23 മീറ്റര്‍ എന്നിങ്ങനെയാണ്. അതിന്റെ ഉയരം 17 മീറ്റര്‍ ആണെങ്കില്‍, ലംബകത്തിന്‍റെ പരപ്പളവ്‌ എത്ര?
15 സെന്റീമീറ്റർ ഉയരവും 10 സെന്റീമീറ്റർ ആരവുമുള്ള ഒരു സിലിണ്ടറിന്റെ മൊത്തം ഉപരിതല വിസ്തീർണ്ണം കണ്ടെത്തുക?
5 മീറ്റർ നീളവും 4 മീറ്റർ വീതിയും 2 മീറ്റർ ഉയരവുമുള്ള ഒരു ടാങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും?
ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 12 സെ.മീറ്ററും അതിന്റെ എതിർ മൂലയിൽ നിന്നു ആ വശത്തേക്കുള്ള ലംബദൂരം 15 സെ.മീറ്ററും ആയാൽ വിസ്തീർണ്ണം എത്ര?
ഒരു ചതുരത്തിന്റെ നീളം 10 സെ.മീറ്ററും വീതി 8 സെ.മീറ്ററും ആയാൽ വിസ്തീർണ്ണം എത്ര?
ഒരു ചതുരസ്തംഭത്തിന്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 27 സെ.മീ, 18 സെ.മീ, 21 സെ.മീ. എന്നിങ്ങനെ ആണ്. ചതുരസ്തംഭത്തിൽ നിന്ന് 3 സെന്റിമീറ്റർ വശമുള്ള എത്ര ഘനങ്ങൾ മുറിക്കാൻ കഴിയും?
ഒരു ഗോളത്തിന് 8 സെന്റീമീറ്റർ ആരമുണ്ട്. ഒരു സിലിണ്ടറിന് 4 സെന്റീമീറ്റർ പാദ ആരവും h cm ഉയരവുമുണ്ട്. സിലിണ്ടറിന്റെ മൊത്തം ഉപരിതല വിസ്തീർണ്ണം ഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണത്തിന്റെ പകുതിയാണെങ്കിൽ, സിലിണ്ടറിന്റെ ഉയരം കണ്ടെത്തുക.