Challenger App

No.1 PSC Learning App

1M+ Downloads
ബുദ്ധൻ്റെ കാലത്ത് സജീവമായി പ്രവർത്തിച്ചിരുന്നു വ്യവസായി-വ്യാപാരി സംഘങ്ങൾ അറിയപ്പെട്ടിരുന്നത് :

ബുദ്ധൻ്റെ കാലത്ത് രൂപംകൊണ്ട നഗരങ്ങൾ ഏവ :

  1. ശ്രാവസ്തി, രാജ ഗൃഹം
  2. ചമ്പ, കൗശാമ്പി
  3. വാരണാസി, വൈശാലി

    ബുദ്ധൻ്റെ കാലത്ത് ഉത്തരേന്ത്യയിൽ നിലവിലിരുന്ന രാഷ്ട്രീയഘടനയുടെയും സാമൂഹ്യജീവിതത്തിന്റെയും സവിശേഷതകളിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

    1. രാജവംശങ്ങൾ ഭരിച്ചിരുന്ന രാജ്യങ്ങളിൽ മുൻകാലത്ത് പ്രവർത്തിച്ചിരുന്ന ജനകീയ സമിതികൾ ബുദ്ധൻ്റെ കാലത്ത് പ്രവർത്തനരഹിതമായി. 
    2. രാജാക്കന്മാർ ഭരിച്ചിരുന്ന രാജ്യങ്ങളിൽ സ്ഥിരം സൈന്യത്തെ നിലനിർത്തിയിരുന്നു. സൈന്യത്തിൽ നാല് വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്.  കാലാൾപ്പട, കുതിരപ്പട, രഥങ്ങൾ, ആനപ്പട എന്നിവയായിരുന്നു അവ.
    3. ബ്രാഹ്മണരെയും ക്ഷത്രിയരെയും നികുതിയിൽനിന്നു ഒഴിവാക്കിയിരുന്നു. കർഷകർ മൊത്തം ഉത്പന്നത്തിൻ് ആറിലൊന്ന് രാജാവിനു നികുതിയായി നല്‌കി. 
    4. ബുദ്ധൻ്റെ കാലത്തുതന്നെ ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ഒരു നീതിന്യായസമ്പ്രദായം ഇന്ത്യയിൽ നിലവിൽവന്നു.  സിവിലും ക്രിമിനലുമായ നിയമങ്ങൾ ചാതുർവർണ്യവ്യവസ്ഥയെ നിലനിർത്തുവാൻ ഉതകുന്നതായിരുന്നു. 
    5. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ എന്നീ സവർണ്ണജാതികളിൽ ജനിച്ചവർക്ക് പ്രത്യേകാവകാശങ്ങൾ അനുവദിച്ചിരുന്നു.  ശൂദ്രർക്ക് നല്കിയിരുന്ന ശിക്ഷകൾ സവർണ്ണർക്കു ബാധകമായിരുന്നില്ല. 

      ഗ്രാമണിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

      1. ബുദ്ധൻ്റെ കാലത്ത് 'ഗ്രാമണി' എന്നു പേരുള്ള ഗ്രാമാധിപനിൽ നിക്ഷിപ്‌തമായിരുന്നു ഗ്രാമ ഭരണത്തിന്റെ ചുമതല. 
      2. രാജാവുമായി നേരിട്ട് ഇടപെടാനുള്ള അവകാശം ഗ്രാമിണിക്കുണ്ടായിരുന്നു. 
      3. രാജാവ് നിർദ്ദേശിക്കുന്ന മറ്റെല്ലാ ജോലികളും ഗ്രാമണിതന്നെയാണ് നിർവഹിക്കേണ്ടിയിരുന്നത്. 

        പ്രദേശയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

        1. ജനപ്രഭുത്വഭരണത്തിനു വിധേയമായിരുന്ന രാജ്യങ്ങളിൽ ക്ഷത്രീയരായിരുന്നു ഭരണവർഗ്ഗം. 
        2. യുദ്ധത്തിലെന്നപോലെ സമാധാനത്തിലും ജനതയ്ക്ക് നേതൃത്വം നല്കേണ്ടത് ഭരണാധികാരികളുടെ ചുമതലയായിരുന്നു. 
        3. ഭരണനിർവഹണത്തിൽ രാജാവിനെ സഹായിക്കാൻ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നു. 

          ബുദ്ധൻ്റെ കാലത്ത് ഉത്തരേന്ത്യയിൽ നിലവിലിരുന്ന രാജ്യം ഏത് ?

          1. പ്രദേശ
          2. ഗ്രാമണി

            ബൗദ്ധവാസ്തുശില്പകലാ കേന്ദ്രങ്ങൾക്ക് ഉദാഹരണം :

            1. അഫ്‌ഗാനിസ്ഥാനിലെ ബാരിയൻ
            2. ഇന്തോനേഷ്യയിലെ ബോറോബുദർ

              പാറതുരന്നു നിർമ്മിക്കപ്പെട്ടിട്ടുള്ള ബുദ്ധമതഗുഹാ ക്ഷേത്രങ്ങൾ എവിടെയാണ് കാണുന്നത് :

              1. കൻഹേരി
              2. നാസിക്
              3. കാർലെ

                ബൗദ്ധചിത്രകലയുടെ ഉത്തമമാതൃകകളായി ഇന്നും നിലനില്ക്കുന്ന ചുവർചിത്രം ?

                1. അജന്ത ചുവർചിത്രം
                2. ബാഗിലെ ചുവർചിത്രം

                  ഭാരതീയ തത്ത്വചിന്തയ്ക്ക് സംഭാവനകൾ നല്കിയിട്ടുള്ള ബുദ്ധപണ്ഡിതന്മാരെ തിരിച്ചറിയുക :

                  1. നാഗാർജ്ജുൻ
                  2. ദിങ്നാഗൻ
                  3. വസുബന്ധു
                  4. ധർമ്മകീർത്തി

                    ബുദ്ധമതവുമായി ബന്ധപ്പെട്ട വലിയ ആശ്രമങ്ങൾ ഉപരിവിദ്യാഭ്യാസത്തിനുള്ള സർവകലാശാലകളായി വകാസം പ്രാപിച്ചു. അവയിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക :

                    1. നളന്ദ
                    2. വിക്രമശില
                    3. തക്ഷശില

                      ബുദ്ധമതവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

                      1. ശൂദ്രന്മാർക്കും സ്ത്രീകൾക്കും സമൂഹത്തിൽ പ്രത്യേക പരിഗണന നല്‌കി. 
                      2. സാമൂഹ്യസേവനമായിരിക്കണം മനുഷ്യൻറെ ഏറ്റവും മഹനീയമായ ആദർശമെന്ന് ആ മതം ഉദ്ഘോഷിച്ചു. 
                      3. മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് സമൂഹനന്മയ്ക്കു ഹാനികരമാണെന്നുള്ള ബോധം ജനങ്ങളിൽ കൊണ്ട് വന്നു. 
                      4. ബൗദ്ധസന്ന്യാസിമാരുടെ സംഘടനയായ സംഘത്തിന്റെ മാതൃകയിൽ ഹിന്ദുക്കളും സന്ന്യാസാശ്രമങ്ങൾക്കു രൂപം നല്കി.  ശങ്കരാചാര്യർ രൂപീകരിച്ച സന്ന്യാസിമഠങ്ങൾ മാത്യകയായി സ്വീകരിച്ചത് ബൗദ്ധസന്ന്യാസിമാരുടെ ഇത്തരം സ്ഥാപനങ്ങളെയാണ്. 

                        ബുദ്ധ മതവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

                        1. ശാന്തി, സദ്ഭാവന, സൗഹൃദം എന്നിവയുടെ സന്ദേശം പ്രചരിപ്പിച്ച മതമായിരുന്നു ബുദ്ധന്റേത്. 
                        2. അമിതമായ ധനവും പ്രതാപവും ആർജ്ജിക്കുക എന്ന ലക്ഷ്യംവച്ചുകൊണ്ട് വലിയ ഒരു ജനവിഭാഗം ഹിംസാത്മകവും സ്വാർത്ഥപരവുമായ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നു. ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് ഉളവാകുന്ന ദൂഷ്യഫലങ്ങൾ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബുദ്ധമതം അതിൻ്റെ തത്ത്വങ്ങൾ ആവിഷ്കരിച്ചത്.
                        3. സ്വകാര്യസ്വത്തു സമ്പാദിക്കുന്നതും ആർഭാടമായി ജീവിതം നയിക്കുന്നതും തെറ്റാണെന്ന് ആ മതം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. 
                        4. വസ്ത്രധാരണം, ഭക്ഷണരീതി, ലൈംഗികജീവിതം മുതലായ കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ഒരു പെരുമാറ്റസംഹിത ബുദ്ധമതം അതിന്റെ അനുയായികൾക്കായി കാഴ്‌ചവച്ചു. 
                          ബുദ്ധമതം ഒരു ലോകമതമായി വികസിച്ചെങ്കിലും അതിൻ്റെ ജന്മദേശമായ ഇന്ത്യയിൽ അത് ക്രമേണ ക്ഷയിക്കുകയും .................. ഒഴികെ മറ്റു പ്രദേശങ്ങളിൽനിന്ന് പൂർണ്ണമായി അപ്രത്യക്ഷപ്പെടുകയും ചെയ്‌തു.

                          ബുദ്ധമതം ക്ഷയിക്കാനുള്ള കാരണങ്ങൾ ഏവ :

                          1. ബുദ്ധമതത്തിൻ്റെ സാർവജനീനസ്വഭാവം പരിഗണിച്ച് സ്വദേശീയരും വിദേശീയരുമായ പല വർഗ്ഗക്കാരും ആ മതം സ്വീകരിക്കാനിടയായി.  ഇതിനെത്തുടർന്ന് നിരവധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ബുദ്ധമതത്തിൽ കടന്നുകൂടുകയും ആ മതത്തെ ദുഷിപ്പിക്കുകയും ചെയ്‌തു. 
                          2. എ.ഡി. രണ്ടാം ശതാബ്ദത്തോടുകൂടി ബുദ്ധമതം ഹീനയാനമെന്നും മഹായാനമെന്നും രണ്ടു ഭാഗങ്ങളായി പിരിഞ്ഞു. 
                          3. മതത്തിൽനിന്നും ശാന്തിയും ആശ്വാസവും പ്രതീക്ഷിച്ചിരുന്നവർ ക്രമേണ ബുദ്ധമതത്തോടുള്ള അഭിനിവേശത്തിൽനിന്നു മോചിതരാവുകയും ഹിന്ദുമതത്തിലേക്കു തിരിച്ചുപോരുകയും ചെയ്തു.
                          4. എ.ഡി. ആറാം ശതാബ്ദത്തിലെ ഹൂണരുടെ ആക്രമണവും പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടിലെ മുസ്ലിം ആക്രമണങ്ങളും ബുദ്ധമതാധഃപതനത്തെ അനിവാര്യമാക്കിയ സംഭവവികാസങ്ങളാണ്. 
                          5. പതിമൂന്നാം ശതാബ്ദത്തിൽ ദക്ഷിണേന്ത്യയിൽ ഒരു പ്രധാന ശക്തിയായിത്തീർന്ന ലിംഗായത്തുകൾ ജൈന-ബുദ്ധമതാനുയായികളെ നിർദ്ദയം പീഡിപ്പിച്ചു. 

                            ബുദ്ധമതത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

                            1. ബുദ്ധന്റെ കാലത്ത് മഗധത്തിൽ ഒതുങ്ങിനിന്നിരുന്ന ആ മതം കാലക്രമേണ ഇന്ത്യയിലെതന്നെ പ്രധാന മതങ്ങളിൽ ഒന്നായി വികസിച്ചു. 
                            2. ബുദ്ധമതത്തിന്റെ പ്രചാരണവിഭാഗമായ സംഘം അനുഷ്ഠിച്ച സേവനങ്ങൾ ബുദ്ധമതവികാസത്തിൽ നിർണ്ണായകമായ ഒരു പങ്കു വഹിച്ചു. 
                            3. ജാതിരഹിതവും സാർവജനീനവുംമായ സ്വഭാവവിശേഷം വലിയൊരു ജനസമൂഹത്തെ അതിൻ്റെ സ്വാധീനവലയത്തിൽ കൊണ്ടുവന്നു. ബുദ്ധമതം സ്ഥാപിത താൽപര്യങ്ങളെ പ്രീണിപ്പിച്ചില്ല. 
                            4. ബുദ്ധമതതത്ത്വങ്ങൾ പ്രാദേശിക ഭാഷകളിൽക്കൂടിയാണ് പ്രചരിപ്പിച്ചത്. 

                              ഇന്ത്യയിലെ ഏത് രാജാക്കന്മാരിൽനിന്നും ലഭിച്ച ആത്മാർത്ഥമായ പ്രോത്സാഹനമാണ് ബുദ്ധമതത്തിൻ്റെ വളർച്ചയ്ക്കു സഹായകമായത് ?

                              1. അശോകൻ
                              2. കനിഷ്കൻ
                              3. ഹർഷൻ
                                ശ്രീബുദ്ധൻ ഏഷ്യയുടെ മാത്രമല്ല, 'ലോകത്തിന്റെ തന്നെ പ്രകാശ'മാണ് എന്നത് ആരുടെ അഭിപ്രായമാണ് ?

                                ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

                                1. 'ബുദ്ധം', 'സംഘം', 'ധർമ്മം' ഇവയാണ് ബുദ്ധമതത്തിൻ്റെ വിശുദ്ധസ്തംഭത്രയം.
                                2. തൃഷ്ണ‌യെ ഉന്മൂലനംചെയ്‌തു ദുരിതത്തിൽനിന്നും ലൗകികജീവിതത്തിൽനിന്നും മുക്തിനേടുവാൻ ബുദ്ധമതം നിർദ്ദേശിക്കുന്നതാണ് അഷ്ടാംഗമാർഗ്ഗം.
                                3. ഭിക്ഷുക്കളുടെ സംഘടനയായ 'സംഘ'ത്തിൽ ജാതിവർണ്ണഭേദങ്ങളില്ലാതെ എല്ലാവർക്കും അംഗമാകുവാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. 
                                  ഭിക്ഷുക്കളുടെ സംഘടന അറിയപ്പെട്ടിരുന്നത് ?
                                  ബുദ്ധമതത്തിൽ സാധാരണക്കാരെ വിളിച്ചിരുന്നത് ?
                                  ബുദ്ധമതസന്യാസികളെ വിളിച്ചിരുന്ന പേര് ?

                                  ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

                                  1. ബുദ്ധൻ വേദതത്ത്വങ്ങളുടെ അപ്രമാദിത്വത്തിലോ വേദാചാരങ്ങളുടെ പ്രഭാവത്തിലോ വിശ്വസിച്ചില്ല. 
                                  2. ദൈവത്തിൻ്റെ അസ്‌തിത്വത്തെയും ആത്മാവിന്റെ അനശ്വരതയെയും നിഷേധിക്കുക കാരണം ബുദ്ധമതം ഒരുതരം നിരീശ്വര വാദമായിരുന്നു. 
                                  3. കർമ്മമാണ് മനുഷ്യൻ്റെ വിധിയെ നിർണ്ണയിക്കുന്ന സുപ്രധാന ഘടകമെന്നും അതിനാൽ കർമ്മത്തെ കുറ്റമറ്റതാക്കുകയാണ് മനുഷ്യന് നിർവാണസിദ്ധിക്കുള്ള വഴിയെന്നും ബുദ്ധമതം അനുശാസിച്ചു.
                                  4. ജൈനമതത്തിന്റെ എന്നപോലെ ബുദ്ധമതത്തിൻ്റെയും പരമപ്രധാനമായ തത്ത്വങ്ങളിൽ ഒന്നായിരുന്നു അഹിംസ.

                                    ചേരുംപടി ചേർക്കുക :

                                    ശരിയായ ജീവിതരീതി സമ്യക്‌വ്യായാമം
                                    ശരിയായ യത്നം സമ്യക്‌സ്‌മൃതി
                                    ശരിയായ ആലോചന സമ്യക് ‌സമാധി
                                    ശരിയായ ഏകാഗ്രത സമ്യക് ആജീവം

                                    ചേരുംപടി ചേർക്കുക :

                                    ശരിയായ ജ്ഞാനം സമ്യക്‌വാക്യം
                                    ശരിയായ സങ്കല്പ്‌പം സമ്യക്‌ദൃഷ്‌ടി
                                    ശരിയായ സംസാരം ശുദ്ധസങ്കല്‌പം
                                    ശരിയായ പെരുമാറ്റം സമ്യക്‌കർമ്മം
                                    ബുദ്ധന്റെ ജനനവും ജ്ഞാനോദയവും പരമനിർവാണവും ........................ മാസത്തിലെ പൗർണ്ണമിനാളിലാണെന്നു ബുദ്ധമതഗ്രന്ഥങ്ങൾ ഉദ്ഘോഷിക്കുന്നു

                                    ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക

                                    1. സിദ്ധാർത്ഥഗൗതമൻ അതായിരുന്നു ബുദ്ധന്റെ ആദ്യത്തെ പേര്.
                                    2. ഗൗതമന് 39 വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിൻ്റെ ഏകപുത്രനായ രാഹുലൻ ജനിക്കുന്നത്.
                                    3. പരമമായ സത്യം കണ്ടുപിടിക്കാനുള്ള വ്യഗ്രതയോടുകൂടി അദ്ദേഹം രാജ്യത്തിൻ്റെ നാനാ ഭാഗങ്ങളിലും അലഞ്ഞുനടന്നു.  മനുഷ്യന്റെ ദുഃഖപൂർണ്ണമായ ജീവിതത്തിന് ഒരു ശാശ്വതപരിഹാരം കാണുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം.
                                    4. തൻ്റെ പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ ബീഹാറിലെ ബുദ്ധഗയയിൽ (ബോധ്‌ഗയയിൽ) എത്തിയ ഗൗതമൻ ഒരു ആൽവൃക്ഷത്തിൻ്റെ ചുവട്ടിൽ ധ്യാനനിമഗ്നനായി അനേക ദിവസം കഴിച്ചു കൂട്ടി. 
                                      കുശീനഗരത്തിൽവെച്ച് എത്രാമത്തെ വയസ്സിൽ ഗൗതമബുദ്ധൻ നിര്യാതനായത് ?
                                      ഗൗതമൻ തൻ്റെ ബന്ധത്തിൽപ്പെട്ട യശോധരാദേവിയെ വിവാഹം ചെയ്‌തത് എത്രാമത്തെ വയസ്സിൽ ആണ് ?
                                      ഗൗതമ ബുദ്ധൻ പിൽക്കാലത്ത് അറിയപ്പെട്ടത് ?

                                      ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

                                      1. ദൈവവിശ്വാസം ഹിന്ദുമതത്തിൻ്റെ അടിസ്ഥാനതത്ത്വങ്ങളിൽ ഒന്നായിരുന്നപ്പോൾ ജൈനമതം ദൈവത്തിൻ്റെ അസ്തിത്വത്തെത്തന്നെ പാടേ നിഷേധിച്ചു. 
                                      2. ഹിന്ദുമതം പൂജാകർമ്മാദികളിൽ അധിഷ്ഠിതമായിരുന്നപ്പോൾ ജൈനമതം ഇവയുടെ നിഷ്‌ഫലതയെപ്പറ്റി ഊന്നിപ്പറഞ്ഞു. 
                                      3. ഹിന്ദുമതത്തിന്റെ അടിസ്ഥാനം ചാതുർവർണ്യമായിരുന്നെങ്കിൽ ജൈനമതം ജാതിരഹിതവും സാർവജനീനവുമായ ഒരു സാമൂഹ്യവ്യവസ്ഥിതിക്കുവേണ്ടി നിലകൊണ്ടു.
                                        മഹാവീരൻ തൻ്റെ മതത്തിന് സുസംഘടിതമായ ഒരു സംവിധാനക്രമവും സംഭാവനചെയ്‌തു. പ്രചാരണത്തിനായി ആശ്രമജീവിതവ്യവസ്ഥിതി സ്വീകരിച്ച അദ്ദേഹം ജൈനരെ രണ്ടു വിഭാഗങ്ങളാക്കിത്തിരിച്ചു. അവ ഏവ ?
                                        ജൈനമതത്തിന്റെ പരമപ്രധാനമായ തത്ത്വം ?

                                        ജൈനമതതത്ത്വങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

                                        1. വേദവിധി പ്രകാരമുള്ള എല്ലാ മതാനുഷ്‌ഠാനങ്ങളും നിഷ്‌ഫലമാണ്.
                                        2. ദൈവം എന്നു പറയുന്നത് ഒരു മിഥ്യയാണ്. അതിനാൽ ആരാധന കൊണ്ടും പൂജാകർമ്മാദികൾകൊണ്ടും ഒരു പ്രയോജനവുമില്ല.
                                        3. മനുഷ്യന്റെ ജനനമരണങ്ങളുടെയും ദുഃഖസമ്പൂർണ്ണമായ ജീവിതത്തിന്റെയും മൂലകാരണം 'കർമ്മ'മാണ്. 
                                        4. സന്യാസം, സ്വയംപീഡനം, നിരാഹാരവ്രതമനുഷ്‌ഠിച്ച് മരണംപ്രാപിക്കുക മുതലായവയും നിർവാണപ്രാപ്‌തിക്ക് ജൈനമതം നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങളാണ്.
                                        5. ജൈനമതത്തിന്റെ പരമപ്രധാനമായ തത്ത്വം അഹിംസയാണ്. 

                                          മഹാവീരൻ്റെ പ്രവർത്തനരംഗങ്ങൾ ഏത് പ്രദേശത്തായിരുന്നു ?

                                          1. മഗധം
                                          2. കോസലം
                                            "ജൈനമതം" എന്ന പേര് ഉത്ഭവിച്ചത് ?

                                            ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

                                            1. സിദ്ധാർത്ഥന്റെയും ത്രിശാലിയുടെയും പുത്രനായി അദ്ദേഹം വൈശാലിക്കു സമീപമുള്ള കുന്ദ ഗ്രാമത്തിലാണ് (ബിഹാർ) ജനിച്ചത്. 
                                            2. ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച മഹാവീരൻ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ യശോധ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. 
                                            3. 12 കൊല്ലത്തെ സന്ന്യാസ ജീവിതത്തിനുശേഷം 52-ാമത്തെ വയസ്സിൽ വർദ്ധമാനൻ പരമമായ ജ്ഞാനം നേടി. 
                                            4. രാജഗൃഹത്തിനടുത്ത് 'പാവ' എന്ന സ്ഥലത്തുവച്ച് തൻ്റെ 72-ാമത്തെ വയസ്സിൽ അദ്ദേഹം മരിച്ചു.
                                              വർദ്ധമാനമഹാവീരൻ അറിയപ്പെട്ടിരുന്ന പേര് ?
                                              വർദ്ധമാനന്റെ അമ്മ ഏത് കുലത്തിലെ രാജകുമാരിയായിരുന്നു ?
                                              വർദ്ധമാനന്റെ പിതാവ് സിദ്ധാർത്ഥൻ ഏത് കുലത്തിൻ്റെ മേധാവിയായിരുന്നു ?

                                              പാർശ്വനാഥനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

                                              1. ക്രിസ്തു‌വിനുമുമ്പ് ഏകദേശം 877-നും 777-നും മധ്യേയാണ് പാർശ്വനാഥൻ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.
                                              2. മുപ്പത്തിയൊന്നാമത്തെ വയസ്സിൽത്തന്നെ അദ്ദേഹം ജൈനമത തത്ത്വങ്ങൾ ആവിഷ്‌കരിച്ചു.
                                              3. മഹാവീരനുമുമ്പ് ഇരുപത്തിമൂന്ന് തീർത്ഥങ്കരന്മാർ ജീവിച്ചിരുന്നുവെന്നും പാർശ്വനാഥൻ അവരിൽ ഇരുപത്തിമൂന്നാമത്തേതായിരുന്നുവെന്നുമാണ് ജൈനമതക്കാരുടെ വിശ്വാസം. 
                                                പാർശ്വനാഥൻ്റെ മാതാവ്
                                                പാർശ്വനാഥൻ്റെ പിതാവ്
                                                പാർശ്വനാഥൻ ഏത് വംശത്തിൽ ആണ് ജനിച്ചത് ?

                                                പാർശ്വനാഥൻ ആവിഷ്‌കരിച്ച ജൈനമതതത്ത്വങ്ങൾ ഏവ

                                                1. അഹിംസ
                                                2. സത്യം
                                                3. അസ്തേയം
                                                4. അപരിഗ്രഹം
                                                  ജൈനമതസ്ഥാപകനായി കരുതപ്പെടുന്നത് ?

                                                  ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

                                                  1. ബി.സി. 700-ാമാണ്ടു മുതൽ ഇരുമ്പിന്റെ ഉപയോഗത്തെ ആസ്പദമാക്കിയുള്ള ഒരു പുതിയ സാങ്കേതികവിദ്യ നിലവിൽവന്നു. 
                                                  2. ഇരുമ്പു കൊണ്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കാടുകൾ വെട്ടിത്തെളിക്കുകയും നൂതനമാർഗ്ഗങ്ങൾ സ്വീകരിച്ചുകൊണ്ടുള്ള കൃഷിസമ്പ്രദായം പ്രചരിപ്പിക്കുകയും ചെയ്‌തു. 
                                                  3. ഇതേത്തുടർന്ന് നെല്ല്, പരുത്തി, കരിമ്പ് എന്നീ കാർഷിക വിളകളിൽനിന്നുള്ള വരവ് പൂർവാധികം വർദ്ധിച്ചു.  പക്ഷേ, ഇക്കാലത്ത് യാഗ ഹോമാദികൾക്കും ഭക്ഷണത്തിനുമായി കന്നുകാലികളെ യാതൊരു വിവേചനവുമില്ലാതെ കൊന്നൊടുക്കിയിരുന്നു. 

                                                    സാമ്പത്തികമായ ചില ഘടകങ്ങൾ ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നു എന്ന് അഭിപ്രായപ്പെട്ടത് 

                                                    1. പ്രൊഫ. ആർ.എസ്. ശർമ്മ
                                                    2. ഡി.എൻ. ഝാ

                                                      ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവത്തിനുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

                                                      1. ജാതിവ്യവസ്ഥയുടെ വളർച്ചയോടുകൂടി മതവും സംസ്കാരവും എല്ലാം ഉയർന്ന ജാതിക്കാരുടെ കുത്തകകളായി. 
                                                      2. സമുദായത്തിലെ ഭൂരിപക്ഷത്തിനും തങ്ങളുടെ ആശകളും അഭിലാഷങ്ങളും സാക്ഷാത്കരിച്ചു കാണുവാൻ അസാധ്യമായ ഒരവസ്ഥ സംജാതമായി. 
                                                      3. അവസര സമത്വത്തിന്റെ അഭാവത്തിൽ ഓരോ വ്യക്തിക്കും സമുദായത്തിൽ വളർന്നുവികസിക്കുവാനുള്ള സൗകര്യം നിഷേധിക്കപ്പെട്ടു. 
                                                      4. താണജാതിക്കാർക്കുകൂടി സ്വീകാര്യമായ ഒരു മതത്തെ അടിസ്ഥാനമാക്കി സ്വാതന്ത്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു പുതിയ സാമൂഹ്യവ്യവസ്ഥിതി വാർത്തെടുക്കുവാനുള്ള ബോധപൂർവമായ ശ്രമം

                                                        ബ്രാഹ്മണാധിപത്യത്തിൽ അധിഷ്ഠിതമായ ചാതുർവർണ്യത്തിനെതിരെ നടന്ന സുസംഘടിതമായ എതിർപ്പിൽനിന്ന് ഉടലെടുത്ത മതങ്ങൾ

                                                        1. ജൈനമതം
                                                        2. ബുദ്ധമതം
                                                        3. ഇസ്ലാംമതം