താഴെ തന്നിരിക്കുന്നവയിൽ ഭൂകമ്പ ഫലങ്ങൾ ഏതെല്ലാമാണ് ?
ഭൗമോപരിതല രൂപമാറ്റം
ഉരുൾ പൊട്ടലുകൾ
മണ്ണ് ഒലിച്ചുപോകൽ
കൊടുങ്കാറ്റു
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ "ഭൂവൽക്കം "സംബന്ധിച്ചു ശരിയായവ ഏതെല്ലാമാണ് ?
ഭൂമിയുടെ ഏറ്റവും അകമേയുള്ള ഖര ഭാഗമാണ്, ശിലാ നിർമ്മിതമായ കട്ടിയില്ലാത്ത ഭാഗമാണിത്,കനം എല്ലായിടത്തും ഒരു പോലെയാണ്
സമുദ്രതട ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ചു കനം കുറവാണു,സമുദ്രതട ഭൂവൽക്കത്തിനു ശരാശരി 5 കിലോമീറ്റർ മാത്രം കനമുള്ളപ്പോൾ വൻകര ഭൂവൽക്കത്തിന് ഇത് ഏകദേശം 30 കിലോമീറ്ററാണ്
വൻകര ഭൂവൽക്കത്തിന്റെ ശരാശരി സാന്ദ്രത 2.7 ഗ്രാം /ഗ്രാം /ഘന ,സെ.മീ ആണ്എന്നാൽ സമുദ്ര ഭൂവൽക്കം 3 ഗ്രാം /ഘന .സെ.മീ സാന്ദ്രതയുള്ള താര തമ്യേന കാഠിന്യമേറിയ ശിലകളാൽ നിർമ്മിതമാണ്
പ്രധാന പർവ്വത നിരകൾ സ്ഥിതി ചെയ്യുന്നയിടങ്ങളിൽ വൻക്കരഭൂവൽക്കം കൂടുതൽ കനത്തിൽ നില കൊള്ളുന്നു,ഹിമാലയ പർവ്വത മേഖലയിൽ ഭൂവൽക്കത്തിനു 70 കിലോമീറ്ററോളം കനമുണ്ട്
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ "കാൽഡറ"സംബന്ധിച്ചു ശരിയായവ ഏതെല്ലാമാണ് ?
ഏറ്റവും വിസ്ഫോടകമായ അഗ്നി പർവ്വതങ്ങളാണിത്
കൂടുതൽ ദ്രവ സ്വഭാവമുള്ള ലാവ കൂടുതൽ ദൂരങ്ങളിലേക്കു പരക്കുന്നു
ഈ അഗ്നി പർവതങ്ങളുടെ സ്ഫോടനത്തിലൂടെ വസ്തുക്കൾ നിക്ഷേപിച്ചു വലിയ നിർമ്മിതികൾ ഉണ്ടാകുകയല്ല മറിച്ചു,തകർന്നടിഞ്ഞു ഗർത്തങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്
അഗ്നി പർവ്വത മുഖം തകർന്നടിഞ്ഞു രൂപപ്പെടുന്ന വിശാല ഗർത്തങ്ങളായ ഇത്തരം അഗ്നി പർവതങ്ങളുടെ വിസ്ഫോടന സ്വഭാവം സൂചിപ്പിക്കുന്നത് അവിടങ്ങളിൽ മാഗ്മ അറ കൂടുതൽ ഭൂപ്രതലത്തിനോടടുത്തും സ്ഥിതി ചെയ്യുന്നു എന്നതാണ്
പൊതുവെ സ്ഫോടനാത്മകത കൂടുതലായ കോമ്പോസിറ്റ് അഗ്നി പർവ്വതങ്ങളെ "കോമ്പോസിറ്റ് അഗ്നിപർവ്വതങ്ങൾ "എന്ന് വിളിക്കാൻ കാരണം ?
• ഉയർന്നു പൊങ്ങുന്ന ലാവയിൽ നിന്ന് അഗ്നി പർവ്വത മുഖത്ത് ഖര വസ്തുക്കൾ നിക്ഷേപിക്കപ്പെട്ടു ഷീൽഡ് അഗ്നി പർവ്വതങ്ങളുടെ മധ്യ ഭാഗത്തായി കൂനകൾ രൂപമെടുക്കുന്നു ,ഇവയെ അറിയപ്പെടുന്നതെന്ത് ?
ഹവായി ദ്വീപിലെ അഗ്നി പർവ്വതങ്ങൾ ഏത് പർവ്വതങ്ങൾക്കു ഉദാഹരണമാണ്?
കാമ്പിന്റെ നിർമ്മിതിയിൽ മുഖ്യമായും അടങ്ങിയിരിക്കുന്ന ഘന ലോഹങ്ങൾ ?
കാമ്പിനു "NIFE "എന്ന് പേര് വരാൻ കാരണം ?
അഗ്നി പർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ [മാഗ്മ ]പ്രഭവ മണ്ഡലമേതു ?
അസ്തനോ എന്ന വാക്കിനർത്ഥം?
ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്ന ഏത് പരിവർത്തന മേഖലയിൽ തുടങ്ങിയാണ് 2900 കിലോമീറ്റർ വരെ മാന്റിൽ വ്യാപിച്ചിരിക്കുന്നതു ?
ഭൂവൽക്കത്തിനുള്ളിൽ തണുത്തുറയുന്ന ലാവ വ്യത്യസ്ത രൂപങ്ങൾ കൈക്കൊള്ളുന്നു .ഈ ശിലാ രൂപങ്ങളെ എന്താണ് വിളിക്കുന്നത് ?
ഉപരിതലത്തിലാണ് ശിലാ രൂപീകരണം നടക്കുന്നതെങ്കിൽ അത്തരം ആഗ്നേയ ശിലകളെ ___________എന്നും ,ഭൂവൽക്കത്തിനുള്ളിലാണ് ശിലാ രൂപീകരണം നടക്കുന്നതെങ്കിൽ അവയെ _______ എന്നും വിളിക്കുന്നു
ഭൂവൽക്ക ശിലകളിൽ ലംബ ദിശയിലുള്ള വിള്ളലുകളിലേക്കു കടന്നു കയറുന്ന ശിലാദ്രവം തണുത്തുറഞ്ഞു ഭിത്തികൾക്ക് സമാനമായ ആന്തര ശിലാ രൂപങ്ങളുണ്ടാക്കുന്നതിനെ എന്ത് വിളിക്കുന്നു ?
ഏറെക്കുറെ തിരശ്ചീന തലത്തിലാണ് ആന്തര ശിലാരൂപങ്ങളെങ്കിൽ അവ സില്ലുകളോ ഷീറ്റുകളോ ആണ് .തിരശ്ചീനമായ ഈ ആഗ്നേയ ശിലാരൂപങ്ങൾക്കു നേരിയ കനമേയുള്ളുവെങ്കിൽ _______എന്നും കനം കൂടുതലാണെങ്കിൽ ________ എന്നും വിളിക്കാം
ഭൗമോപരിത്തലത്തിലേക്കു നീങ്ങുന്ന ശിലാ ദ്രവം ശിലകളിലെ തിരശ്ചീനമായ വിടവുകളിലേക്കു പ്രവേശിച്ചു തണുത്തുറയുന്നതിലൂടെ വ്യത്യസ്തമായ ആന്തര ശിലാരൂപങ്ങൾ കൈ വരിക്കുന്നു .തരംഗരൂപത്തിൽ ശിലാദ്രവം തണുത്തുറഞ്ഞു രൂപപ്പെടുന്ന ആഗ്നേയ രൂപങ്ങളെ എന്ത് വിളിക്കുന്നു ?
ഭൗമോപരിത്തലത്തിലേക്കു നീങ്ങുന്ന ശിലാ ദ്രവം ശിലകളിലെ തിരശ്ചീനമായ വിടവുകളിലേക്കു പ്രവേശിച്ചു തണുത്തുറയുന്നതിലൂടെ വ്യത്യസ്തമായ ആന്തര ശിലാരൂപങ്ങൾ കൈ വരിക്കുന്നു അവതല ആകൃതിയിൽ രൂപപ്പെടുന്ന ഇത്തരം ആഗ്നേയ രൂപങ്ങളെ________ എന്ന് വിളിക്കുന്നു
ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത് ?
ഫ്ളഡ് ബസാൾട്ട് പ്രൊവിൻസെസ് അഗ്നിപര്വതത്തിനു് ഉദാഹരണം ഏത് ?
കൂടുതൽ ദ്രവസ്വാഭാവം ഉള്ള അഗ്നിപർവതം ഏത് ?
ഏറ്റവും വിസ്ഫോടകമായ അഗ്നിപർവതം ഏത് ?
ഹവായ് ദ്വീപിലെ അഗ്നിപർവ്വതങ്ങൾ എന്തിനു ഉദാഹരണമാണ് ?
ഏറ്റവും വിസ്തൃതമായ അഗ്നിപർവതങ്ങൾ ഏത് ?
മാഗ്മ ഭൗമോപരിതലത്തിൽ എത്തുമ്പോൾ എന്തായി മാറുന്നു ?
ഉപരിമാന്റിലിൽ സ്ഥിതു ചെയ്യുന്ന ശിലാദ്രാവകം ഏത് ?
ഹിമാലയപർവ്വത മേഖലകളിൽ ഭൂവൽക്കത്തിന്റെ ശരാശരി കാണാം എത്ര ?