ജനസംഖ്യയെ പറ്റിയുള്ള താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:
1.അമിതജനസംഖ്യ തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും കാരണമാകുന്നു.
2.കുറഞ്ഞ ജനസംഖ്യ മനുഷ്യവിഭവശേഷിയുടെ വർധനയ്ക്ക് കാരണമാകുന്നു.
"രാഷ്ട്രത്തെ മറ്റ് സ്ഥാപനങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നത് പരമാധികാരമാണ് ".ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:
1.ബാഹ്യനിയന്ത്രണങ്ങളില്ലാതെ ആഭ്യന്തരവിഷയങ്ങളില്‍ തീരുമാനമെടുക്കാനും അന്തര്‍ദേശീയ വിഷയങ്ങളില്‍ സ്വന്തമായ നിലപാടെടുക്കാനുമുള്ള രാഷ്ട്രത്തിന്റെ പൂര്‍ണമായ അധികാരമാണ് പരമാധികാരം.
2.പരമാധികാരം ഉണ്ടെങ്കില്‍ മാത്രമെ രാഷ്ട്രം നിലവില്‍ വരുകയുള്ളൂ.
3.പരമാധികാരം രാഷ്ട്രത്തിന് മാത്രമേ ഉണ്ടാവുകയുള്ളൂ.
പൊതുഭരണ സംവിധാനത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുക :
ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
1.സ്ഥിരതയില്ലായ്മ
2.യോഗ്യത അടിസ്ഥാനമാക്കി നിയമനം
3.രാഷ്ട്രീയ നിഷ്പക്ഷത ഇല്ലായ്മ
4.വൈദഗ്ദ്ധ്യം.
പൊതുഭരണം കാര്യക്ഷമമാക്കുന്നതിന് സേവനാവകാശനിയമം സഹായകമാകുന്നതെങ്ങനെ?
1.സര്‍ക്കാര്‍ ഓഫീസുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഏതെല്ലാമെന്ന് തിരിച്ചറിയുന്നു
2.ഓരോ സര്‍ക്കാര്‍ ഓഫീസും നല്‍കുന്ന സേവനങ്ങള്‍ എത്ര കാലപരിധിക്കുള്ളില്‍ നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു
3.പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുന്നു
4.പൊതുസമൂഹത്തിന്റെ നിരന്തരമായ ഇടപെടലുണ്ടാകുന്നു
ഇ-ഗവേണന്‍സ് കൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാമാണ് ?
1.സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസില്‍ കാത്തുനില്‍ക്കേണ്ടതില്ല
2.വിവരസാങ്കേതിക വിദ്യയുടെ സഹായത്താല്‍ സേവനം നേടാം
3.സര്‍ക്കാര്‍ സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭിക്കുന്നു
4.ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിന്റെ ഗുണമേന്മയും വര്‍ധിക്കുന്നു
പൊതുഭരണത്തിന്റെ പ്രാധാന്യം എന്താണ് ?
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:
1.ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു.
2.ജനക്ഷേമം ഉറപ്പാക്കുന്നു.
3.ഗവണ്‍മെന്റ് നയങ്ങള്‍ രൂപപ്പെടുത്തുന്നു
4.സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു