ഒരു സഞ്ചിയിൽ 5 വെളുത്ത പന്തുകളും 3 കറുത്ത പന്തുകളും ഉണ്ട്. ഒരു പന്ത് എടുത്തതിനു ശേഷം അത് തിരികെ വെക്കാതെ രണ്ടാമതൊരു പന്ത് എടുക്കുന്നു. രണ്ട പന്തുകളും കറുപ്പ് ആവുന്നതിനുള്ള സംഭവ്യത കാണുക.
ഒരു നാണയം കറക്കുന്നു . ഇതോടൊപ്പം ഒരു പകിട ഉരുട്ടുന്നു. നാണയത്തിൽ തലയും പകിടയിൽ 3 എന്ന സംഖ്യയും കാണിക്കാനുള്ള സംഭവ്യത?
P(A)= 1/5, P(B)=1/4, P(A/B)=1/4 എങ്കിൽ P(B/A) എത്ര ?
52 കാർഡുള്ള ഒരു പാക്കറ്റിൽ നിന്നും ഒരു കാർഡ് തിരഞ്ഞെടുക്കുന്നു, ഒരു പകിട ഉരുട്ടുന്നു. എങ്കിൽ പകിടയിൽ ഇരട്ട സംഖ്യയും കാർഡിൽ spade ഉം വരാനുള്ള സാധ്യത?
ഒരു ബാഗിൽ 5 ചുവപ്പ് 3 നീല പന്തുകളുണ്ട്. ഒന്നിന് പിറകെ ഒന്നായി തിരിച്ചു വയ്ക്കാതെ 3 ബോൾ പുറത്തെടുക്കുന്നു എങ്കിൽ അതിൽ കൃത്യമായി ഒരു ചുവപ്പ് വരാനുള്ള സാധ്യത എന്ത്?
ഒരു ബാഗിൽ 6 ചുവപ്പ് 4 നീല പന്തുകൾ ഉണ്ട്. ഒന്നിന് പിറകെ ഒന്നായി തിരിച്ചു വെക്കാതെ 3 ബോൾ പുറത്തെടുക്കുന്നുവെങ്കിൽ അതിൽ കൃത്യമായി ഒരു നീല ബോൾ വരാനുള്ള സാധ്യത എന്ത് ?
ഒരു സഞ്ചിയിൽ 12 ചുവന്ന മിട്ടായികളും 5 മഞ്ഞ മിട്ടായികളും ഉണ്ട് .ഒരു മിട്ടായി എടുത്തതിനു ശേഷം അത് തിരികെ വെക്കാതെ രണ്ടാമതൊരു മിട്ടായി എടുക്കുന്നു. രണ്ടു മിട്ടായികളും ചുവന്നത് ആകുന്നതിനുള്ള സംഭവ്യത ?
ഒരു നാണയം കറക്കുന്നു, ഇതോടൊപ്പം ഒരു പകിട ഉരുട്ടുന്നു. നാണയത്തിൽ വാലും പകിടയിൽ 2 എന്ന സംഖ്യയും കാണിക്കുവാനുള്ള സംഭവ്യത എത്ര ?
ഒരു ബാഗിൽ 6 കറുത്ത പന്തുകളും 4 വെളുത്ത പന്തുകളും ഉണ്ട്. ഇതിൽ നിന്ന് 2 പന്തുകൾ ഒന്നിന് പിറകെ ഒന്നായി എടുക്കുന്നു. ഇങ്ങനെ തിരഞ്ഞെടുക്കുന്ന പന്ത് തിരികെ ബാഗിൽ ഇടുന്നില്ല. എങ്കിൽ ഈ രണ്ടു പന്തുകളും കറുത്ത ആകാനുള്ള സാധ്യത കാണു പിടിക്കുക.
ഒരു പരീക്ഷണത്തിലെ ഇവന്റുകളാണ് E ഉം F ഉം എന്ന് കരുതുക, എങ്കിൽ P(E) = 3/10, P(F) = ½ ഉം P(F/E) = ⅖ ഉം ആയാൽ P(E∪F) കണ്ടെത്തുക.
ഒരു പെട്ടിയിൽ 1 മുതൽ 15 വരെ സംഖ്യകൾ എഴുതിയ കാർഡുകളുണ്ട്. ഇവ നല്ല പോലെ ഇടകലർത്തി ശേഷം ക്രമരഹിതമായി ഒരു കാർഡ് എടുക്കുന്നു. എങ്കിൽ കാർഡിലെ സംഖ്യ 5ൽ കൂടുതലാണെന്ന് അറിയാം. എങ്കിൽ ആ കാർഡ് ഒരു ഒറ്റ സംഖ്യ ആകാനുള്ള സാധ്യത?
ഒരു സ്കൂളിൽ 500 കുട്ടികളുണ്ട്. ഇതിൽ 230 ആൺകുട്ടികളാണ്. പെൺകുട്ടികളിൽ 10% കുട്ടികൾ അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത് .ഒരു കുട്ടിയെ തിരഞ്ഞെടുക്കുന്നു. ഇത് ഒരു പെണ്കുട്ടിയായാൽ ആ പെൺകുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കാനുള്ള സാധ്യത?
ഒരു നാണയം 2 പ്രാവശ്യം കറക്കുന്ന അനിയത ഫല പരീക്ഷണം പരിഗണിക്കുക. ഏറ്റവും കുറഞ്ഞത് ഒരു തല ലഭിക്കുന്നത് A ആയും ആദ്യ കറക്കത്തിൽ തല ലഭിക്കുന്നത് B ആയും കരുതുക. P (B/A) കാണുക.
ഒരു സമചതുര കട്ട 2 പ്രാവശ്യത്തെ എറിയുന്നു. അപ്പോൾ കിട്ടുന്ന 2 മുഖങ്ങളിലെയും സംഖ്യകളുടെ തുക 5 ആണ്. എങ്കിൽ കുറഞ്ഞത് ഒരു പ്രാവശ്യം എങ്കിലും 3 എന്ന സംഖ്യ കിട്ടാനുള്ള സോപാധിക സാധ്യത കണ്ടെത്തുക.
ഒരു പകിട ഒരു പ്രാവശ്യം ഉരുട്ടുന്നു. മുകളിൽ വന്ന സംഖ്യ 2നേക്കാൾ വലിയ സംഖ്യയാണ്. ഈ സംഖ്യ ഒരു ഒറ്റ സംഖ്യ ആകാനുള്ള സംഭവ്യത കാണുക.
ഒരു പരീക്ഷണത്തിലെ 2 ഇവന്റുകളാണ് E, F എന്നിവ എന്ന് കരുതുക എങ്കിൽ P(E) = 3/10; P(F) = ½ ഉം ; P(F|E) = ⅖ ഉം ആയാൽ P(E ∩ F) =
ഒരു കുടുംബത്തിൽ 2 കുട്ടികളുണ്ട്. കുറഞ്ഞത് ഒരാളെങ്കിലും പെൺകുട്ടിയാണ് എന്ന തന്നിട്ടുണ്ട്. എങ്കിൽ രണ്ടു പേരും പെൺകുട്ടി ആകാതിരിക്കാനുള്ള സാധ്യത എത്ര ?
A എന്ന ഇവെന്റിന്റെ സംഭാവ്യത 4/13 ആണ് എങ്കിൽ 'A അല്ല' എന്ന ഇവെന്റിന്റെ സംഭാവ്യത ?
P (A)= 0.3 യും P(B) = 0.25 ഉം ആണ്. A യും B യും പരസ്പര കേവല സംഭവങ്ങളാണ് എങ്കിൽ P(A അല്ലെങ്കിൽ B) കണ്ടുപിടിക്കുക.
ഒരു സമചതുര കട്ട എറിയുന്നു . ഒരു അഭാജ്യ സംഖ്യ കിട്ടാതിരിക്കാനുള്ള സാധ്യത?
ഒരു നാണയം 2 പ്രാവശ്യം എറിയുന്നു . ഏറ്റവും കുറഞ്ഞത് ഒരു ഹെഡ് കിട്ടാനുള്ള സാധ്യത?
നല്ലതു പോലെ ഇടകലർത്തി 52 കാർഡുള്ള ഒരു പാക്കറ്റിൽ നിന്നും ഔർ കാർഡ് എടുക്കുന്നു . അത് ACE കാർഡ് ആകാതിരിക്കാനുള്ള സാധ്യത എത്ര ?
ആറു മുഖങ്ങളുള്ള ഒരു പകിട ഉരുട്ടുന്നു. മുകളിൽ വരുന്ന സംഖ്യ രണ്ടിൽ കൂടുതലോ ഒറ്റ സംഖ്യയോ ആകാനുള്ള സാധ്യത എത്ര ?
ഒരു കൂട്ടം കാർഡുകളിൽ നിന്ന് ക്രമരഹിതമായ ഒരു കാർഡ് എടുത്തു. എടുത്ത കാർഡ് രാജാവാകാനുള്ള സാധ്യത എത്രയാണ് ?
ഒരു പകിട യാദൃശ്ചികമായി എറിയുന്നു. പകിടയിൽ കാണിച്ചിരിക്കുന്ന സംഖ്യയെ 2 കൊണ്ട് ഹരിക്കാതിരിക്കാനുള്ള സാധ്യത എത്രയാണ് ?
ഒരു പെട്ടിയിൽ 6 വെള്ള, 2 കറുപ്പ്, 3 ചുവപ്പ് പന്തുകൾ അടങ്ങിയിരിക്കുന്നു. ഒരു പന്ത് യാദൃശ്ചികമായി എടുത്താൽ അത് വെള്ളയാകാതിരിക്കാനുള്ള സാധ്യത എത്ര മാത്രമാണ്?
ഒരു പകിട യാദൃശ്ചികമായി എറിയുന്നു. പകിടയിൽ കാണിച്ചിരിക്കുന്ന സംഖ്യയെ 3 കൊണ്ട് ഹരിക്കാതിരിക്കാനുള്ള സാധ്യത എത്രയാണ് ?
ഒരു ഡൈ എറിഞ്ഞു , 2 നേക്കാൾ വലിയ സംഖ്യ കിട്ടാനുള്ള സംഭവ്യത എന്താണ് ?
ഒരാഴ്ചയിലെ ഒരു ദിവസം അനിയതമായി തിരഞ്ഞെടുക്കുന്നു. അത് ചൊവ്വയോ ബുധനോ വ്യാഴമോ ആകാനുള്ള സംഭവ്യത ?
1 മുതൽ 10 വരെയുള്ള എണ്ണൽ സംഖ്യകളിൽ ഒരു സംഖ്യ തിരഞ്ഞെടുക്കുന്നു. ഇത് ഇരട്ട സംഖ്യ ആകാനുള്ള സംഭവ്യത ?
ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളിൽ നിന്നും അനിയതമായി ഒരു അക്ഷരം എടുത്താൽ അത് സ്വരാക്ഷരം ആകാതിരിക്കാനുള്ള സംഭാവ്യത എന്ത് ?
ചുവടെ തന്നിരിക്കുന്നവയിൽ അനിയതഫല പരീക്ഷണം ഏത് ?
ENTREPRENEUR എന്ന വാക്കിൽ നിന്നും ഒരക്ഷരം തിരഞ്ഞെടുക്കുന്നു. ഈ അക്ഷരം ഒരു സ്വരാക്ഷരം ആകാനുള്ള സാധ്യത എന്ത് ?
ഒരു കോളേജിലെ 58 വിദ്യാർത്ഥികളിൽ 38 പേർക്ക് ഫുട്ബോളിനും 15 പേർക്ക് ബാസ്കറ്റ് ബോളിനും 20 പേർക്ക് ക്രിക്കറ്റിനും എന്നിങ്ങനെ മെഡലുകൾ വിതരണം ചെയ്തിട്ടുണ്ട്. മൂന്ന് ഇനത്തിലും മെഡൽ കിട്ടിയവരുടെ എണ്ണം 3 ആണ് . എത്ര പേർക്കാണ് കൃത്യം 2 ഇനങ്ങളിൽ മെഡൽ കിട്ടിയിട്ടുള്ളത് ?
സാമ്പിൾ മേഖലയുടെ സാധ്യത P(S) എത്ര ?
P(A) + P(A') = ?
A,B,C എന്നിവ പരസ്പര കേവല സംഭവങ്ങൾ ആയാൽ A അല്ലെങ്കിൽ B അല്ലെങ്കിൽ C എന്ന സംഭവത്തിന്റെ സാധ്യത A∪B∪C=?
P(A∪B∪C) = ?
A യും B യും രണ്ട പരസ്പരം ഒഴിവാക്കപ്പെട്ട സംഭവങ്ങൾ ആണെങ്കിൽ A അല്ലെങ്കിൽ B എന്ന സംഭവത്തിന്റെ സാധ്യത?
A & B രണ്ടു സമഗ്ര സംഭവങ്ങൾ ആണെങ്കിൽ :
ഒരു സാധ്യമല്ലാത്ത സംഭവത്തിന്റെ(ഇമ്പോസ്സിബിലെ event) സാധ്യത(probability) ?
പരസ്പര കേവല സംഭവങ്ങളുടെ സവിശേഷത അല്ലാത്തത് തിരഞ്ഞെടുക്കുക
പരസ്പര കേവല സംഭവങ്ങൾക്ക് താഴെ തന്നിട്ടുള്ളവയിൽ ശരിയേത്?
ഒരു സമ ചതുരകട്ട എറിയുന്ന പരീക്ഷണം പരിഗണിക്കുക. A എന്നത് സമചതുര കട്ടയുടെ മുഖത്ത് ഒരു ആഭാജ്യ സംഖ്യ കിട്ടുന്ന സംഭവവും B എന്നത് സമചതുര കട്ടയുടെ മുഖത്തു ഒരു ഒറ്റ സംഖ്യ കിട്ടുന്ന സംഭവവും ആണ്. എങ്കിൽ A സംഗമം B യെ സൂചിപ്പിക്കുന്ന ഗണം ?
ഒരു പകിട കറക്കുമ്പോൾ ഇരട്ട അഭാജ്യ സംഖ്യ കിട്ടാനുള്ള സാധ്യത എന്തിനു ഉദാഹരണമാണ്?