അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയായി കുറയുന്ന പ്രദേശങ്ങളിൽ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ തുഷാരത്തിന്റെ സ്ഥാനത്ത് രൂപം കൊള്ളുന്ന നേർത്ത കണികകൾ ഏത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് രാജ്യത്തിന്റെ വടക്കു കിഴക്കൻ തീരവുമായി ഏതുമായി ബന്ധപ്പെട്ടതാണ് ലാബ്രഡോർ ശീതജല പ്രവാഹം?
ഓരോ കിലോമീറ്റർ ഉയരത്തിനും 6.4 ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ അന്തരീക്ഷ താപനില കുറഞ്ഞുവരുന്ന പ്രതിഭാസത്തെ വിളിക്കുന്ന പേരെന്ത്?
ഓരോ രേഖാംശരേഖയിലെയും ഏറ്റവും ഉയർന്ന വാർഷിക ശരാശരി അന്തരീക്ഷ താപനില രേഖപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന സാങ്കൽപ്പിക രേഖ ഏത്?
ഭൂപടങ്ങളിൽ ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കൽപ്പിക രേഖയെ വിളിക്കുന്ന പേരെന്ത്?
തന്മാത്ര ചാലനം മൂലം ഒരു വസ്തുവിൽ ഉണ്ടാകുന്ന ആകെ ഊർജ്ജമായ താപത്തെ രേഖപ്പെടുത്തുന്ന ഏകകം ഏത്?
രണ്ട് സാധാരണ തെർമോമീറ്ററുകളെ U ആകൃതിയിലുള്ള ഗ്ലാസ് ട്യൂബ് കൊണ്ട് യോജിപ്പിച്ച് തയ്യാറാക്കുന്ന പ്രത്യേകതരം ഉപകരണം ഏത്?
ഭൂമിയിൽ എത്തിച്ചേരുന്ന ഊർജ്ജം പുനവികരണം ചെയ്യപ്പെടുന്നതിലൂടെ ഭൗമോപരിതല താപം ക്രമാതീതമായി കൂടാതെയും കുറയാതെയും സംതൃതമായി നിലനിർത്താനാകുന്ന പ്രക്രിയ ഏതു പേരിൽ അറിയപ്പെടുന്നു?
കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്നത് അറിയപ്പെടുന്നത് എന്താണ്?
ഭൗമോപരിതലത്തിൽ എത്തുന്ന സൗരകിരണത്തിന്റെ അളവിനെ പറയുന്ന പേരെന്ത്?