താഴെ പറയുന്നതിൽ അവസാദ ശിലകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
1) ഭൂവൽക്കത്തിന്റെ 7 % മാത്രമാണ് അവസാദ ശിലകൾ കാണപ്പെടുന്നത്
2) ഭൗമോപരിതലത്തിന്റെ 70 % ഭാഗത്തും കാണപ്പെടുന്നത് അവസാദ ശിലകളാണ്
3) അടിഞ്ഞുകൂടുക എന്ന അർത്ഥത്തിലുള്ള ' സെഡിമെന്റേം ' എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് സെഡിമെന്ററി എന്ന വാക്ക് രൂപപ്പെട്ടത്
താഴെ പറയുന്നതിൽ ആഗ്നേയ ശിലകളെപ്പറ്റി ശരിയായ പ്രസ്താവന ഏതാണ് ?
1) എല്ലാ ശിലകളും ആഗ്നേയ ശിലകളിൽ നിന്നും രൂപം കൊള്ളൂന്നതിനാൽ ആദി ശിലകൾ എന്നും ഇവ അറിയപ്പെടുന്നു
2) വൻകരകൾ ഉൾക്കൊള്ളുന്ന ഭൂവൽക്കത്തിന്റെ ഉൾഭാഗം ആഗ്നേയ ശിലകളാൽ നിർമ്മിതമാണ്
3) സമുദ്ര ഭൂവൽക്കത്തിന്റെ ഉൾഭാഗം നിർമ്മിച്ചിരിക്കുന്നത് ആഗ്നേയ ശിലകൽ കൊണ്ടാണ്
ശിലകളുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ?
1) മാഗ്മ അല്ലെങ്കിൽ ലാവ എന്ന് വിളിക്കുന്ന ഉരുകിയ ശിലാദ്രവ്യങ്ങൾ ഖനീഭവിച്ചുണ്ടായ ശിലകളാണ് - ആഗ്നേയ ശിലകൾ
2) നേരത്തെ ഉണ്ടായിരുന്ന ശിലകളുടെ കഷണങ്ങൾ ഉൾചേർന്നോ ലായനികളിൽ നിന്നും ഊറിയുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്നോ രൂപം കൊള്ളുന്ന ശിലകളാണ് - അവസാദ ശിലകൾ
3) നേരത്തെ ഉണ്ടായിരുന്ന ശിലകൾക്ക് രൂപമാറ്റം സംഭവിച്ചുണ്ടാകുന്ന ശിലകളാണ് - കായാന്തര ശിലകൾ