A എന്ന സ്ഥലത്തുനിന്ന് B എന്ന സ്ഥലത്തേക്ക് 40 കി.മീ. മണിക്കൂർ വേഗതയിലും B യിൽ നിന്ന്- A യിലേക്ക് 60 കി.മീ. വേഗതയിലും യാത്രചെയ്താൽ ശരാശരി വേഗം എത്ര ?
(-4) x (-3) x (7) നു തുല്യമല്ലാത്തതേത് ?
5 ലക്ഷം രൂപയുള്ള ഒരു കാറിന്റെ വില 30% വർദ്ധിപ്പിച്ച് 20% കുറച്ചു. വിലയിൽ വന്ന മാറ്റം എന്ത്?
ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം
3 : 4 ആണ്. ആകെ 1722 കുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര?
x=21y=31 ആയാൽ xyx+y എത്ര ?
ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 5 ആണ്. ആ ക്ലാസ്സിൽ 340 പെൺകുട്ടികളാണ് ഉള്ളതെങ്കിൽ ക്ലാസ്സിലെ ആകെ കുട്ടികളുടെ എണ്ണമെത്ര ?
ഒരു സംഖ്യയിൽ നിന്ന് അതിന്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര ?
13, x, 35 എന്നിവ ഒരു സമാന്തര പ്രോഗ്രഷനിലെ തുടർച്ചയായ സംഖ്യകളായാൽ x എത്ര ?
150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 200 മീറ്റർ നീളത്തിലുള്ള പ്ലാറ്റ്ഫോം 35 സെക്കന്റ് കൊണ്ട് കടന്നുപോകുന്നു. ട്രെയിനിന്റെ വേഗത എത്ര?
3600 ന്റെ 40% എത്ര ?
രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2 : 3, അവയുടെ തുക 225 ആയാൽ വലിയ സംഖ്യയേത് ?
12 പേർ 24 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 16 പേർ എത്ര ദിവസംകൊണ്ട് തീർക്കും ?
ശരാശരി കാണുക. 12,14,17,22,28,33
ഒരു സമചതുരത്തിന്റെ ചുറ്റളവ് 52 സെ.മീ. ആയാൽ ഒരു വശത്തിന്റെ നീളമെത്ര ?
√48 x √27 ന്റെ വില എത്ര ?
2.75 + 4.25 - 3.00 എത്ര ?
ഒരു സമചതുരത്തിന്റെ വികർണ്ണത്തിന്റെ നീളം 4 സെ. മീ. ആയാൽ അതിന്റെ ഒരു വശത്തിന്റെ നീളം എത്ര ?
ചുവടെ കൊടുത്തവയിൽ ; 2/3നും 3/4നും ഇടയിലുള്ള ഭിന്നസംഖ്യ ഏത് ?
25 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ഒരു കാർ 150 കി. മീ. ദൂരം സഞ്ചരിക്കുന്നുവെങ്കിൽ 30 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ആ കാർ എത്ര ദൂരം സഞ്ചരിക്കും ?
ഒരു പാത്രത്തിന്റെ വാങ്ങിയ വില 120 രൂപയാണ്. ഇത് 10% നഷ്ടത്തിൽ വിറ്റുവെങ്കിൽ വിറ്റവില
എത്ര ?
x + y = 6 ഉം x - y = 4 ഉം ആയാൽ xy എത്ര ?
ഒരു എണ്ണൽ സംഖ്യയുടെ 5 മടങ്ങ്, ആ സംഖ്യയേക്കാൾ 3 കൂടുതലായ മറ്റൊരു സംഖ്യയുടെ 2മടങ്ങിനു തുല്യമായാൽ സംഖ്യ ഏത് ?
100 -നും 700 -നും ഇടയിൽ 3 -ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട് ?
ഒരു ക്ലാസ്സിലെ 9 കുട്ടികളുടെ ശരാശരി ഉയരം 160 സെ. മീ. ആണ്. ആ ക്ലാസ്സിൽ പുതിയതായി ഒരു
കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഉയരം 161 സെ.മീ. ആയി. എങ്കിൽ പുതിയതായി വന്ന
കുട്ടിയുടെ ഉയരം എത്ര?
|x - 1| = |x - 5| ആയാൽ x-ന്റെ വില എത്ര ?
15,000 രൂപയ്ക്ക് 10% പലിശ നിരക്കിൽ 2 വർഷത്തേക്കുള്ള കൂട്ടുപലിശ എത്ര?
5 + 10 + 15 + .... + 100 എത്ര ?
വികർണ്ണം 10 സെ. മീ. ആയ സമചതുരത്തിന്റെ പരപ്പളവ് എത്ര ?
A-യുടെ കൈവശമുള്ള തുകയുടെ 2/5 ഭാഗമാണ് B -യുടെ കൈവശമുള്ളത്. B -യുടെ കൈവശമുള്ളതുകയുടെ 7/9 ഭാഗമാണ് C-യുടെ കൈവശമുള്ളത്. മൂന്നു പേരുടെയും കൈവശമുള്ള ആകെ തുക770 രൂപയായാൽ A-യുടെ കൈവശമുള്ള തുക എത്ര?
രണ്ട് ഗോളങ്ങളുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം 2 : 3 ആയാൽ അവയുടെ വ്യാപ്തങ്ങൾ
തമ്മിലുള്ള അംശബന്ധം എന്ത് ?
ഒരു എണ്ണൽ സംഖ്യ അതിന്റെ വ്യുൽക്രമത്തിന്റെ നാല് മടങ്ങാണ്. എങ്കിൽ സംഖ്യ ഏത് ?
ഒരു ക്യൂബിന്റെ ഒരു വക്കിന്റെ നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും ?
ഒരു സമ ബഹുഭുജത്തിന്റെ ഒരു ആന്തരകോണിന്റെ അളവ് 150 ആയാൽ അതിന് എത്ര വശങ്ങൾഉണ്ട് ?
ഒരു ചതുരക്കട്ടയുടെ നീളം, വീതി, ഉയരം ഇവ തമ്മിലുള്ള അംശബന്ധം 4:2:5. വ്യാപ്തം 2560 ഘനസെന്റിമീറ്റർ ആയാൽ ഉയരം എത്ര ?
ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ ആദ്യത്തെ 25 പദങ്ങളുടെ തുക 750 ആയാൽ 13-ാം പദം എത്ര ?
8 കുട്ടികളുടെ ഉയരങ്ങളുടെ മാധ്യം 152 cm. ഒരു കുട്ടികൂടി വന്നുചേർന്നപ്പോൾ മാധ്യം 151 cm . വന്നു ചേർന്ന കുട്ടിയുടെ ഉയരം എത്ര?
ഒരു തലത്തിലെ (1,3)(6,8) എന്നീ ബിന്ദുക്കൾ ചേർന്ന് വരയ്ക്കുന്ന വരയെ P എന്ന ബിന്ദു 2 : 3 എന്ന അംശബന്ധത്തിൽ ഖണ്ഡിക്കുന്നു എങ്കിൽ P യുടെ നിർദ്ദേശാങ്കങ്ങൾ ഏവ ?
ഒരു ചതുരക്കട്ടയുടെ നീളം, വീതി, ഉയരം ഇവ 5,7,12. ഇതിൽ നിന്നും ഉണ്ടാക്കാവുന്ന ഏറ്റവും വലിയ ക്യൂബിന്റെ ഒരു വക്കിന്റെ നീളം എത്ര ?|
ഒരു ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90°. 90°-ക്ക് എതിരെയുള്ള വശത്തിന്റെ നീളം 12 സെന്റിമീറ്റർ ആയാൽ 60° -ക്ക് എതിരെയുള്ള വശത്തിന്റെ നീളം എത്ര ?
ഒരു ടാങ്കിലേക്ക് 2 പൈപ്പുകൾ തുറന്നു വച്ചിരിക്കുന്നു. 6 മിനുറ്റുകൊണ്ട് ടാങ്ക് നിറയും. ഒന്നാമത്തെ പൈപ്പ് മാത്രം തുറന്നു വച്ചാൽ 10 മിനിറ്റുകൊണ്ട് നിറയും. എങ്കിൽ രണ്ടാമത്തെ ടാപ്പ് മാത്രംതുറന്നു വച്ചാൽ എത്ര മിനുറ്റുകൊണ്ട് നിറയും ?
|x - 1| = | x - 5 | ആയാൽ x എത്ര?
2 സംഖ്യകളുടെ തുക 25. അവയുടെ വ്യതാസം 5. സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം എത്ര ?
1 ÷ 2 ÷ 3 ÷ 4 =
അഞ്ച് സംഖ്യകളുടെ ശരാശരി 20 ആണ്. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 23 കിട്ടി. ഒഴിവാക്കിയ സംഖ്യയേത്?
ഒരു ദീർഘ ചതുരത്തിന്റെ വിസ്തീർണ്ണം 24 ച. മീറ്റർ. അതിന്റെ വശങ്ങൾ ഇരട്ടിച്ചാൽ വിസ്തീർണ്ണം എത്രയായിരിക്കും?
24,x,42 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?
സാധാരണപലിശ കണക്കാക്കുന്ന ബാങ്കിൽ 1,340 രൂപ ഇരുപത് വർഷത്തേയ്ക്ക് നിക്ഷേപിച്ചപ്പോൾ പണംഇരട്ടിയായി.പലിശനിരക്ക് എത്രയായിരിക്കും?
120 m നീളമുള്ള ഒരു ട്രെയിൻ ഒരു പോസ്റ്റ് കടക്കാൻ 6 സെക്കൻ്റ് എടുത്തു.എങ്കിൽ ട്രെയിനിന്റെ വേഗത കണക്കാക്കുക.