താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
സ്വയം കറങ്ങുകയും സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ഗ്രഹങ്ങൾ
ഗ്രഹങ്ങൾക്ക് ചൂടോ പ്രകാശമോ സ്വയം പുറപ്പെടുവിക്കാൻ കഴിയില്ല
സൂര്യനിൽ നിന്നാണ് ഗ്രഹങ്ങൾക്ക് ചൂടും പ്രകാശവും ലഭിക്കുന്നത്
ഗ്രഹങ്ങൾ സ്വയം ചൂടും പ്രകാശവും പുറപ്പെടുവിക്കുന്നു
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ് ?
പദവി, അവകാശങ്ങൾ, അവസരങ്ങൾ എന്നിവയിൽ തുല്യമല്ലാത്ത അവസ്ഥ സാമൂഹിക അസമത്വം സൃഷ്ടിക്കുന്നു.
സാമൂഹിക അസമത്വം എന്നത് ഒരു സമൂഹത്തിനുള്ളിലെ വിഭവങ്ങൾ, അവസരങ്ങൾ, പദവികൾ എന്നിവയുടെ സമമായ വിതരണം സൂചിപ്പിക്കുന്നു.
വരുമാനത്തിലെ അസമത്വം, സമ്പത്തിലെ അസമത്വം, വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും അവസരമില്ലായ്മ, വംശം, ജാതി, ലിംഗപദവി എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം, രാഷ്ട്രീയ-സാമൂഹിക സ്ഥാപനങ്ങളിലെ അസമമായ പ്രാതിനിധ്യം എന്നിങ്ങനെ വിവിധ രൂപങ്ങളിൽ സാമൂഹിക അസമത്വം പ്രകടമാകുന്നു.
സാമൂഹിക അസമത്വത്തെ ഉന്മൂലനം ചെയ്യുന്നതിനായി സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും തുല്യത, നീതി, തുല്യ അവസരങ്ങൾ എന്നിവ ലക്ഷ്യമിട്ടുളള നയങ്ങൾ സർക്കാർ രൂപീകരിക്കുന്നു.