കരിമ്പുഴ വന്യജീവി സങ്കേതംവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
വയനാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം
2.കര്‍ണ്ണാടകയിലെ നാഗര്‍ഹോളെയുമായും,ബന്ദിപ്പൂര്‍ വനമേഖലയുമായും, തമിഴ്‌നാട്ടിലെ മുതുമലൈ വനമേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ വന്യജീവി സങ്കേതം നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്.
3.സുൽത്താൻ ബത്തേരിയാണ് ആസ്ഥാനം.
പെരിയാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം.
2.കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം.
3.ആദ്യകാലത്ത് നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്നറിയപ്പെട്ടിരുന്നു.
4.1992ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.
കായംകുളം താപനിലയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
2.താപനിലയത്തിൽ ഇന്ധനമായി നാഫ്ത ഉപയോഗിക്കുന്നു.
3.350 മെഗാവാട്ട് ശേഷിയുള്ള താപനിലയം നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെയും (N.T.P.C) ഭാരത് ഹെവി ഇലക്ട്രിക്കൽസിന്റെയും ഭാരത് പെട്രോളിയം കോർപ്പറേഷന്റെയും കൂട്ടായ സംരഭമാണ്.
4.2000 ജനുവരി 17-ന് പ്രധാനമന്ത്രി എ.ബി. വാജ്പേയ് ആണ് കായംകുളം താപനിലയം രാഷ്ട്രത്തിനു സമർപ്പിച്ച ത്.
പന്നിയാർ ജലവൈദ്യുതപദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.1953 ഡിസംബർ 29 ന് പന്നിയാർ ജലവൈദ്യുതപദ്ധതി പ്രവർത്തനം തുടങ്ങി.
2.ആനയിറങ്കൽ അണക്കെട്ട് , പൊന്മുടി അണകെട്ട് എന്നിവ പന്നിയാർ ജലവൈദ്യുതപദ്ധതിയിൽ ഉൾപെടുന്നു.
3.പ്രതിവർഷം 158 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ജലവൈദ്യുതപദ്ധതിയാണ് പന്നിയാർ ജലവൈദ്യുതപദ്ധതി
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവെച്ച വർഷം 1887 ആണ്.
2.മുല്ലപ്പെരിയാർ ഡാമിന്റെ പണി തുടങ്ങിയവർഷം 1886 ആണ്.
3.999 വർഷത്തേക്കാണ് മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവച്ചത്.
4.മുല്ലപ്പെരിയാർ പാട്ടക്കരാർ തയ്യാറാക്കിയ സമയത്തെ തിരുവിതാംകൂർ രാജാവ്
സ്വാതി തിരുനാൾ ആയിരുന്നു.
പാമ്പാറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി.
2.കാവേരി നദിയാണ് പതനസ്ഥാനം.
3. ഇരവികുളം, മറയൂർ എന്നിവ പാമ്പാർ നദി തീരപട്ടണങ്ങൾ ആണ്.
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് നദിയെക്കുറിച്ചുള്ളതാണ് ?
1.ദേവികുളത്തെ ബെൻമൂർ ടീ എസ്റ്റേറ്റിൽ നിന്ന് ഉദ്ഭവിച്ച് കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദി .
2.'തലയാർ' എന്നും അറിയപ്പെട്ടിരുന്ന നദി.
3.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറിയ നദി.
4.തൂവാനം വെള്ളച്ചാട്ടം, കുംബകാരി വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന നദി
ഭവാനി നദിയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.നീലഗിരി മലനിരകളാണ് ഉത്ഭവസ്ഥാനം.
2.ശിരുവാണിപ്പുഴ, വരഗാർ എന്നിവയാണ് പോഷകനദികൾ.
2.മുക്കാലി തടയണ സ്ഥിതി ചെയ്യുന്ന നദി.
4.കാവേരി നദിയാണ് പതന സ്ഥാനം.
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
കബനീനദിയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.വയനാട് ജില്ലയിൽനിന്ന് ഉദ്ഭവിച്ച്, കർണാടകത്തിലേക്കൊഴുകുന്ന നദിയാണ് കബനി.
2.കബനിയെ വിശേഷിപ്പിക്കുന്ന മറ്റൊരു പേരാണ് കപില.
3.നാഗർഹോളെ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി കബനിയാണ്.
കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികളെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?
1.കബനി, ഭവാനി, പാമ്പാർ എന്നിവയാണ് കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ.
2.ഈ മൂന്നു നദികളും കാവേരി നദിയുടെ പോഷകനദികളാണ്.
3.കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദി ഭവാനി ആണ്.
4.കബനിനദിയിലാണ് വിനോദസഞ്ചാരകേന്ദ്രമായ 'കുറവാ ദ്വീപ്'.
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?
1.ജലമലിനീകരണത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത സമരം ചാലിയാർ സമരമാണ്.
2.കെ .എ റഹ്മാനാണ് ചാലിയാർ സമരത്തിന് നേതൃത്വം നൽകിയത്.
3.ചാലിയാറിൻ്റെ മലിനീകരണത്തിന് കാരണമായ ഫാക്ടറിയാണ് മാവൂർ ഗ്വാളിയോർ റയോൺസ്
ചാലിയാറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
1.കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരമാണ് ചാലിയാർ.
2.കുഞ്ഞാലി മരക്കാർ ട്രോഫി വള്ളംകളി നടത്തുന്ന നദി.
3.ബേപ്പൂരിൽ വച്ച് അറബിക്കടലിൽ പതിക്കുന്ന നദി.
4.കേരളത്തിലെ 4 ജില്ലകളിലൂടെ ഒഴുകുന്ന നദി
താഴെ തന്നിരിക്കുന്നവയിൽ ചാലിയാറിൻ്റെ മറ്റു പേരുകൾ ഏതെല്ലാം ആണ്?
1.കല്ലായിപ്പുഴ
2.ബേപ്പൂർപ്പുഴ
3.ചൂലികാനദി
4.തലപ്പാടിപ്പുഴ
ചാലിയാറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.കേരളത്തിൽ അഞ്ചാമത്തെ ഏറ്റവും വലിയ നദി.
2.ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.
3.149 കി.മീറ്ററാണ് നീളം.
4.തമിഴ്‌നാട്ടിലെ ഇളമ്പലേരിക്കുന്നുകളിലാണ് ഉത്ഭവം
താഴെ തന്നിരിക്കുന്നവയിൽ പമ്പാനദിയിൽ നടത്തപ്പെടുന്ന വള്ളംകളി മത്സരങ്ങൾ ഏതെല്ലാം ആണ് ?
1.ആറന്മുള ഉതൃട്ടാതി വള്ളംകളി
2.ചമ്പക്കുളം മൂലം വള്ളംകളി
3.രാജീവ്ഗാന്ധി ട്രോഫി വള്ളംകളി
4.ഉത്രാടം തിരുനാൾ വള്ളംകളി
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.കേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന പ്രദേശമാണ് കുട്ടനാട്.
2.കുട്ടനാട്ടിൽ 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത്.
3.പമ്പ, മീനച്ചിലാർ, അച്ചൻകോവിലാർ, മണിമലയാർ എന്നീ നാല് പ്രധാന നദികൾ കുട്ടനാട്ടിലൂടെ ഒഴുകുന്നു
4.കുട്ടനാടിനെ 'പമ്പയുടെ ദാനം' എന്നു വിളിക്കുന്നു.