Challenger App

No.1 PSC Learning App

1M+ Downloads

അന്തരീക്ഷ വായുവിലെ ഘടകങ്ങളുടെ ഗ്രാഫിൽ ഷെയ്ഡ് ചെയ്ത ഭാഗം എന്തിനെ സൂചിപ്പിക്കുന്നു ?

 

ഒരു ക്ലോക്കിലെ സമയം 1 മണി 10 മിനിറ്റ് കാണിക്കുന്നു. എങ്കിൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ആയിരിക്കും?
"ഫ്രെയിമിനു ചിത്രം എങ്ങനെയോ അങ്ങനെയാണ് :
250 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 150 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ 30 സെക്കന്റ് എടുത്താൽ അതിന്റെ വേഗത എന്ത്?

ഭൂമിയുടെ ആന്തരിക ഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

  1. ഭൂവൽക്കത്തിലെ ഭൂഖണ്ഡങ്ങളുടെ ഭാഗം SIAL എന്നും സിയാലിന് താഴെ കടൽത്തറ ഭാഗം സിമ എന്നും അറിയപ്പെടുന്നു
  2. ഭൂവൽക്കവും മാന്റിലും തമ്മിൽ വേർതിരിക്കുന്ന വരമ്പാണ് ഗുട്ടൻബർഗ് വിച്ഛിന്നത
  3. ഭൂവൽക്കവും പുറക്കാമ്പും ചേരുന്നതാണ് ലിത്തോസ്ഫിയർ
  4. മാന്റിലിന്റെ ദുർബലമായ മുകൾ ഭാഗത്തെ അസ്തനോസ്ഫിയർ എന്ന് വിളിക്കുന്നു
    10 നും 100 നും ഇടയിൽ 3 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?
    4000 രൂപ 10% പലിശ നിരക്കിൽ ഇരട്ടിക്കാൻ എത്ര വർഷം കഴിയണം?
    500 രൂപയുടെ ഹെഡ് 15% വില കൂട്ടിയശേഷം 15% വില കുറയ്ക്കുന്നുവെങ്കിൽ ലാഭമോ നഷ്ടമോ? എത്ര രൂപ?

    താഴെപ്പറയുന്നവയിൽ ശരിയായ ജോഡിയേത്?

    1. ട്രോപോസ്ഫിയർ - കാലാവസ്ഥ പ്രതിഭാസങ്ങൾ
    2. അയണോസ്ഫിയർ - റേഡിയോതരംഗങ്ങൾ
    3. സ്ട്രാറ്റോസ്ഫിയർ - അറോറ
    4. മിസോസ്ഫിയർ - ഓസോൺ പാളി

      താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക :

      1. അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന് പരാമർശിച്ചിരിക്കുന്നത് പെരിയാർ നദിയെയാണ്
      2. ചാലക്കുടി പുഴ ആനമലയിൽ നിന്ന് ഉത്ഭവിച്ചിരിക്കുന്നു
      3. പമ്പാനദി അഷ്ടമുടി കായലിൽ ചേരുന്നു
      4. കബനി നദി കാവേരി നദിയിൽ ചേരുന്നു

        ശരിയായ ജോഡി കണ്ടെത്തുക :

        1. ഹിമാലയ - മടക്ക് പർവതം
        2. വിന്ധ്യാ സത്പുര - അവശിഷ്ട പർവതം
        3. ആരവല്ലി - ഖണ്ഡ പർവതം
        4. ബാരൻ ദ്വീപ് - അഗ്നിപർവതം

          ശരിയായ ജോഡി കണ്ടെത്തുക :

          1. പോങ് ഡാം - ചമ്പൽ
          2. മേട്ടൂർ ഡാം - കാവേരി
          3. തെഹരി ഡാം - ഭാഗീരഥി
          4. ജവഹർ സാഗർ ഡാം - ബിയാസ്
            പാഠാസൂത്രണത്തിലെ ഏത് ഭാഗമാണ് ടീച്ചറുടെ സ്വയം വിലയിരുത്തലിന് ഏറ്റവും കൂടുതൽ സഹായിക്കുന്നത് ?
            കോവിഡ്-19 ന് കാരണമായ രോഗാണുക്കൾ ഏത് വർഗ്ഗത്തിൽപ്പെടുന്നു?
            താഴെ തന്നിരിക്കുന്നവയിൽ ബ്രൗൺ എനർജി ഏത്?
            കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ അണുനാശിനി എന്ന നിലയിൽ ബ്ലീച്ചിങ് പൗഡർ വ്യാപകമായി ശുചീകരണ പ്രവർത്തനങ്ങളിൽ ഉപയോഗിച്ചു. അതിനു കാരണം ബ്ലീച്ചിങ് പൗഡർ ജലവുമായി പ്രവർത്തിച്ച് ഏത് വാതകം ഉണ്ടാകുന്നത് കൊണ്ടാണ്?

            താഴെ തന്നിരിക്കുന്ന ലായനിയെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക:

            1. ലീനത്തിന്റെ സ്വഭാവം, ലേയത്വത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്.
            2. പൂരിത ലായനി ഉണ്ടാക്കുന്നതിന് മുമ്പുള്ള അവസ്ഥയിൽ, ലായനിയെ അതിപൂരിത ലായനി എന്ന് വിളിക്കുന്നു.
            3. ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നു കിടക്കുന്ന ലായനിയാണ് പൂരിത ലായനി.
            4. എല്ലാ ലവണങ്ങളുടെയും ലേയത്വം, താപനില കൂടുമ്പോൾ കൂടുന്നു.

              ആറ്റം മാതൃകയുമായി ബന്ധമുള്ള ഏതാനും ചില പ്രസ്താവനകൾ താഴെ തന്നിരിക്കുന്നു. അതിൽ ശരിയായ പ്രസ്താവനകൾ ഏത്?

              1. റൂഥർഫോർഡിന്റെ സൗരയൂഥ മാതൃകയിൽ ഇലക്ട്രോണുകൾ ന്യൂക്ലിയസിന് ചുറ്റും സഞ്ചരിക്കുമ്പോൾ, ഊർജ്ജം നഷ്ടമാവുകയും, ക്രമേണ അത് ന്യൂക്ലിയസിൽ പതിക്കുകയും ചെയ്യുന്നു.
              2. ബോർ മാതൃകയിൽ ഒരു നിശ്ചിത ഷെല്ലിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം ഇലക്ട്രോണുകൾക്ക് ഊർജ്ജം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.
              3. ബോർ മാതൃകാപ്രകാരം ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും ഷെല്ലുകളുടെ ഊർജ്ജം കൂടി വരുന്നു.
              4. തോംസൺ മാതൃകയിൽ തണ്ണിമത്തന്റെ ഭക്ഷ്യയോഗ്യമായ ഭാഗത്തിലുടനീളം പോസിറ്റീവ് ചാർജും വിത്ത് പോലെ ഇലക്ട്രോണുകളും വിതരണം ചെയ്യുന്ന ഒരു തണ്ണിമത്തനുമായി, ആറ്റത്തെ ഉപമിച്ചിരിക്കുന്നു.
                2022ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം കരോലിൻ ആർ ബെർട്ടോസി, മോർട്ടൻ മെൽഡൽ, കെ ബാരി ഷാർപ്ലെസ്, എന്നിവർക്ക് ലഭിച്ചു. എന്ത് വികസിപ്പിച്ചെടുത്തതിനാണ് ഇവർക്ക് നോബൽ സമ്മാനം കിട്ടിയത്?
                ഇന്ത്യയിലെ വലിയ നഗരങ്ങളിലെ വായു മലിനീകരണത്തിന് കാരണമാകുന്നത് ഏത് ലോഹത്തിന്റെ സാന്നിധ്യമാണ്?

                ഭൂഗുരുത്വ ത്വരണം g യെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏത്?

                1. g യുടെ മൂല്യം ഭൂമിയുടെ മാസിനേയും ആരത്തേയും ആശ്രയിച്ചിരിക്കുന്നു.
                2. ധ്രുവ പ്രദേശങ്ങളിലെ g യുടെ മൂല്യം ഭൂമധ്യരേഖ പ്രദേശത്തേക്കാൾ കൂടുതലായിരിക്കും.
                3. ഒരു വസ്തുവിന്റെ ഭാരം തീരുമാനിക്കുന്നത് g യുടെ മൂല്യം കണക്കിൽ എടുത്തു കൊണ്ടാണ്.
                4. ഒരു ആനയും ഒരു ഉറുമ്പും നിർബാധം താഴേക്ക് പതിക്കുമ്പോൾ, g യുടെ മൂല്യം രണ്ടുപേർക്കും തുല്യമായിരിക്കും.
                  ഒരു ഗോളീയ ദർപ്പണത്തിന്റെ വക്രതാ ആരം 40 cm ആണ്. ഈ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര ?

                  താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവനകൾ ഏത്?

                  1. ഒരു ദ്രാവകത്തിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമ ബലം വസ്തുവിന്റെ സാന്ദ്രതയെ മാത്രം ആശ്രയിച്ചിരിക്കുന്നു.
                  2. ഒരു വസ്തു ഭാഗികമായോ പൂർണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ, അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമ ബലം വസ്തു ആദേശം ചെയ്ത ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.
                  3. ഒരു കല്ല് ജലത്തിൽ മുങ്ങിയിരിക്കുമ്പോൾ കല്ലിനുണ്ടായ ഭാരക്കുറവ് അതിന് അനുഭവപ്പെടുന്ന പ്ലവക്ഷമ ബലത്തിന് തുല്യമായിരിക്കും.
                  4. കടലിൽ നിന്ന് ശുദ്ധജല തടാകത്തിലേക്ക് കടക്കുന്ന കപ്പൽ കൂടുതൽ താഴുന്നത് കടൽ ജലത്തിന്റെയും ശുദ്ധജലത്തിന്റെയും സാന്ദ്രത വ്യത്യാസം കൊണ്ടാണ്.

                    ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസുമായി (LNG) ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ തന്നിരിക്കുന്നു. അതിൽ നിന്നും ശരിയായവ കണ്ടെത്തുക.

                    1. വാഹനങ്ങളിലും വ്യവസായ ശാലകളിലും തെർമൽ പവർ സ്റ്റേഷനുകളിലും ഇന്ധനമായി, ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് ഉപയോഗിക്കുന്നു.
                    2. പ്രകൃതി വാതകത്തെ ദ്രവീകരിച്ച് ദൂര സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാൻ സാധിക്കും.
                    3. അന്തരീക്ഷ താപനിലയിൽ വീണ്ടും വാതകമാക്കി പൈപ്പ് ലൈനുകളിലൂടെ വിതരണം ചെയ്യാനും കഴിയും.
                    4. ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസിലെ പ്രധാന ഘടകം ബ്യൂട്ടെയ്ൻ ആണ്.
                      പി കേശവദേവ് രചിച്ച 'ഉലക്ക' എന്ന നോവൽ ഏത് സമരത്തെ പശ്ചാത്തലമാക്കി എഴുതിയിട്ടുള്ളതാണ്?
                      "വാ കുരുവി, വരു കുരുവി വാഴക്കൈമേൽ ഇരു കുരുവി" - ഈ പ്രസിദ്ധമായ വരികൾ ആരുടേതാണ്?
                      ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം (സീഡ് ഫാം) ഇവിടെ സ്ഥിതി ചെയ്യുന്നു?
                      ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ പ്രസിഡൻ്റ് ആയ ആദ്യ വനിത ആര് ?
                      അവനി ലഖര, പാരാലിംബിക്സിൽ സ്വർണ്ണം നേടിയത് ഏത് ഇനത്തിലാണ്?
                      "വരിക വരിക സഹചരെ" എന്ന് തുടങ്ങുന്ന ദേശ ഭക്തി ഗാനത്തിന്റെ രചയിതാവ് ആര്?
                      കഥകളിയിലെ ആദ്യത്തെ ചടങ്ങിന്റെ പേരെന്ത്?
                      ഡക്ക്ഡക്ക്ഗോ എന്നത്:
                      ഈ-മെയിൽ ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ഒരു സേവനത്തിന്റെയോ ഉൽപ്പന്നത്തിന്റെയോ പ്രചാരണത്തിന് അയക്കുന്ന സന്ദേശമാണ്:
                      പക്ഷികളെ കുറിച്ച് പഠിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പഠന തന്ത്രം ?
                      ഉയർന്ന തലത്തിലുള്ള ഭാഷകളിൽ എഴുതിയ പ്രോഗ്രാമുകൾ യന്ത്രഭാഷകളിലേക്ക് മാറ്റുന്നതിന് -------- ഉപയോഗിക്കുന്നു.
                      വിവിധ തരത്തിലും പ്രോട്ടോക്കോളിലും പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ശൃംഖലകളെ ബന്ധിപ്പിക്കാൻ --------- ഉപയോഗിക്കുന്നു.
                      താഴെ കൊടുത്തിട്ടുള്ള ഏത് മൗലികാവകാശ വിഭാഗത്തിലാണ് തൊട്ടുകൂടായ്മ നിർമ്മാർജ്ജനം ഉൾപ്പെടുത്തിയിരിക്കുന്നത്?
                      'യൂട്രോഫിക്കേഷൻ' എന്ന പദവുമായി ബന്ധപ്പെട്ടത് :
                      വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന വാതകം ഏത് ?
                      ചന്ദ്രയാൻ - 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ പര്യവേഷണത്തിന് അയച്ച വാഹനമേത് ?

                      ശരിയായ ജോഡി തിരഞ്ഞെടുക്കുക :

                      1. ഏത്തവാഴ ഗവേഷണ കേന്ദ്രം : കണ്ണാറ
                      2. കുരുമുളക് ഗവേഷണ കേന്ദ്രം : പന്നിയൂർ
                      3. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം : ശ്രീകാര്യം
                      4. ഇഞ്ചി ഗവേഷണ കേന്ദ്രം : അമ്പലവയൽ

                        പൊയ്കയിൽ ശ്രീകുമാര ഗുരുദേവനുമായി യോജിക്കാത്ത പ്രസ്താവന ഏത്?

                        1. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരിൽ ജനനം
                        2. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചു
                        3. യോഗക്ഷേമ സഭയുമായി ചേർന്ന് പ്രവർത്തിച്ചു
                        4. ശ്രീമൂലം പ്രജാസഭയിൽ 1921 ലും 1931 ലും അംഗമായി

                          ശരിയായ ജോഡി കണ്ടെത്തുക :

                          1. മൂഷകവംശകാവ്യം : അതുലൻ
                          2. തുഹ്ഫത്തുൽ മുജാഹിദീൻ : മക്തി തങ്ങൾ
                          3. കേരളപ്പഴമ : ഹെർമൻ ഗുണ്ടർട്ട്
                          4. കേരള സിംഹം : സി.വി രാമൻപിള്ള

                            ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംഘടനയുമായി യോജിക്കാത്ത പ്രസ്താവന ഏത്?

                            1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ സെക്രട്ടറി W.C. ബാനർജി ആയിരുന്നു
                            2. INC ന്റെ ആദ്യ സമ്മേളനം നടത്താൻ തീരുമാനിച്ചത് പൂനയിൽ ആയിരുന്നു
                            3. INC ന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തത് 72 പേരായിരുന്നു
                            4. INC രണ്ടാം സമ്മേളനം നടന്നത് മദ്രാസിൽ ആയിരുന്നു

                              പാലുല്പാദനവുമായി ബന്ധപ്പെട്ട രണ്ടു പ്രസ്താവനകൾ താഴെ നൽകുന്നു. ശരിയായ പ്രസ്താവന കണ്ടെത്തുക :

                              1. ലോകത്ത് ഏറ്റവും കൂടുതൽ പാലുല്പാദിപ്പിക്കുന്നത് ഇന്ത്യയാണ്
                              2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാലുല്പാദിപ്പിക്കുന്ന സംസ്ഥാനം ആന്ധ്രാപ്രദേശ് ആണ്

                                ധാതുക്കളുടെ ശേഖരമുള്ള സ്ഥലം ലിസ്റ്റ് 1 ലും അവിടെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതുക്കൾ ലിസ്റ്റ് 2 ലും നൽകിയിരിക്കുന്നു. ശരിയായ ജോഡികൾ കണ്ടെത്തി ഉത്തരം നൽകുക

                                മയൂർഭഞ്ച് ചെമ്പ്
                                കോലാർ കൽക്കരി
                                റാണിഗഞ്ച് ഇരുമ്പ്
                                മലഞ്ച്ഖണ്ഡ് സ്വർണ്ണം

                                നീതി ആയോഗിന്റെ ലക്ഷ്യങ്ങളെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തി എഴുതുക

                                1. സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ദേശീയ വികസന മുൻഗണനകൾ, തന്ത്രങ്ങൾ എന്നിവ സംബന്ധിച്ച കാഴ്ചപ്പാടുകൾ വികസിപ്പിക്കുക
                                2. സംസ്ഥാനങ്ങളുമായുള്ള ഘടനാപരമായ പിന്തുണ സംവിധാനങ്ങളിലൂടെ സഹകരണ ഫെഡറലിസം വളർത്തിയെടുക്കുക
                                3. സാമ്പത്തിക പുരോഗതിയിൽ നിന്ന് വേണ്ടത് പ്രയോജനം ലഭിക്കാത്ത സമൂഹത്തിലെ വിഭാഗങ്ങൾക്കു പ്രത്യേക ശ്രദ്ധ നൽകുക
                                  ഇന്ത്യൻ ആസൂത്രണ കമ്മീഷനെക്കുറിച്ചു താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ ഏത്?
                                  07/12/2022 പണനയ കമ്മിറ്റി തീരുമാന പ്രകാരം താഴെപ്പറയുന്ന പണനയ ഉപാധികളിൽ ഏറ്റവും ഉയർന്ന നിരക്ക് ഏതിനാണ്?

                                  2021-22 ലെ സാമ്പത്തിക സർവേ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ജി ഡി പി യി മേഖലകൾ നൽകുന്ന സംഭാവനകളെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?

                                  1. തൃതീയ മേഖല 50 ശതമാനത്തിൽ കൂടുതൽ സംഭാവന നൽകുന്നു
                                  2. ദ്വിതീയ മേഖലയുടെ സംഭാവന 30 ശതമാനത്തിൽ കുറവാണ്
                                  3. ഏറ്റവും കുറവ് സംഭാവന ചെയ്യുന്നത് പ്രാഥമിക മേഖലയാണ് പ്രസ്താവന