സ്ഥാനാന്തരത്തിന്റെയും, സഞ്ചരിച്ച ദൂരത്തിന്റെയും മൂല്യം തുല്യമാകുന്നത് ഏത് സന്ദർഭത്തിൽ ?
ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരം അതിന്റെ സഞ്ചാരപാതയെ --- .
രണ്ട് സ്ഥാനങ്ങൾ തമ്മിലുള്ള നേർരേഖാ അകലം ഒരു നിശ്ചിത ദിശയോടു കൂടി പ്രതിപാദിക്കുന്നതിനെ --- എന്ന് വിളിക്കുന്നു.
പെരിസ്കോപ്പിൽ ഏത് പ്രകാശ പ്രതിഭാസം ഉപയോഗപ്പെടുത്തുന്നു ?
വാഹനങ്ങളുടെ ടെയിൽ ലാമ്പുകളിൽ ഉപയോഗിക്കുന്ന റിഫ്ലക്റ്ററുകളിൽ പ്രകാശത്തിന്റെ ഏത് പ്രതിഭാസം പ്രയോജനപ്പെടുത്തുന്നു ?
വേനൽക്കാലത്ത് റോഡിൽ അകലെ വെള്ളം കിടക്കുന്നതായി തോന്നുന്നതിനുള്ള കാരണം ---- ആണ്.
---- നേട്ടങ്ങൾക്കാണ് 2009 ൽ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ചാൾസ് കെ കാവോയ്ക്ക് ലഭിച്ചത്.
അക്വേറിയത്തിന്റെ അടിത്തട്ട് മുകളിലായി കാണപ്പെടുന്നതെന്ത് കൊണ്ട് ?
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശരശ്മി സഞ്ചരിക്കുമ്പോൾ, പതനകോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടുതലായാൽ, ആ രശ്മി അപവർത്തനത്തിനു വിധേയമാകാതെ, അതേ മാധ്യമത്തിലേക്ക് പൂർണ്ണമായും പ്രതിപതിക്കുന്ന പ്രതിഭാസമാണ് ----.
ക്രിട്ടിക്കൽ കോൺ ജോഡികളായി പറയാതെ, ഏതെങ്കിലും ഒരു മാധ്യമം മാത്രമേ സൂചിപ്പിക്കുന്നുള്ളുവെങ്കിൽ, രണ്ടാമത്തെ മാധ്യമം --- ആയി കരുതാവുന്നതാണ്.
ഗ്ലാസ് - വായു ജോഡിയിൽ ക്രിട്ടിക്കൽ കോൺ ---- ആണ്.
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്കു പ്രകാശരശ്മി കടക്കുമ്പോൾ അപവർത്തനകോൺ 90° ആകുന്ന സന്ദർഭത്തിലെ പതനകോണാണ് ----.
സൂര്യൻ പടിഞ്ഞാറൻ ചക്രവാളം കടന്നു പോയതിനു ശേഷവും, സൂര്യബിംബം അല്പം സമയം കൂടി കാണാൻ കഴിയുന്നതിന് കാരണം ?
രാവിലെ കിഴക്കൻ ചക്രവാളത്തിൽ എത്തുന്നതിന് അല്പ സമയം മുമ്പ് സൂര്യനെ കാണാൻ കഴിയുന്നത് പ്രകാശത്തിന്റെ ഏത് പ്രതിഭാസം കാരണമാണ് ?
നക്ഷത്രത്തിന്റെ മിന്നിത്തിളക്കത്തിനു കാരണം
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുമ്പോൾ അപവർത്തനരശ്മിക്ക് എന്ത് സംഭവിക്കുന്നു ?
പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്ന് കൂടിയ മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുമ്പോൾ അപവർത്തനരശ്മിക്ക് എന്ത് സംഭവിക്കുന്നു?
പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രവേശിക്കുമ്പോൾ, പതന രശ്മി, അപവർത്തന രശ്മി, പതനബിന്ദുവിലെ ലംബം എന്നിവ ---- ആയിരിക്കും.
മാധ്യമത്തിന്റെ വിഭജനതലത്തിലേക്ക് ലംബമായി പതിക്കുന്ന പ്രകാശരശ്മിക്ക് അപവർത്തനം -----.
അപവർത്തനരശ്മിക്കും, അതിന്റെ പതനബിന്ദുവിലെ ലംബത്തിനും ഇടയിലുള്ള കോൺ --- എന്നറിയപ്പെടുന്നു.
അപവർത്തനത്തിനു വിധേയമാകുന്ന പ്രകാശ രശ്മിയെ ---- എന്ന് വിളിക്കുന്നു.
രണ്ട് മാധ്യമങ്ങളുടെ വിഭജനതലത്തിലേക്കു വന്നു പതിക്കുന്ന പ്രകാശ രശ്മിയെ ---- എന്ന് വിളിക്കുന്നു.
വജ്രത്തിന്റെ അപവർത്തനാങ്കം എത്രയാണ് ?
ശൂന്യതയിലൂടെയുള്ള പ്രകാശവേഗം എത്രയാണ് ?
പ്രകാശത്തിന്റെ ശൂന്യതയിലെ വേഗവും, ഒരു മാധ്യമത്തിലെ വേഗവും, തമ്മിലുള്ള അനുപാത സംഖ്യയാണ്, ആ മാധ്യമത്തിന്റെ -----.
അമ്പെയ്ത് മീൻ പിടിക്കുന്നവർ മീനിനെ കാണുന്നിടത്തു നിന്ന് അല്പം താഴേക്കാണ് അമ്പെയ്യുന്നത്. ഇതിന് കാരണം ഏത് പ്രകാശ പ്രതിഭാസമാണ് ?
ഒരു ജലാശയത്തിന്റെ അടിത്തട്ട് അകലെ നിന്ന് നോക്കുമ്പോൾ, അടുത്തു നിന്ന് നോക്കുമ്പോൾ കാണുന്നതിനേക്കാൾ കൂടുതൽ ഉയർന്നതായി തോന്നുന്നത് ഏത് പ്രകാശ പ്രതിഭാസമാണ് ?
ടെക്സ്റ്റ് ബുക്കിലെ അക്ഷരങ്ങൾക്ക് മുകളിൽ ഗ്ലാസ് സ്ലാബ് വയ്ക്കുമ്പോൾ, അക്ഷരങ്ങൾ ഉയർന്നിരിക്കുന്നതായി തോന്നുവാൻ കാരണം, ഏത് പ്രകാശ പ്രതിഭാസമാണ് ?
പ്രകാശത്തെ അപവർത്തനത്തിന് വിധേയമാക്കാനുള്ള മാധ്യമത്തിന്റെ കഴിവ് അതിന്റെ പ്രകാശികസാന്ദ്രതയെ ആശ്രയിച്ചിരിക്കുന്നു. ഈ പ്രസ്താവന ശെരിയാണോ ?
ഒരു മാധ്യമത്തിൽ നിന്ന് പ്രകാശിക സാന്ദ്രതയിൽ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുമ്പോൾ, മാധ്യമങ്ങളുടെ വിഭജനതലത്തിൽ വച്ച് അതിന്റെ ദിശയ്ക്ക് വ്യതിയാനം ഉണ്ടാകുന്നു. ഈ പ്രതിഭാസത്തെ ---- എന്ന് വിളിക്കുന്നു.
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ പ്രകാശത്തിന്റെ വേഗം
വിവിധ മാധ്യമങ്ങളിൽ പ്രകാശവേഗം വ്യത്യാസപ്പെടാൻ കാരണം,
മാധ്യമത്തിലൂടെയുള്ള ഒരു പ്രകാശ വേഗത്തെ സ്വാധീനിക്കാനുള്ള, മാധ്യമത്തിന്റെ കഴിവിനെ, മാധ്യമത്തിന്റെ ---- എന്ന് പറയുന്നു.
വായുവിലൂടെയുള്ള പ്രകാശത്തിന്റെ വേഗത
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം കടക്കുമ്പോൾ, പ്രകാശപാതയുടെ ദിശാവ്യതിയാനത്തിന് കാരണം എന്താണ് ?
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ചരിഞ്ഞ് പ്രവേശിക്കുമ്പോൾ, ദിശാവ്യതിയാനം സംഭവിക്കിന്നത് എവിദെ വെച്ചു ?
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ചരിഞ്ഞ് പ്രവേശിക്കുമ്പോൾ:
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ലംബമായി പതിക്കുമ്പോൾ,
ഒരു മാധ്യമത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ, പ്രകാശപാത
സ്ഥാനാന്തരത്തിന്റെയും സഞ്ചരിച്ച ദൂരത്തിന്റെയും മൂല്യം തുല്യമാകുന്നത്, ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് സന്തർഭത്തിലാണ് ?
ഒരു വൈദ്യുത സെർക്കീട്ടിൽ ബന്ധിച്ചിരിക്കുന്ന അമ്മീറ്ററിൽ 2 A റീഡിങ് കാണിക്കുന്നു. എങ്കിൽ അമ്മീറ്ററിലൂടെ 10 സെക്കന്റ് കൊണ്ട് എത്ര ചാർജ് ഒഴുകും ?
ഒരു ചാലകം വലിച്ചുനീട്ടിയപ്പോൾ അതിന്റെ നീളം ഇരട്ടിയായി മാറി. എങ്കിൽ ചാലകത്തിന്റെ പ്രതിരോധം എത്ര മടങ്ങായി മാറും ?
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം തെറ്റാണ് ?
കറന്റ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ് അമ്മീറ്റർ.
കറന്റ് അളക്കുന്ന യൂണിറ്റ് ആമ്പിയർ
കറന്റ് അളക്കുന്ന മറ്റൊരു യൂണിറ്റ് വാട്ട്
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം ശരിയാണ് ?
പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് വോൾട്ട് മീറ്റർ
പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ് വോൾട്ട്
പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന മറ്റൊരു യൂണിറ്റ് ജൂൾ / കൂളൊം