ഒരു വൃത്തത്തിലെ ആരo 9 സെ.മീ. ആയാൽ അതിലെ ഏറ്റവും നീളം കൂടിയ ഞാണിന്റെ
നീളം എത്ര ?
(0.01)2+(0.1)4എന്ന തുകയ്ക്ക് തുല്യമായ ഭിന്നസംഖ്യാ രൂപം :
ഒരു സ്കൂളിലെ 15 അദ്ധ്യാപകരുടെ ശരാശരി പ്രായം 40 വയസ്സാണ്. അവരിൽ 55 വയസ്സുള്ള ഒരാൾപിരിഞ്ഞ് പോയി. പകരം 25 വയസ്സുള്ള ഒരാൾ വന്ന് ചേർന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായംഎന്ത്?
ഒരു സമചതുരത്തിന്റെ പരപ്പളവ് 3600 ച. മീ ആയാൽ അതിന്റെ ചുറ്റളവ് എത്ര ?
16,18,24,42 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
250 മീറ്റർ നീളമുള്ള ഒരു തീവണ്ടി 100 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം കടന്നുപോകാൻ 30 സെക്കന്റ് എടുത്തുഎങ്കിൽ തീവണ്ടിയുടെ വേഗത കീ.മീ. /മണികൂറിൽ എത്രയായിരിക്കും?
1.5 കിലോഗ്രാം തക്കാളിയുടെ വില 30 രൂപ. ഒരു കിലോഗ്രാം തക്കാളിയുടെ വില എന്ത് ?
6 + 8 x (4 + 3) / 2 x (7 - 3) എത്ര ?
200 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 230 രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം ?
ഒരു കുട്ടിക്ക് 7 വിഷയങ്ങൾക്ക് കിട്ടിയ ശരാശരി മാർക്ക് 40 ആണ്. കണക്ക് ഒഴികെ ഉള്ള വിഷയങ്ങളുടെ ശരാശരി 38 ആണെങ്കിൽ കണക്കിന്റെ മാർക്ക് എത്ര ?
രണ്ട് സംഖ്യകളുടെ ഉ.സാ.ഘ 11 ആണ്. ആ സംഖ്യകളുടെ ല.സാ.ഗു. 1815. അവയിൽ ഒരു സംഖ്യ 121 ആയാൽ മറ്റേ സംഖ്യ എത്ര ?
ഒരു ടി വി 18000 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം ഉണ്ടാകുന്നു. എങ്കിൽ അതിന്റെ വാങ്ങിയ വില എത്ര?
5% പലിശ നിരക്കിൽ 8 വർഷം കൊണ്ട് 560 രൂപ പലിശ ലഭിക്കണമെങ്കിൽ എത്ര രൂപ നിക്ഷേപിക്കണം ?
ഒരു സമാന്തര ശ്രേണിയുടെ 10 ആമത്തെയും 20 ആമത്തേയും പദങ്ങളുടെ തുക 60 ആയാൽ, 14 ആമത്തെയും 16 ആമത്തേയും പദങ്ങളുടെ തുക എത്ര ?
ഏതു സംഖ്യ ഇരട്ടിക്കുമ്പോഴാണ് 64 -ന്റെ 1/4 കിട്ടുക ?
ABCD എന്ന സമചതുരത്തിന്റെ ചുറ്റളവ് 56 സെ.മീ. അതിനെ നാല് തുല്യ സമചതുരങ്ങളായി മുറിച്ചാൽ അവയുടെ എല്ലാം ചുറ്റളവിന്റെ തുകയെന്ത് ?
15 : 75 =7 : x ആയാല്‍ ' x ' എത്ര ?
20% കൂട്ടുപലിശ ക്രമത്തില്‍ എന്തു തുക നിക്ഷേപിച്ചാല്‍ 2 വര്‍ഷം കഴിയുമ്പോള്‍ 1,440 രൂപ കിട്ടും
10840 മുതൽ 10871 വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളിൽ ആകെ എത്രസംഖ്യകളുണ്ട് ?
ഒരു കടയിൽ സോപ്പുകൾ അടുക്കി വെച്ചിരിക്കുന്നത്, ഏറ്റവും താഴത്തെ വരിയിൽ 20, അതിനുമുകളിൽ 18, അതിനു മുകളിൽ 16 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയിൽ 2 സോപ്പുമാത്രമാണെങ്കിൽ ആകെ എത്ര വരിയുണ്ട് ?
ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി എന്ത് ?
60 കി.മീ/മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 5 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
901x15, 89x15, 10x15 ഇവ ഗുണിച്ച് കൂട്ടുന്നത് ______x15 -ന് തുല്യമാണ്.
ഏറ്റവും വലിയ മൂന്നക്ക ഒറ്റ സംഖ്യയും ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര ?
200 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 250 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര ?
0.35 എന്ന ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യാരൂപം ഏത് ?
ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു. എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും ?
2 + 16 ÷ 2 × 4 - 5 എത്ര ?
841 + 673 - 529 = _____
100 ന്റെ വർഗ്ഗമൂലം എത്ര ?
5,10,12 എന്നീ സംഖ്യകളുടെ ലസാഗു എത്ര ?
12,20,24 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര ?
2.5 ന്റെ വർഗ്ഗം എത്ര ?
ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്ന 5 ആളുകളുടെ പ്രായം 25,27,33,41,54 ആയാൽ അവരുടെ ശരാശരി പ്രായം എത്ര ?
A -യിൽ നിന്ന് B -യിലേക്കുള്ള ദൂരം 150 മീറ്റർ. ഒരു സെക്കന്റിൽ 5 മീറ്റർ വേഗത്തിൽ ഓടുന്ന മോട്ടോർ ബൈക്കിൽ യാത്ര ചെയ്താൽ A -യിൽ നിന്ന് B -യിലേയ്ക്ക് എത്തിചേരുവാൻ എടുക്കുന്ന സമയം എത്ര ?
18 + 4 x 3 -10 / 5 =_______
തന്നിരിക്കുന്നവയിൽ അഭാജ്യ സംഖ്യ ഏത് ? 1,2,6,9
ഒരു വർഷം മുമ്പ് അമ്മയുടെ പ്രായം മകന്റെ പ്രായത്തിന്റെ 6 മടങ്ങാണ്. അമ്മയ്ക്ക് ഇപ്പോൾ 31 വയസ് പ്രായം ഉണ്ടെങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര ?
ഒരു ചരട് മടക്കി സമചതുരരൂപത്തിലാക്കിയപ്പോൾ അതിനു 36 ചതുരശ്ര സെൻറീമീറ്റർ പരപ്പളവുണ്ടെങ്കിൽ ചരടിൻ്റെ നീളം എത്ര ?
10 cm വശമുള്ള കട്ടിയായ ഒരു ക്യൂബിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തെ ആരം എത്ര ?
ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം 4n - 2 ആയാൽ ഈ ശ്രേണിയിലെ പദങ്ങളെ 4 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര ?
ഒരു ചക്രത്തിന് 50/π സെ.മീ വ്യാസം ഉണ്ട്. ഈ വാഹനം 72 കി.മീ./മണിക്കൂർ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ 1 സെക്കന്റ് സമയം കൊണ്ട് വാഹനത്തിന് ചക്രം എത്ര തവണ പൂർണ്ണമായി കറങ്ങിയിരിക്കും ?
ഒരു സമപാർശ്വ മട്ടത്രികോണത്തിൻ്റെ നീളം കൂടിയ വശം 10 സെ.മീ. ആയാൽ തുല്യമായ വശത്തിന് നീളം എത്ര?
ചുറ്റളവ് 30 സെ.മീ. ആയ ചതുരാകൃതിയിലുള്ള ഒരു കാർഡിൻ്റെ നീളത്തിൻ്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിൻറെ വീതി എത്ര ?
2500 രൂപയ്ക്ക് 8 % നിരക്കിൽ 2 വർഷത്തേക്കുള്ള സാധാരണ പലിശ എത്ര ?
36 ലിറ്റർ റബ്ബർപാൽ ഷീറ്റ് ആക്കുന്നതിനു വേണ്ടി 2 ½ ലിറ്റർ വീതം കൊള്ളുന്ന പാത്രത്തിൽ നിറച്ചാൽ മിച്ചമുള്ള റബ്ബർ പാൽ എത്ര ലിറ്റർ ?
അനിതയ്ക് തുടർച്ചയായ ആറു മാസങ്ങളിൽ ലഭിച്ച ശരാശരി വേതനം 3500 രൂപയാണ്. ഏഴാമത്തെ മാസം എത്ര രൂപ ലഭിച്ചാൽ അനിതയുടെ ശരാശരി വേതനം 3750 രൂപയാകും?
ജോയിയും ജയനും ഒരു തുക 3 : 7 എന്ന അംശബന്ധത്തിൽ വീതിച്ചു. ജയന് 2000 രൂപ അധികം കിട്ടിയെങ്കിൽ എത്രരൂപയാണ് വീതിച്ചത്?