സാമൂഹിക വനവൽക്കരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
(i) വന വിഭവങ്ങൾ അമിതമായി ഉപയോഗിക്കുക.
(ii) സുസ്ഥിര വനപരിപാലനത്തിലൂടെ പ്രാദേശിക ഉപജീവനത്തെ മെച്ചപ്പെടുത്തുക.
(iii) വനസംരക്ഷണത്തിൽ സമൂഹത്തിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുക.
(iv) വ്യാവസായിക ലോഗിങ്ങ് പ്രോത്സാഹിപ്പിക്കുക.
തന്നിരിക്കുന്ന പട്ടികയിൽ ശരിയായി ജോടി ചേർത്തിരിക്കുന്നവ കണ്ടെത്തുക.
(i) തൈറോയ്ഡ് ഗ്രന്ഥി -തൈമോസിൻ
(ii) ആഗ്നേയ ഗ്രന്ഥി - ഇൻസൂലിൻ
(iii) പൈനിയൽ ഗ്രന്ഥി - മെലാടോണിൻ
(iv) അഡ്രീനൽ ഗ്രന്ഥി - കാൽസിടോണിൻ
താഴെ തന്നിരിക്കുന്ന രോഗലക്ഷണങ്ങൾ ഏത് രോഗവുമായി ബന്ധപ്പെട്ടതാണെന്ന്
കണ്ടെത്തുക.
. ശരീരഭാരം പെട്ടെന്ന് കുറയുക.
. ദുർബലമായ രോഗ പ്രതിരോധം.
. ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറയുക.
. വിട്ടുമാറാത്ത ക്ഷീണം.
താഴെ പറയുന്ന പ്രസ്താവനകളിൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക.
(i) വിഴിഞ്ഞം തുറമുഖം 2025 May : 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.
( ii) ഇന്ത്യയിലെ ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമാണ് വിഴിഞ്ഞം
(iii) വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ്പ് ഷെൻഹുവ 15 ആയിരുന്നു
(iv) വിഴിഞ്ഞം തുറമുഖം നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്നു.
2025 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരത്തിന് അർഹരായവരെ കണ്ടെത്തുക.
(i) ജോൺ ക്ലാർക്ക്
(ii) മേരി ഇ. ബ്രൻകോവ്
(iii) സുസുമി കിറ്റഗാവ
(iv) ഫ്രെഡ് റാംസ്ഡെൽ
(v)ഷീമോൺ സാകാഗുച്ചി
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക.
പ്രസ്താവന 1 : ചെറുകുടലിൽ കാണുന്ന വിരലുകൾ പോലുള്ള വളർച്ചകളാണ് വില്ലസുകൾ
പ്രസ്താവന 2 : വില്ലസുകൾ ജലം, ലവണം ഇവയുടെ ആഗിരണത്തിന് സഹായിക്കുന്നു.