Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയില്‍ ഹിമാലയന്‍ നദികളില്‍ ഉള്‍പ്പെടുന്നവ ഏതെല്ലാം?

  1. സിന്ധൂ
  2. ഗംഗ
  3. ബ്രഹ്മപൂത്ര
  4. നര്‍മ്മദ
    താഴെ പറയുന്നവയില്‍ ഇന്ത്യയുടെ രേഖാംശസ്ഥാനം കണ്ടെത്തുക?
    പശ്ചിമഘട്ടത്തിന്റെ വടക്കൻ ഭാഗം അറിയപ്പെടുന്നത്?

    താഴെ കൊടുത്തിരിക്കുന്ന എത്ര ജോഡികള്‍ ശരിയായി പൊരുത്തപ്പെടുന്നു ?

    1. ബനിഹാല്‍ - ജമ്മു & കാശ്മീര്‍

    2. ലിപുലേഖ്‌ - സിക്കിം

    3. റോഹ്താങ്‌ - ഹിമാചല്‍ പ്രദേശ്‌

    4. ഷിപ്കിലാ - അരുണാചല്‍ പ്രദേശ്‌

    നമീബിയന്‍ ചീറ്റകളെ അടുത്തിടെ താമസിപ്പിക്കുവാന്‍ കൊണ്ടു വന്ന ദേശീയ ഉദ്യാനം.
    NTCA എന്നാൽ എന്ത് ?
    പാലങ്ങൾ, റെയിൽവേ സ്റ്റീപ്പറുകൾ മുതലായവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഏത് വൃക്ഷത്തിന്റെ തടിയാണ് ?

    താഴെപ്പറയുന്നവയില്‍ വന്ദേഭാരത്‌ പദ്ധതിയുമായി ബന്ധമുള്ളത് ഏത്‌ ?

    1. ആദ്യഘട്ടത്തില്‍ ട്രെയിന്‍ 18 എന്നറിയപ്പെട്ടു
    2. ഉദ്ഘാടനം ഫെബ്രുവരി 15, 2019 നായിരുന്നു.
    3. ആദ്യയാത്ര ഡല്‍ഹിയ്ക്കും വാരണാസിയ്ക്കുമിടയില്‍.
    4. ഇന്ത്യന്‍ റെയില്‍വേയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാണ്‌ സര്‍വ്വിസ്സുകള്‍ നടത്തപ്പെടുന്നത്‌

      വൈവിദ്ധ്യമാര്‍ന്ന സവിശേഷതകളാല്‍ സമ്പന്നമാണ്‌ ഉപദ്വീപീയ പിഠഭൂമി. ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ നിന്ന്‌ യോജിച്ച വസ്തുത തെരെഞ്ഞെടുത്ത്‌ എഴുതുക.

      1. ഉഷ്ണമേഖല ഇലപൊഴിയും കാടുകള്‍ ഉള്‍പ്പെടുന്ന പ്രദേശം
      2. മഹാനദി, ഗോദാവരി എന്നീ നദികളുടെ ഉത്ഭവപ്രദേശം.
      3. ധാതുക്കളുടെ കലവറ എന്നു വിളിയ്ക്കുന്നു
      4. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നു

        താഴെ പറയുന്ന നാലു പ്രസ്താവനകളില്‍ നിന്ന്‌ ശരിയായത്‌ തെരെഞ്ഞെടുത്ത്‌ എഴുതുക.

        1. ഇന്ത്യയിലെ ദ്ദേശീയപാതകള്‍, സംസ്ഥാന ഹൈവേകള്‍ എന്നിവയുടെ ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്‌.
        2. ഇന്ത്യയിലെ ആകെ റോഡ്‌ ദൈര്‍ഘ്യത്തിന്റെ 80 ശതമാനവും ഗ്രാമീണ റോഡുകളാണ്‌
        3. ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാര്‍ഗ്ഗമാണ്‌ റോഡുഗതാഗതം.
        4. ചതുഷ്‌കോണ സൂപ്പര്‍ ഹൈവേകളുടെ നിര്‍മ്മാണചുമതല നാഷണല്‍ ഹൈവേ അതോറിറ്റിക്കാണ്‌.
          താഴെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ നാഗരിക ജനസംഖ്യയുള്ള സംസ്ഥാനമേത്‌?
          ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, സുന്ദര്‍ബന്‍സ്‌, മഹാനദി, കൃഷ്ണ, ഗോദാവരി എന്നീ നദികളുടെ പ്രദേശങ്ങള്‍ .................... വനങ്ങള്‍ക്ക്‌ പ്രസിദ്ധമാണ്‌

          കേരളത്തെ സംബന്ധിച്ച താഴെ കൊടുത്തിരിക്കുന്ന വസ്തുതകള്‍ പരിശോധിച്ച്‌ ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക :

          1. ഇന്ത്യയിലെ ഏറ്റവും കൂടിയ ലിംഗാനുപാതം ഉള്ള സംസ്ഥാനമാണ്‌
          2. ഇന്ത്യയുടെ "സിലിക്കണ്‍ വാലി' എന്നറിയപ്പെടുന്നു
          3. കേരളത്തിലെ ഏറ്റവും വലിയ നദി കാവേരി ആണ്‌
          4. ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സംസ്ഥാനം
            ഉധംപൂർ - ശ്രീനഗർ - ബാരാമുള്ള തീവണ്ടിപ്പാതയുടെ ഭാഗമായ , രാജ്യത്ത് കേബിളുകൾ താങ്ങി നിർത്തുന്ന ആദ്യ റെയിൽവേ പാലം ഏതാണ് ?
            നിലവിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും എണ്ണം :

            പാലുല്പാദനവുമായി ബന്ധപ്പെട്ട രണ്ടു പ്രസ്താവനകൾ താഴെ നൽകുന്നു. ശരിയായ പ്രസ്താവന കണ്ടെത്തുക :

            1. ലോകത്ത് ഏറ്റവും കൂടുതൽ പാലുല്പാദിപ്പിക്കുന്നത് ഇന്ത്യയാണ്
            2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാലുല്പാദിപ്പിക്കുന്ന സംസ്ഥാനം ആന്ധ്രാപ്രദേശ് ആണ്

              ശരിയായ ജോഡി കണ്ടെത്തുക :

              1. പോങ് ഡാം - ചമ്പൽ
              2. മേട്ടൂർ ഡാം - കാവേരി
              3. തെഹരി ഡാം - ഭാഗീരഥി
              4. ജവഹർ സാഗർ ഡാം - ബിയാസ്

                ശരിയായ ജോഡി കണ്ടെത്തുക :

                1. ഹിമാലയ - മടക്ക് പർവതം
                2. വിന്ധ്യാ സത്പുര - അവശിഷ്ട പർവതം
                3. ആരവല്ലി - ഖണ്ഡ പർവതം
                4. ബാരൻ ദ്വീപ് - അഗ്നിപർവതം

                  പൂർവ്വ ഘട്ടവുമായി (Eastern Ghats) ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

                  1. ഡെക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറൻ അരികിലാണ് സ്ഥിതിചെയ്യുന്നത്
                  2. തുടർച്ചയായ പർവ്വത നിരകളായി കാണപ്പെടുന്നു
                  3. പശ്ചിമഘട്ടത്തിനേക്കാൾ ഉയരം കുറവ്
                  4. പൂർവ്വഘട്ടത്തിനും ബംഗാൾ ഉൾക്കടലിനും ഇടക്കുള്ള പ്രദേശത്തെ കൊറമാണ്ടൽ തീരം എന്നറിയപ്പെടുന്നു
                    ഉപദ്വീപിയ ഇന്ത്യയിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദിയെ കുറിച്ചുള്ള പ്രസ്താവനകളാണ് താഴെ തന്നിരിക്കുന്നത് ഇതിൽ ശരിയായത് തിരിച്ചറിയുക :
                    2023 ഏപ്രിലിൽ ദീർഘകാലമായി നിലനിന്നിരുന്ന അതിർത്തി തർക്ക പരിഹാര കരാറിൽ ഒപ്പുവച്ച സംസ്ഥാനങ്ങൾ ഏതൊക്കെയാണ് ?

                    താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ഇന്ത്യയിലെ ഒരു ഉപദ്വീപീയ നദീവ്യവസ്ഥയെ കുറിച്ചാണ്. ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

                    • ഇത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപദ്വീപീയ നദി വ്യവസ്ഥ ആണ്
                    • ഇത് ഉത്ഭവിക്കുന്നത് മഹാബലേശ്വരത്തിന് സമീപമുള്ള നീരുറവയിൽ നിന്നാണ്. ഇതിന്റെ ദൈർഘ്യം1400 km ആണ്.
                    • ഈ നദിയുടെ പ്രധാന പോഷകനദികൾ ആണ് ഭീമയും തുംഗഭദ്രയും.
                    • ഈ നദി മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.

                    ലിസ്റ്റ് ചെയ്തിരിക്കുന്ന വസ്തുതകൾ സൂചിപ്പിക്കുന്ന സംസ്ഥാനം തിരിച്ചറിഞ്ഞ്, താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക. 

                    • ഈ സംസ്ഥാനത്തെ അൽവാർ ജില്ലയിലാണ് സരിസ്ക ടൈഗർ റിസർവ്വ് സ്ഥിതി ചെയ്യുന്നത്. 

                    • പൊഖ്റാൻ ' എന്ന പ്രദേശം ഉൾപ്പെട്ടിരിക്കുന്നത് ഈ സംസ്ഥാനത്തെ ജയ് സൽമർ ജില്ലയിലാണ്

                    • സത്ലജ് നദീജലം ഉപയോഗപ്പെടുത്തിയുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കനാലായ ഇന്ദിരാഗാന്ധി കനാൽ ഈ സംസ്ഥാനത്താണ് നിലകൊള്ളുന്നത്

                    ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ്?
                    ഏറ്റവും കൂടുതൽ തടാകങ്ങളുള്ള സംസ്ഥാനം ?
                    ഏറ്റവും കൂടുതൽ ജല സംഭരണികളുള്ള സംസ്ഥാനം ?
                    സർക്കാർ വകുപ്പുകളിൽ 2030-ടെ നൂറ് ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കുന്ന ആദ്യ സംസ്ഥാനം ?
                    ചുവടെ കൊടുത്തിരിക്കുന്നവയിൽ ഗംഗാ നദി വ്യവസ്ഥയിൽ ഉൾപ്പെടാത്ത ഏത്?
                    ഉപ്പ് ജല തടാകമായ സാംഭർ തടാകം സ്ഥിതി ചെയ്യുന്നത് ?
                    ഹരികെ തണ്ണീർത്തടം , കഞ്ജലി തണ്ണീർത്തടം എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
                    ഇന്ത്യയിൽ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകൾ ഉള്ള സംസ്ഥാനം ഏതാണ് ?
                    ഇന്ത്യയിലെ ആദ്യ റംസാൻ തണ്ണീർത്തടം ഏതാണ് ?
                    2023 ഏപ്രിലിൽ ബംഗ്ലാദേശ് ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനായി അദാനി പവർ ലിമിറ്റഡിന്റെ നേതൃത്വത്തിൽ താപവൈദ്യുത നിലയം ആരംഭിച്ചത് ഏത് സംസ്ഥാനത്തിലാണ് ?
                    ഇന്ത്യയിലെ എത്രാമത്തെ വന്ദേ ഭാരത് ട്രെയിനാണ് കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സർവ്വീസ് ആരംഭിച്ചത്
                    ഡോ. ബി ആർ അംബേദ്കറിന്റെ 125 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത സംസ്ഥാനം ഏതാണ് ?
                    കേന്ദ്ര സ്റ്റാറ്റിറ്റിക്സ് മന്ത്രാലയത്തിന്റെ സർവ്വേ പ്രകാരം ഇന്ത്യയിൽ ഡിജിറ്റൽ നൈപുണ്യത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?
                    കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ഊർജകാര്യ ക്ഷമത സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?
                    തൊഴിലുറപ്പ് പദ്ധതിയിൽ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിങ് എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം ഏതാണ് ?
                    മാലിദ്വീപിനെയും ഇന്ത്യയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി?

                    താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                    1. രാജ്യത്തിന്റെ മൂന്നുവശവും ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന അയൽ രാജ്യങ്ങൾ-നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്.
                    2. ഇന്ത്യയെയും പാകിസ്താനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ - മക് മോഹൻ രേഖ..
                    3. ഇന്ത്യയെയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ -റാഡ്ക്ലിഫ് രേഖ.
                    4. പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ - ഡ്യൂറന്റ് രേഖ.

                      ശരിയായി ക്രമീകരിക്കുക:

                      ഇന്ത്യയുടെ ഏറ്റവും വലിയ അയൽ രാജ്യം മാലിദ്വീപ്
                      ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം ചൈന
                      ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ്
                      ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം അഫ്ഗാനിസ്ഥാൻ

                      ശരിയായി ക്രമീകരിക്കുക:

                      ഇന്ത്യയുടെ വടക്കേഅറ്റം കിബിത്തു
                      ഇന്ത്യയുടെ തെക്കേ അറ്റം കന്യാകുമാരി
                      ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേയറ്റം ഇന്ദിരാ കോൾ
                      ഇന്ത്യയുടെ കിഴക്കേ അറ്റം ഇന്ദിരാ പോയിന്റ്
                      സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?
                      ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സമ്പൂർണ സോഷ്യൽ ഓഡിറ്റിംഗ് പൂർത്തീകരിച്ച ആദ്യ സംസ്ഥാനം ?
                      ലോകത്തിലെ ആദ്യത്തെ ഏഷ്യൻ കിംഗ് വൾച്ചർ (ചുവന്ന കഴുത്തുള്ള കഴുകൻ) സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
                      ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് റീജിയണൽ റെയിൽ സർവീസ് ?
                      ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപ്പാലം നിലവിൽ വരുന്നത് എവിടെയാണ് ?
                      2023 ഏപ്രിലിൽ കേന്ദ്ര ഊർജ മന്ത്രാലയം രാജ്യത്തെ 205 താപവൈദ്യുത നിലയങ്ങളിൽ നിന്നും മികച്ചതായി തിരഞ്ഞെടുത്ത ബക്രേശ്വർ താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
                      ആരോഗ്യത്തിനുള്ള അവകാശം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം ഏതാണ് ?
                      ഇന്ത്യയും ഭൂട്ടാനും ചേർന്നുള്ള ആദ്യ സംയുക്ത ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്ന ' ജയ്‌ഗോൺ ' ഏത് സംസ്ഥാനത്താണ് ?