App Logo

No.1 PSC Learning App

1M+ Downloads

പല്ലിന്റെ ഘടനയുമായി ബന്ധപെട്ട വസ്തുതകളെ ശരിയായ ക്രമത്തിലാക്കുക:

ഇനാമൽ നിർജീവം
ഡെന്റൈൻ പല്ല് നിർമിച്ചിരിക്കുന്ന ജീവനുള്ള കല
പൾപ്പ് രക്തക്കുഴലുകളും ലിംഫ് വാഹികളും നാഡീതന്തുക്കളും കാണപ്പെടുന്നു.
സിമൻറം കാൽസ്യം അടങ്ങിയ യോജക കല
വൻ കുടലിൻ്റെ ഭാഗമായ സീക്കത്തിലെ വിരൽ പോലെ തള്ളി നിൽക്കുന്ന ഭാഗം?
ജലം ആഗിരണം ചെയ്യപ്പെടുന്നത് ഇവയിൽ ഏത് പ്രക്രിയയിലൂടെയാണ്?

ആഗിരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ചില സന്ദർഭങ്ങളിൽ ഗാഢത്താക്രമത്തിനു വിപരീതമായും ആഗിരണം നടക്കാറുണ്ട്.
  2. ഗാഢത കുറഞ്ഞ ഭാഗത്തു നിന്ന് കൂടിയ ഭാഗത്തേക്കു ഊർജം ഉപയോഗിച്ച് വാഹക പ്രോട്ടീനുകളുടെ സഹായത്താൽ തൻമാത്രകൾ ആഗിരണം ചെയ്യപ്പെടുന്നുണ്ട്.
  3. ആക്ടീവ് ട്രാൻസ്പോർട്ട് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.
    ഗ്ലൂക്കോസ്, ഫ്രക്ടോസ്, ഗാലക്ടോസ്, ചില അമിനോ ആസിഡുകൾ എന്നിവയുടെ രക്തലോമികകളിലേക്കുള്ള ആഗിരണം നടക്കുന്ന പ്രക്രിയ?

    ചെറുകുടലിൽ നിന്നും ലഘുഘടകങ്ങളുടെ ആഗിരണവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ഗാഢതാക്രമത്തിനനുസരിച്ചും ഗാഢതാക്രമത്തിനെതിരേയും ചെറുകുടലിൽ നിന്നും ലഘുഘടകങ്ങളുടെ ആഗിരണം നടക്കുന്നു.
    2. ഗാഢതാക്രമത്തിന് അനുകൂലമായ പ്രക്രിയകൾക്ക് ഊർജം ധാരാളമായി ആവശ്യമുണ്ട്
    3. ലാക്ടിയലിലേക്കുള്ള ഫാറ്റി ആസിഡിൻ്റെയും ഗ്ലിസറോളിൻ്റെയും ആഗിരണം നടക്കുന്നത് സിമ്പിൾ ഡിഫ്യൂഷനിലൂടെയാണ്.

      വില്ലസ്സിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക :

      1. ഒറ്റനിരകോശങ്ങളാൽ ആവരണം ചെയ്യപ്പെട്ട വില്ലസ്സുകളിൽ രക്തലോമികകളും ലിംഫ് ലോമികകളായ ലാക്‌ടിയലുകളും കാണപ്പെടുന്നു
      2. ഗ്ലൂക്കോസും ഫ്രക്ടോസും ഗാലക്ടോസും അമിനോ ആസിഡും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് രക്തലോമികകളിലൂടെയാണ്
      3. ഫാറ്റി ആസിഡും ഗ്ലിസറോളും ലാക്‌ടിയലുകൾക്കുള്ളിലെ ലിംഫിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നു.

        ചെറുകുടലിൽ കാണപ്പെടുന്ന വില്ലസുകളെ സംബന്ധിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?

        1. ചെറുകുടലിന്റെ ഭിത്തിയിൽ കാണപ്പെടുന്നു
        2. സൂക്ഷ്‌മങ്ങളായ വിരലുകൾ പോലെയുള്ള ഘടന
        3. ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതലവിസ്‌തീർണം അനേകം മടങ്ങ് വർധിപ്പിക്കുന്നു.
          ആമാശയത്തിന് തൊട്ടുതാഴെയുള്ള ചെറുകുടലിൻ്റെ ആരംഭ ഭാഗം?
          കരൾ ഉല്പാദിപ്പിക്കുന്ന പിത്തരസം സംഭരിക്കുന്നത് എത് അവയവത്തിലാണ്?
          പിത്തരസവും ആഗ്നേയ രസവും ഒരു പൊതുകുഴലിലൂടെ ഏത് അവയവത്തിലേക്കാണ് തുറക്കപ്പെടുന്നത്?
          രാസാഗ്നികളുടെ പ്രവർത്തനത്തിന് അനുകൂലമായ താപനില?
          പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി?
          ചെറുകുടലിൽ മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി
          പിത്തരസത്തിലെ വർണ്ണകമായ ബിലിറൂബിൻ ശരീര ദ്രാവകത്തിൽ കലർന്ന് കലകളിൽ വ്യാപിക്കുന്ന അവസ്ഥ ?

          പിത്തരസ(Bile)വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക :

          1. പിത്തരസം ഉല്പാദിപ്പിക്കുന്നത് കരളാണ്
          2. പച്ചയും മഞ്ഞയും കലർന്ന നിറമാണ് ഇതിനുള്ളത്
          3. ബിലിറൂബിൻ , ബിലിവർഡിൻ എന്നിവയാണ് പിത്തരസത്തിലെ വർണ്ണകങ്ങൾ
            ഇനിപ്പറയുന്നവയിൽ ഏതാണ് പെപ്‌സിൻ ദഹിപ്പിക്കാത്ത മാംസ്യം?

            രാസാഗ്നികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

            1. ശരീരത്തിലെ രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസപദാർത്ഥങ്ങളാണ് ഇവ
            2. മാംസ്യത്തെ ഭാഗികമായി പെപ്റ്റോണുകളാക്കി മാറ്റുന്ന രാസാഗ്നിയാണ് റെനിൻ
            3. പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നിയാണ് പെപ്സിൻ

              ആമാശയ രസങ്ങളും അവയുടെ ധർമ്മവും നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക :

              പെപ്സിൻ ദഹനരസങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്ന് ആമാശയഭിത്തിയെ സംരക്ഷി ക്കുന്നു.
              ഗ്യാസ്ട്രിക് ലിപ്പേസ് പ്രോട്ടീനിനെ ഭാഗികമായി പെപ്റ്റോണുകളാക്കുന്നു
              ഹൈഡ്രോക്ലോറിക്ക് ആസിഡ് ആമാശയത്തിൽ നടക്കുന്ന ദഹനപ്രക്രിയക്ക് യോജിച്ച pH ക്രമപ്പെടുത്തുന്നു
              ശ്ലേഷ്‌മം കൊഴുപ്പിനെ ഭാഗികമായി ദഹിപ്പിക്കുന്നു
              ശ്വാസനാളവും അന്നനാളവും ആരംഭിക്കുന്നത് ഇവയിൽ ഏത് ഭാഗത്ത് നിന്നാണ്?
              ദഹനപ്രക്രിയയുടെ ഭാഗമായി ആമാശയത്തിൽ ഭക്ഷണം കുഴമ്പ് രൂപത്തിലാകുമ്പോൾ അറിയപ്പെടുന്നത്?

              ഇവയിൽ ആമാശയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

              1. ദഹനവ്യൂഹത്തിൽ ഏറ്റവും വീതിയേറിയ ഭാഗം
              2. ഉദരാശയത്തിന് മുകളിൽ ഇടത് ഭാഗത്തായി സ്ഥിതി ചെയ്യുന്നു
              3. ആമാശയത്തിൻ്റെ അവസാനഭാഗത്തുള്ള പ്രത്യേകതരം വലയപേശികൾ ആഹാരം ആമാശയത്തിൽ വേണ്ടത്ര സമയം നിലനിർത്തുന്നു

                ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

                1. ഭക്ഷണം ആമാശയത്തിൽ എത്തുന്നത് അന്നനാളത്തിലുള്ള തരംഗ രൂപത്തിലുള്ള ചലനം കൊണ്ടാണ്
                2. ഈ ചലനം പെരിസ്റ്റാൽസിസ് എന്നറിയപ്പെടുന്നു
                3. പാരാ സിംപതറ്റിക് നാഡിവ്യവസ്ഥയുടെ നിയന്ത്രണത്തിലാണ് പെരിസ്റ്റാൽസിസ് നടക്കുന്നത്.
                4. ദഹനവ്യൂഹത്തിൽ ഏറ്റവും വീതിയേറിയ ഭാഗമാണ് അന്നനാളം
                5. അന്നനാളത്തിന്റെ ഏകദേശം നീളം 25 cm ആണ്
                  ഗ്രസനിയെ ആമാശയവുമായി ബന്ധിപ്പിക്കുന്ന ഭാഗം?

                  ഗ്രസനിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

                  1. വായുടെ തുടർച്ചയായി കാണുന്ന പേശീനിർമ്മിതമായ ഭാഗം
                  2. ആഹാരവും വായുവും കടന്നു പോകുന്ന പൊതുവായ ഭാഗം
                  3. ഗ്രസനിയെ ആമാശയവുമായി ബന്ധിപ്പിക്കുന്നത് അന്നനാളമാണ്
                    വായിൽവെച്ചുള്ള ദഹനത്തിന് സഹായിക്കുന്ന ഉമിനീരിലെ ഘടകം?
                    മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ ഉമിനീർ ഗ്രന്ഥി ഏതാണ് ?

                    ഉമിനീരുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

                    1. മൂന്ന് ജോഡി ഉമിനീർഗ്രന്ഥികളാണ് വായിൽ ഉള്ളത്.
                    2. മനുഷ്യനിലെ ഏറ്റവും വലിയ ഉമിനീർ ഗ്രന്ഥിയാണ് സബ് മാക്സിലറി
                    3. ഉമിനീരിൽ അടങ്ങിയിരിക്കുന്ന ലൈസോസൈം അന്നജത്തെ ഭാഗികമായി മാൾട്ടോസ് എന്ന പഞ്ചസാര ആക്കി മാറ്റുന്നു.

                      ആഹാരവസ്തു‌ക്കൾ ചവച്ചരയ്ക്കാൻ സഹായിക്കുന്ന പല്ലുകൾ ഇവയിൽ ഏതെല്ലാമാണ്?

                      1. ഉളിപ്പല്ല്
                      2. കോമ്പല്ല്
                      3. അഗ്രചർവണകം
                      4. ചർവണകം
                        സങ്കീർണമായ ആഹാരപദാർത്ഥങ്ങളെ ആഗിരണത്തിന് ഉതകുന്ന തരത്തിൽ ലഘുഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയ?
                        ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്?
                        ആഗിരണം ചെയ്യപ്പെട്ട ആഹാരഘടകങ്ങൾ ശരീരത്തിൻറെ ഭാഗമാക്കുന്ന പ്രക്രിയ?

                        മനുഷ്യരിലെ പല്ലുകളുമായി ബന്ധപ്പെട്ട് ചില സൂചനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായവ മാത്രം കണ്ടെത്തുക:

                        1. ആഹാരവസ്തുക്കൾ കടിച്ച് മുറിക്കാൻ സഹായിക്കുന്ന പല്ല്-കോമ്പല്ല്
                        2. ആഹാരവസ്‌തുക്കൾ കടിച്ചു കീറാൻ സഹായക്കുന്ന പല്ല് - ഉളിപ്പല്ല്
                        3. സസ്യഭോജികളിൽ ഇല്ലാത്ത പല്ല് - കോമ്പല്ല്
                          ഉമിനീരിൽ അടങ്ങിയിരിക്കുന്ന ഏത് ഘടകമാണ് ഭക്ഷണത്തെ വിഴുങ്ങാൻ പാകത്തിൽ വഴുവഴുപ്പുള്ളതാക്കുന്നത്?

                          ഉമിനീർഗ്രന്ഥികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

                          1. മൂന്ന് ജോഡി ഉമിനീർഗ്രന്ഥികളാണ് വായിൽ ഉള്ളത്
                          2. ഭക്ഷണത്തെ വിഴുങ്ങാൻ പാകത്തിൽ വഴുവഴുപ്പുള്ളതാക്കുന്നത് ശ്ലേഷ്‌മമാണ്.
                          3. ലൈസോസൈം അന്നജത്തെ ഭാഗികമായി മാൾട്ടോസ് എന്ന പഞ്ചസാരയാക്കുന്നു

                            വില്ലസ്സുകളുമായ ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

                            1. ചെറുകുടലിന്റെ ഭിത്തിയിൽ കാണപ്പെടുന്നു
                            2. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
                            3. ഒറ്റനിരകോശങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു
                            4. ജലത്തിന്റെ 90% ആഗിരണവും നടക്കുന്നത് വില്ലസ്സിലൂടെയാണ്.
                              ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന സൂക്ഷ്‌മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗങ്ങൾ അറിയപ്പെടുന്നത്?
                              ആമാശയത്തിൽ ഉൽപാദിക്കപ്പെടുന്ന ഹൈഡ്രോക്ലോറിക് ആസിഡിന്റെ pH പരിധി എത്രയാണ്?
                              ഹൈഡ്രോക്ലോറിക് ആസിഡ് ആമാശയഭിത്തിയിലെ ഏത് കോശങ്ങളാണ് ഉത്പാദിപ്പിക്കുന്നത്?

                              ശരിയായ ക്രമത്തിലാക്കുക :

                              ഇനാമൽ പല്ലിലെ കടുപ്പമേറിയ ഭാഗം
                              ഡെന്റൈൻ രക്തക്കുഴലുകളും ലിംഫ് വാഹികളും നാഡീതന്തുക്കളും കാണപ്പെടുന്നു.
                              പൾപ്പ് കാൽസ്യം അടങ്ങിയ യോജക കല
                              സിമൻറം പല്ല് നിർമിച്ചിരിക്കുന്ന ജീവനുള്ള കല.
                              ആഹാര വസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്ന പല്ല് ഏത് ?
                              ദഹന പ്രക്രിയകൾ പൂർത്തിയാകാൻ എടുക്കുന്ന സമയം എത്ര ?
                              വിറ്റാമിൻ K യുടെ ആഗിരണം നടക്കുന്ന ഭാഗം ഏതാണ് ?
                              മനുഷ്യൻ്റെ വൻകുടലിൽ വസിക്കുന്ന ചില ബാക്റ്റീരിയകളെ ഉത്പാദിപ്പിക്കുന്ന വിറ്റാമിൻ ഏതാണ് ?
                              ചെറുകുടലിൽ വച്ച് ആഗിരണം ചെയ്യപ്പെട്ട് കഴിഞ്ഞ ശേഷം അവശേഷിക്കുന്ന ഭൂരിഭാഗം ലവണങ്ങളും ആഗിരണം ചെയ്യപ്പെടുന്ന ഭാഗം ഏതാണ് ?
                              ചെറുകുടലിലേക്ക് ഗ്ലുക്കോസ് , ലവണങ്ങൾ , എന്നിവയുടെ ഗാഢത കുറയുമ്പോൾ ആഗിരണം നടക്കുന്ന പ്രക്രിയ ?
                              ഗാഢത കുറഞ്ഞ ഭാഗത്ത് നിന്നും കൂടിയ ഭാഗത്തെക്ക് ഊർജ്ജം ഉപയോഗിച്ച് വാഹക പ്രോട്ടീനുകളുടെ സഹായത്താൽ തന്മാത്ര ആഗിരണം ചെയ്യപ്പെടുന്ന പ്രക്രിയ ഏതാണ് ?
                              ചെറുകുടലിലെയും വൻകുടലിലെയും ജലത്തിൻ്റെ ആഗിരണം ഏത് തരം പ്രവർത്തനമാണ് ?
                              ഗാഢത കൂടിയ ഭാഗത്ത് നിന്നും ഗാഢത കുറഞ്ഞ ഭാഗത്തേക്ക് ഒരു അർധതാര്യ സ്തരത്തിലൂടെയുള്ള ജലതന്മാത്രകളുടെ പ്രവാഹം ?
                              ഗ്ളൂക്കോസ് , ഫ്രക്ടോസ് , ഗാലക്ടോസ് , ചില അമിനോ ആസിഡുകൾ എന്നിവയുടെ രക്തലോമികകളിലേക്കുള്ള ആഗിരണം ഏത് തരം പ്രവർത്തനമാണ് ?