App Logo

No.1 PSC Learning App

1M+ Downloads
300 മീറ്റർ നീളമുള്ള ഒരു ട്രെയിനിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ (40 km/hr) ആണെങ്കിൽ 100 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ട്രെയിനിന് വേണ്ടി വരുന്ന സമയം എത്ര ?
ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 3 : 2 അതിന്റെ ചുറ്റളവ് (perimeter) 110 സെന്റീമീറ്റർ ആയാൽ ചതുരത്തിന്റെ വീതി എത്ര ?
2220 ÷ (3247 - 3227) എത്ര ?
ലോഹനിർമ്മിതമായ ഒരു സമചതുരക്കട്ടയുടെ (cube) ഒരു വശത്തിന്റെ നീളം 16 സെ.മീ. ആണ്. ഇത് ഉരുക്കി ഒരു വശം 4 സെ.മീ. വീതമുള്ള എത്ര സമചതുരക്കട്ടകൾ നിർമ്മിക്കാം?
ഒരു ദിവസത്തിന്റെ എത്ര ശതമാനമാണ് 72 മിനുട്ട് ?
13 , 9 , 5 .... എന്ന സമാന്തരശ്രേണിയുടെ 10-ാം പദം എത്ര?
രണ്ട് സംഖ്യകളുടെ ഉ.സാ.ഘ.(H C F) 23 അവയുടെ ല.സാ.ഗു. (L C M) 1449 . ഒരു സംഖ്യ 207 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?
10 സെ.മീ. ആരമുള്ള ഒരു വൃത്തത്തിൽ അന്തർലേഖനം ചെയ്യാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീർണ്ണം ?

A=(35)BA = (\frac {3}{5})B, B=(14)CB=(\frac {1}{4})C ആയാൽ A :B : C

രണ്ടു ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 27 : 64 ആയാൽ ഉപരിതല വിസ്തീർണ്ണങ്ങളുടെ അംശബന്ധം _____ ആകുന്നു.
ഒരു സ്കൂളിൽ 65% പെൺകുട്ടികളാണ്. ആൺകുട്ടികളുടെ എണ്ണം 427 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി ഉയരം 105 സെ.മീ. ആണ്. ശരാശരി ഉയരം 112 സെ.മീ. ഉള്ള 20 കുട്ടികൾ കൂടി ആ ക്ലാസ്സിൽ ചേർന്നാൽ ശരാശരി ഉയരം എന്ത് ?
ഒരു കച്ചവടക്കാരൻ 60% മുളകുപൊടി 10% ലാഭത്തിനും ബാക്കി 5% ലാഭത്തിനും വിറ്റു. അയാൾക്ക് ആകെ 360 രൂപാ ലാഭം കിട്ടിയെങ്കിൽ മുടക്കുമുതൽ എന്ത് ?
5000 രൂപാ 10% വാർഷിക കൂട്ടുപലിശ ലഭിക്കുന്ന ഒരു ബാങ്കിൽ എത്ര വർഷം നിക്ഷേപിച്ചാൽ 6655 രൂപയാകും ?
ഒരു കാർ A യിൽ നിന്നും 50 km/hr വേഗതയിൽ സഞ്ചരിച്ച് B യിൽ എത്തുന്നു. തിരികെ B യിൽ നിന്നും 30 km/hr വേഗതയിൽ സഞ്ചരിച്ച് A യിൽ എത്തിയാൽ ആ കാറിന്റെ മൊത്തയാത്രയിലെ ശരാശരി വേഗത എന്ത് ?
300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 30 സെക്കൻഡ് കൊണ്ട് 500 മീറ്റർ നീളമുള്ള പാലം കടക്കുന്നു എങ്കിൽ ട്രെയിനിന്റെ വേഗത ?
ഒരു സ്കൂളിൽ 65% പെൺകുട്ടികളാണ്. ആൺകുട്ടികളുടെ എണ്ണം 427 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
സംഖ്യാരേഖയിലെ സ്ഥാനം 3/5 നും 3/4നും ഇടയിൽ വരാത്ത ഭിന്നകമേത് ?
പഞ്ചസാരയുടെ വില 25% വർദ്ധിക്കുന്നു. ഒരാളുടെ ചെലവ് വർദ്ധിക്കാതിരിക്കാൻ പഞ്ചസാരയുടെ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം ?
രണ്ട് വൃത്തസ്തംഭങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 1 : 3 ഉം ഉയരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ഉം ആയാൽ പാദ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര?
ഒരു സ്ഥാപനത്തിലെ 12 ജോലിക്കാരുടെ ശരാശരി പ്രായം 45 ആണ്. ഇതിൽ 60 വയസ്സുള്ള രാജൻ പിരിഞ്ഞ് പോയതിനു പകരം രഘു ജോലിയിൽ ചേർന്നപ്പോളുള്ള പുതിയ ശരാശരി 42 ആയാൽ രഘുവിന്റെ പ്രായം എത്രയായിരിക്കും?
രേണു 12.5 % സാധാരണ പലിശയ്ക്ക് ഒരു ബാങ്കിൽ നിക്ഷേപിച്ച തുക നിശ്ചിത വർഷങ്ങൾക്ക് ശേഷം ഇരട്ടിയായി തിരികെ ലഭിക്കുന്നു . എങ്കിൽ രേണു എത്ര വർഷത്തേക്കാണ് നിക്ഷേപം നടത്തിയത് ?
മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത് :
x + 1 = 23 എങ്കിൽ 3x +1 എത്ര ?
അംശം 1 ആയ 2 ഭിന്നസംഖ്യകളുടെ തുക 10/21 ഒരു ഭിന്നസംഖ്യ 1/7 ആയാൽ രണ്ടാമത്തേത് ?
ഒരു സംഖ്യയെ 4 കൊണ്ട് ഹരിച്ചപ്പോൾ കിട്ടിയ ഹരണ ഫലത്തെ 3 കൊണ്ട് ഹരിച്ചപ്പോൾ ഹാരണഫലം 8 ഉം ശീഷ്ടം 2 ഉം കിട്ടുന്നു. എങ്കിൽ 4 കൊണ്ട് ഹരിച്ച സഖ്യ ഏത് ?
ടിക്കറ്റ് ചാർജ് 20% കൂടി. യാത്രക്കാർ 20% കുറഞ്ഞു. വരുമാനത്തിൽ വരുന്ന മാറ്റം ?
ഒരാളുടെ ശമ്പളം 30% വർദ്ധിച്ചതിനു ശേഷം 30% കുറഞ്ഞു. ഇപ്പോൾ അയാളുടെ ശമ്പളത്തിൽ ആദ്യ ശമ്പളത്തിൽ നിന്ന് എത്രയാണ് വ്യത്യാസമായിട്ടുള്ളത് ?
ഒരു ഭൂകമ്പ ബാധിത പ്രദേശത്തെ 10% പേർ ഭൂകമ്പക്കെടുതി മൂലം പാലായനം ചെയ്തു. പിന്നെ സാംക്രമിക രോഗങ്ങൾ പടർന്നു പീടിക്കാൻ തുടങ്ങിയപ്പോൾ ശേഷിച്ച ജനസംഖ്യയുടെ 10% പേർ കൂടി പാലായനം ചെയ്തു. എങ്കിൽ രണ്ടു പാലായനത്തിനുശേഷം പ്രദേശത്തെ ജനസംഖ്യ ?
28 സെ.മീ. നീളമുള്ള ഒരു കമ്പി ഉപയോഗിച്ച് തുല്യവശങ്ങളുള്ള സമചതുരം, സമഭുജത്രികോണം എന്നിവ ഓരോന്നു വീതം ഉണ്ടാക്കുന്നു. എങ്കിൽ സമചതുരത്തിന്റെ വിസ്തീർണം എത്ര ചതുരം സെന്റിമീറ്ററാണ് ?
ഒരു കച്ചവടക്കാരൻ സാരിയുടെ മുകളിൽ നിശ്ചിയിച്ച വില്പനവിലയിൽ 10% ഇളവ് നൽകി വിറ്റപ്പോൾ അയാൾക്ക് 40 രൂപ ലാഭം കിട്ടി. കച്ചവടക്കാരന്റെ 68 രൂപ നൽകിയാണ് സാരി വാങ്ങിയതെങ്കിൽ അയാൾ നിശ്ചയിച്ച വില്പന വിലയെത്ര?

12÷23+1=\frac{1}{2} \div \frac{2}{3} + 1 = ______

ഒരു വ്യക്തി നിശ്ചിത തുകയായ 6351 രൂപ 7 വർഷത്തേക്ക് 5% വാർഷിക പലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിച്ചു. അത്രയും വർഷത്തേക്കുള്ള സാധാരണ പലിശ കണക്കാക്കുക :
10, 6, 2 എന്ന ശ്രേണിയിലെ അടുത്ത പദം (4-ാം പദം) കാണുക :
ഒരു ചതുരത്തിന്റെ വിസ്തീർണ്ണം, മറ്റൊരു സമചതുരത്തിന്റെ വിസ്തീർണ്ണത്തിന്റെ 4 മടങ്ങാണ്. ചതുരത്തിന്റെ നീളം 90 cm ആണ്. ചതുരത്തിന്റെ വീതി, സമചതുരത്തിന്റെ വശത്തിന്റെ മൂന്നിൽ രണ്ടു ഭാഗമാണ്.എങ്കിൽ സമചതുരത്തിന്റെ വശമെത്ര ?
0.08 x 0.5 + 0.9 =
ഒരു സംഖ്യയുടെ അഞ്ചിൽ ഒരു ഭാഗത്തിനോട് 4 കൂട്ടിയത്, അതേ സംഖ്യയുടെ നാലിൽ ഒരു ഭാഗത്തിൽനിന്ന് 10 കുറച്ചതിന് സമമാണ്. സംഖ്യയേത് ?
36 തൊഴിലാളികൾ ഒരു പ്രത്യേക ജോലി 18 ദിവസം കൊണ്ട് പൂർത്തിയാക്കും. 27 തൊഴിലാളികൾ സമാനമായ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും ?
രണ്ടു വ്യക്തികൾ മത്സരിച്ച ഒരു തെരഞ്ഞെടുപ്പിൽ ഒരാൾ മൊത്തം വോട്ടിന്റെ 35% വോട്ടുകൾ നേടി.അയാൾ 450 വോട്ടിന് തോൽക്കുകയും ചെയ്തു. അസാധു ഒന്നും തന്നെ ഇല്ല. എങ്കിൽ ആകെ വോട്ടുകളുടെ എണ്ണമെത്ര ?
ഒരു പരീക്ഷയിൽ 60% കുട്ടികൾ വിജയിച്ചു. പരാജയപ്പെട്ട കുട്ടികൾ 240 ആയാൽ ആകെ എത്ര കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു ?
1 രൂപക്ക് 2 നാരങ്ങ വാങ്ങിച്ച് 3 രൂപക്ക് 4 നാരങ്ങ വീതം വിൽക്കുകയാണെങ്കിൽ ലാഭ ശതമാനം എത്ര ?
10% കൂട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ മനു 5000 രൂപ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷത്തിനു ശേഷം മനുവിന് എന്തു തുക തിരികെ ലഭിക്കും ?
ഒരു ത്രികോണത്തിന്റെ വശങ്ങൾ 3 : 4 : 5 എന്ന അംശബന്ധത്തിലാണ്. ത്രികോണത്തിന്റെ ചുറ്റളവ് 120 cm ആയാൽ, ഏറ്റവും നീളം കുറഞ്ഞ വശത്തിന്റെ അളവ് എത്ര ?
6 പേർ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുന്നു. എങ്കിൽ 8 പേർ എത്ര ദിവസംകൊണ്ട് ആ ജോലി പൂർത്തീകരിക്കും ?
6 സംഖ്യകളുടെ ആവറേജ് 45 ആണ്. ഒരു സംഖ്യയും കൂടി കൂട്ടുമ്പോൾ (ഉൾപ്പെടുമ്പോൾ) ആവറേജ് 46 ആകുന്നു. എന്നാൽ ഏതു സംഖ്യയാണ് പുതിയതായി ഉൾപ്പെടുത്തിയത്?
ഒരു സമചതുരത്തിന്റെ വിസ്തീർണ്ണം 64 cm2 ആകുന്നു. എങ്കിൽ സമചതുരത്തിന്റെ ചുറ്റളവ് എത്ര ?
5 നും 35 നും ഇടയ്ക്ക് 2 കൊണ്ടും 3 കൊണ്ടും നിശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?
25 സെ.മീ. നീളവും 16 സെ.മീ. വീതിയുമുള്ള ഒരു ചതുരത്തിന്റെ വിസ്തീർണ്ണം ഒരു സമചതുരത്തിന്റെ വിസ്തീർണ്ണത്തിന് തുല്യമാണ്. എങ്കിൽ സമചതുരത്തിന്റെ ചുറ്റളവ് ?
ഒരു തീവണ്ടി 7 മണിക്കൂർ കൊണ്ട് 448 കി.മീറ്റർ ഓടുന്നുവെങ്കിൽ തീവണ്ടിയുടെ ശരാശരി വേഗത എത്ര ?
8 % ന് തുല്യമായ ദശാംശസംഖ്യ ഏത് ?