ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമാറ്റി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനാ കണ്ടെത്തുക
എ .1615 കേരളത്തിൽ എത്തിയ ബ്രിട്ടീഷുകാർ വ്യാപാര ഉടമ്പടി ഒപ്പുവെക്കുകയും പണ്ടകശാലകൾ ആരംഭിക്കുകയും ചെയ്തു
ബി.1721 ലെ ആറ്റിങ്ങൽ കലാപം ബ്രിട്ടീഷ്കാര്ക്കെതിരെ ഉള്ള ആദ്യത്തെ സംഘടിത കലാപമായി അറിയപ്പെടുത്തു
സി.1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചു
ഡി.1792 ഇൽ കൊച്ചി ഭരണാധികാരിയും 1795 ഇൽ തിരുവിതാംകൂർ ഭരണാധികാരിയും ബ്രിട്ടീഷ് മേൽക്കോയിമ അംഗീകരിക്കാൻ നിർബന്ധിതനായി
താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽപ്പെടുന്നവ ഏതെല്ലാം ?
പൗരബോധം നേരിടുന്ന വെല്ലുവിളികളെ അതിജീവീക്കാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങളിൽ ശരിയായത് കണ്ടെത്തുക:
എല്ലാ രാജ്യങ്ങളും സമുഹവും പൗരബോധം വളര്‍ത്തുന്നതില്‍ വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. അതിനു പ്രേരകമാകുന്ന വസ്തുതകളുമായി ബന്ധപ്പെട്ട ശരിയായത് കണ്ടെത്തുക:
അഴിമതിക്ക് താഴെ നൽകിയ പരിഹാര മാര്‍ഗങ്ങളിൽ നിന്ന് ശരിയായത് കണ്ടെത്തുക:
കല്ലേന്‍ പൊക്കുടന്റെയും ഹജ്ജുബ്ബയുടെയും പ്രവര്‍ത്തനത്തിലൂടെ എന്തു സന്ദേശമാണ് സമൂഹത്തിന് ലഭിക്കുന്നത്?
വ്യക്തിത്വവികസനത്തിലും പൗരബോധം വളര്‍ത്തുന്നതിലും സംഘടനകള്‍ വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.
ഒരു കുടുംബം പൗരബോധ രൂപീകരണത്തിലേക്ക് നയിക്കാമെന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:
പൗരബോധരൂപീകരണത്തിൽ മാധ്യമങ്ങൾക്കുള്ള പങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക
പൗരബോധം വളര്‍ത്തുന്നതിലൂടെ രാജ്യവും സമൂഹവും ലക്ഷ്യമാക്കുന്നതെന്ത്?
ചുവടെ ചേര്‍ത്തിരിക്കുന്ന സൂചനകള്‍ പൗരബോധ രൂപീകരണത്തില്‍ ഏതു ഘടകത്തോടു ബന്ധപ്പെട്ടിരിക്കുന്നു എന്ന് യോജിപ്പിക്കുക:
A. കര്‍ത്തവ്യബോധം - വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നു | മാധ്യമങ്ങള്‍ |
B. മൂല്യാധിഷ്ഠിത സമീപനത്തിലൂടെ പൗരബോധം വളര്‍ത്തുന്നു | സംഘടനകള്‍ |
C. സേവനസന്നദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നു | വിദ്യാഭ്യാസം |
D. നിഷ്പക്ഷവും സ്വതന്ത്രവുമായിരിക്കണം | കുടുംബം |
ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.
1) ആബിദ് ഹുസൈൻ കമ്മീഷൻ - വ്യാപാരനയ പരിഷ്കരണം .
2) ഹരിത വിപ്ലവം - പഴം, പച്ചക്കറി കൃഷി
3) ബട്ട്ലാൻഡ് കമ്മീഷൻ - സുസ്ഥിര വികസനം .
4) സുവർണ്ണ വിപ്ലവം - വിപണന മിച്ചം .
'സമുഹത്തിന്റെ ദൈനംദിന പ്രക്രിയകളില്‍ പ്രായോഗിക ക്ഷമതയുള്ള ശാസ്ത്രമായി സമുഹശാസ്ത്രം വളര്‍ന്നിരിക്കുന്നു'.ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിട്ടുള്ളവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:
1.ഗവേഷണ പഠനങ്ങളില്‍ പരിശീലനം സിദ്ധിച്ച സമുഹശാസ്ത്രജ്ഞരെ ഭരണ-ആസൂത്രണ മേഖലകളില്‍ ആവശ്യമായി വരുന്നു.
2.വാണിജ്യം, നഗരാസൂത്രണം, സാമൂഹികക്ഷേമം, പരസ്യം, വാര്‍ത്താവിനിമയം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടേറെ മേഖലകളിലേക്ക് സമുഹശാസ്ത്രത്തിന് പ്രയോഗസാധ്യതകളുണ്ട്.
3.സമൂഹശാസ്ത്രം സാമൂഹിക ജീവിതത്തെപ്പറ്റി അടിസ്ഥാനപരമായൊരു ധാരണയുണ്ടാക്കാനും അതുവഴി നമ്മുടെ കാഴ്ചപ്പാടിനെ വിശാലമാക്കാനും സഹായിക്കുന്നു
താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്:
1.ഒരു നിശ്ചിത ഭൂപ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്നവരും പരമാവധികാരമുള്ള ഗവണ്‍മെന്റോടുകൂടിയതുമായ ഒരു ജനതയെ രാഷ്ട്രം എന്ന് അഭിസംബോധന ചെയ്യുന്നു.
2.ജനങ്ങള്‍,ഭൂപ്രദേശം,ഗവണ്‍മെന്റ്,പരമാധികാരം എന്നീ ഘടകങ്ങളാണ് രാഷ്ട്രത്തെ നിർമ്മിക്കുന്നത്.
സമുഹശാസ്ത്രപഠനം സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നതെങ്ങനെയെന്ന് കണ്ടെത്തുക.:
1.സാമൂഹികാവസ്ഥകളെ കാര്യ-കാരണ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അപഗ്രഥിക്കുന്നു.
2.പിന്നാക്ക വിഭാഗങ്ങള്‍, ചൂഷിതര്‍, വിവേചനത്തിനും പീഡനത്തിനും വിധേയരാകുന്നവര്‍ എന്നിവരെ ക്കുറിച്ചുള്ള പഠിക്കുന്നു.
3.ഇത്തരം പഠനങ്ങള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്നു.
സമൂഹശാസ്ത്രപഠനത്തിന്റെ പ്രാധാന്യം എന്തെല്ലാമാണ്?.താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:
1.സ്വന്തം സമൂഹത്തെയും മറ്റുള്ളവരുടെ സമുഹത്തെയും വസ്തുനിഷ്ഠമായറിയാന്‍ സഹായിക്കുന്നു.
2.വ്യക്തിയും സാമൂഹ്യസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയാന്‍ സഹായിക്കുന്നു.
3.സാമുഹ്യപ്രശ്നങ്ങളെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുന്നു.
4.സാമൂഹികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്നു.
'സാമൂഹിക വിഷയങ്ങള്‍ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരു പഠനരീതിയാണ് സര്‍വേ'.ഈ പ്രസ്താവന അടിസ്ഥാനമെന്താണ്?
1.പഠനവിഷയത്തെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് രൂപീകരിക്കാന്‍ സഹായിക്കുന്നു
2,വലിയ ഒരു വിഭാഗം ജനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നു.
സമൂഹശാസ്ത്രപഠനങ്ങളില്‍ സെന്‍സസിനുള്ള പരിമിതിയെന്ത്?
1.പഠനവിധേയമാക്കുന്ന മൊത്തം വ്യക്തികളില്‍നിന്ന് വിവരം ശേഖരിക്കുന്നില്ല.
2.തെരഞ്ഞെടുത്ത നിശ്ചിത എണ്ണം ആളുകളില്‍നിന്നാണ് വിവരശേഖരണം നടത്തുന്നത് എന്നതിനാൽ എപ്പോഴും എല്ലാ വിവരവും കൃത്യം ആയിരിക്കണമെന്നില്ല.
താഴെപ്പറയുന്നവയിൽ കേസ് സ്റ്റഡി യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ്?
1.സ്വാഭാവികവും സമൂഹത്തിൽ സാധാരണയായി നടക്കുന്ന പ്രതിഭാസങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ആഴത്തില്‍ പഠിക്കുന്നു.
2.പഠനവിധേയമാക്കുന്ന വിഷയത്തെ കേസ് എന്നു പറയുന്നു. കേസിനെക്കുറിച്ചുള്ള വിശദമായ പഠനമാണ് കേസ് സ്റ്റഡി.
3.പഠനങ്ങള്‍ പൂര്‍ണവും സമഗ്രവുമായിരിക്കും.
നിരീക്ഷണവുമായി ബന്ധപ്പെട്ട താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക.
1.കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായി രേഖപ്പെടുത്തുന്ന രീതിയാണിത്.
2.വിവരശേഖരണരീതിയെ അടിസ്ഥാനമാക്കി പങ്കാളിത്ത നിരീക്ഷണം - പങ്കാളിത്തരഹിത നിരീക്ഷണം എന്നിങ്ങനെ തിരിക്കാം.
3.ഗവേഷകര്‍ പഠനവിധേയമാക്കുന്ന സംഘത്തില്‍ താമസിച്ച് അവരുടെ ജീവിതത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്ന രീതിയാണ് പങ്കാളിത്തരഹിത നിരീക്ഷണം. അതിനായി അവരുടെ ഭാഷ, സംസ്കാരം എന്നിവ പഠിക്കുന്നതാണ് ഫീല്‍ഡ് വര്‍ക്ക് .
4.പങ്കാളിത്ത നിരീക്ഷണത്തില്‍ സമൂഹശാസ്ത്രജ്ഞന്‍ പഠനസംഘത്തില്‍ താമസിക്കുന്നില്ല. പകരം പുറത്തുനിന്ന് നിരീക്ഷണം നടത്തുന്നു.
താഴെപ്പറയുന്നവയിൽ സോഷ്യൽ സർവ്വേ യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?
1.സാമൂഹ്യ വിഷയങ്ങള്‍ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ പഠനരീതിയാണ്
2.തെരഞ്ഞെടുത്ത ഒരു സംഘം ജനങ്ങളില്‍നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഠനവിഷയത്തെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് രൂപീകരിക്കാന്‍ സഹായിക്കുന്നു
3.പഠനവിധേയമാക്കുന്ന മൊത്തം വ്യക്തികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നു.
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായി രേഖപ്പെടുത്തുന്നതിനെ അഭിമുഖം എന്ന് പറയുന്നു.
2.ഗവേഷകനും പ്രതി കർത്താവും തമ്മിലുള്ള വാമൊഴിയായി വിവരം ശേഖരിക്കുന്നതിനെ നിരീക്ഷണം എന്നും പറയുന്നു.
ഇവയിൽ സമൂഹശാസ്ത്രത്തിന്റെ പ്രയോഗക്ഷമത ഉപയോഗപ്പെടുത്താന്‍ കഴിയുന്ന മേഖലകൾ ഏതെല്ലാമാണ്?
1.ഭരണ-ആസൂത്രണ മേഖലകള്‍
2.വാണിജ്യം
3.നഗരാസൂത്രണം
4.സാമൂഹിക ക്ഷേമം
വ്യക്തിത്വവികസനത്തിലും പൗരബോധം വളര്‍ത്തുന്നതിലും സംഘടനകള്‍ വഹിക്കുന്ന പങ്ക് എന്തെല്ലാമാണ്?
1.മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നു.
2.അധികാരവും അവകാശങ്ങളും ലഭ്യമാക്കി ജനങ്ങളെ ശാക്തീകരിക്കുന്നു.
3.ഓരോ വ്യക്തിയുടെയും ചിന്തയെയും പ്രവര്‍ത്തനങ്ങളെയും രൂപപ്പെടുത്തുന്നു.
4.ദേശീയബോധവും പൗരബോധവും വളര്‍ത്തുന്നു.
താഴെ തന്നിരിക്കുന്നവയിൽ പൗരബോധം വളര്‍ത്തിയെടുക്കുന്നതിന് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ഏതെല്ലാമാണ്?
1.ജൈവ കൃഷി പരിശീലനം.
2.ട്രാഫിക് ബോധവത്ക്കരണം
3.ലഹരി വിരുദ്ധ പ്രവര്‍ത്തനം
4.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏതാണ്?
1.പൗരബോധം വളർത്തിയെടുക്കുവാൻ ധാർമികത അത്യാവശ്യമാണ്.
2.നന്മ-തിന്മകള്‍ തിരിച്ചറിഞ്ഞ് നന്മയെ സ്വീകരിക്കുയും കടമകള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുകയുമാണ് ധാര്‍മികത.
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
1.പൗരബോധം ക്രിയാത്മകമായൊരു മാനസികാവസ്ഥയാണ്
2.അത് വളര്‍ത്തിയെടുക്കാനുള്ള ഫലപ്രദമായൊരു മാര്‍ഗം ജീവിതത്തിന്റെ എല്ലാ മേഖലകളിലും ധാര്‍മികബോധം വളര്‍ത്തി എടുക്കുക എന്നതാണ്.
വ്യക്തിത്വ രൂപീകരണത്തിലും പൗരബോധം വളര്‍ത്തുന്നതിലും കുടുംബത്തിന്റെ പങ്ക് എന്തൊക്കെയാണ്?
1.മുതിര്‍ന്നവരെ ബഹുമാനിക്കാനും സാമൂഹ്യസേവനത്തിലേര്‍പ്പെടാനും പഠിപ്പിക്കുന്നു
2.കര്‍ത്തവ്യബോധം വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നു
3.ഓരോ വ്യക്തിയും കുടുംബത്തിനുവേണ്ടിയും കുടുംബം സമൂഹത്തിനുവേണ്ടുയുമാണെന്ന ബോധ്യം വളര്‍ത്തിയെടുക്കുന്നു.
പൗരബോധം വളര്‍ത്തുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്തൊക്കെയാണ്?
1.വിവിധ വിഷയങ്ങളുടെ പഠനത്തിലൂടെ ലഭിക്കുന്ന അറിവുകള്‍ സമൂഹത്തിനു പ്രയോജനകരമായ വിധത്തില്‍ ഉപയോഗിക്കാന്‍ വ്യക്തിയെ പ്രാപ്തനാക്കുന്നു.
2.മത്‌സര ബുദ്ധി, വ്യക്തിപരമായ നേട്ടങ്ങൾക്കുള്ള പ്രാധാന്യം എന്നിവയെ വളര്‍ത്തിയെടുക്കുന്നു.
3.ശാസ്ത്രസാങ്കേതികവിദ്യ സമുഹത്തിന് പ്രയോജനകരമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ പരിശീലിപ്പിക്കുന്നു.
4.മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സമീപനത്തിലൂടെ പൗരബോധം വളര്‍ത്തുന്നു.
സാമൂഹ്യശാസ്ത്രപഠനത്തെ പൗരബോധ രൂപീകരണത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം?
1.വൈവിധ്യങ്ങളെ ബഹുമാനിക്കാനും സഹിഷ്ണുതയോടെ പെരുമാറാനും വ്യക്തികളെ പ്രാപ്തരാക്കുന്നു
2.രാഷ്ട്രീയ – സാമൂഹിക – സാമ്പത്തിക – പാരിസ്ഥിതിക പ്രശ്നങ്ങളുടെ വിവിധ പശ്ചാത്തലങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു.
3.വിവിധ പ്രശ്നങ്ങള്‍ക്കു സമഗ്രമായ പരിഹാരം നിര്‍ദ്ദേശിക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കുന്നു.
4.സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ജനങ്ങളിലെത്തിക്കുന്നു
പൗരബോധം വളര്‍ത്തുന്നതിലൂടെ രാജ്യവും സമൂഹവും ലക്ഷ്യമാക്കുന്നതെന്ത്?
1.എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കല്‍
2.സമൂഹത്തിന്റെ പുനര്‍നിര്‍മാണം
3.രാഷ്ട്രപുരോഗതിയും ഐക്യവും
4.മറ്റു രാജ്യങ്ങളെക്കാൾ മുകളിൽ തങ്ങളുടെ ഒന്നിത്യം സ്ഥാപിക്കൽ.