App Logo

No.1 PSC Learning App

1M+ Downloads

വാണിജ്യ ബാങ്കുകളുടെ നിക്ഷേപ പദ്ധതികളുടെ പ്രത്യേകതകളാണ് ചുവടെ ചേർത്തിരിക്കുന്നത് ഇവയിൽ ശരിയായ പ്രസ്താവനകളെ മാത്രം കണ്ടെത്തുക:

  1. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിശ്ചിത കാലയളവിലേക്ക് പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ യോജിച്ചവ സ്ഥിര നിക്ഷേപമാണ്.
  2. ഒരു നിശ്ചിത തുക വീതം ഒരു പ്രത്യേക കാലയളവിലേക്ക് എല്ലാ മാസവും നിക്ഷേപിക്കുന്ന പദ്ധതി പ്രചലിത നിക്ഷേപം എന്നറിയപ്പെടുന്നു.
  3. ഒരു ദിവസം തന്നെ ധാരാളം പ്രാവശ്യം പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സൗകര്യം നല്‍കുന്നവ ആവർത്തിത നിക്ഷേപം എന്നറിയപ്പെടുന്നു.
  4. പൊതുജനങ്ങള്‍ക്ക് അവരുടെ സമ്പാദ്യങ്ങള്‍ കുറഞ്ഞ കാലയളവിലേക്ക് നിക്ഷേപിക്കാനും ആവശ്യാനുസരണം അവ തിരിച്ചെടുക്കാനും സഹായിക്കുന്നവ സമ്പാദ്യ നിക്ഷേപമാണ്.

    താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1. പണം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയയ്ക്കാൻ ബാങ്കുകള്‍ ഒരുക്കുന്ന സൗകര്യം ഡിമാൻഡ് ഡ്രാഫ്റ്റ് എന്ന പേരിൽ അറിയപ്പെടുന്നു.

    2.മെയില്‍ ട്രാന്‍സ്ഫറിനേക്കാള്‍ വേഗത്തില്‍ സന്ദേശത്തിലൂടെ പണം അയയ്ക്കാന്‍ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം ടെലിഗ്രാഫിക് ട്രാൻസ്ഫർ എന്നാണ് അറിയപ്പെടുന്നത്.

    മൈക്രോഫിനാന്‍‌സ് സാധാരണക്കാര്‍ക്ക് എങ്ങനെ സഹായകമാകുന്നു?

    1.വ്യക്തികളില്‍ നിന്ന് പണം സമാഹരിച്ച് കൂട്ടായ സാമ്പത്തിക വികസനത്തിന് സഹായിക്കുന്നു.

    2.പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്നു.

    3.സമ്പാദ്യശീലം വളര്‍ത്തുന്നു.

    4.അംഗങ്ങള്‍ക്ക് ആവശ്യസമയത്ത് വായ്പ നല്‍കുന്നു

    താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് വാണിജ്യ ബാങ്കുകളുടെ ധർമ്മങ്ങൾ?

    1.പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുക

    2.മറ്റു ബാങ്കുകളെ നിയന്ത്രിക്കുക

    3.സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുക.

    4.പൊതുജനങ്ങള്‍ക്ക് വായ്പ നല്‍കുക

    സഹകരണം, സ്വയംസഹായം, പരസ്പരസഹായം 'എന്നത് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനതത്വമാണ് . സഹകരണ ബാങ്കുകളുടെ പ്രധാന ഉദ്ദേശ്യങ്ങള്‍ താഴെ തന്നിരിക്കുന്നവയിൽ എന്തെല്ലാമാണ്?

    1.ജനങ്ങള്‍ക്ക് വായ്പ നല്‍കുക.

    2.സ്വകാര്യപണമിടപാട് നടത്തുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കുക.

    3.കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുക.

    4.ജനങ്ങളില്‍ വാണിജ്യ സംസ്കാരം വളര്‍ത്തുക.      

    ഇന്ത്യയിലെ ഒരു പ്രധാന പരുത്തിത്തുണി വ്യവസായ കേന്ദ്രമാണ് മുംബൈ,പരുത്തിത്തുണി വ്യവസായത്തിന് അനുകൂലമായ എന്തൊക്കെ ഘടകങ്ങളാണ് ഇവിടെയുള്ളത്?

    1.അസംസ്കൃത വസ്തുക്കളുടെ സുഗമമായ ലഭ്യത

    2.കുറഞ്ഞ നിരക്കിലുള്ള  ഊര്‍ജലഭ്യത

    3.മുംബൈ തുറമുഖത്തിന്റെ സാമീപ്യം

    4. മനുഷ്യവിഭവലഭ്യത

    താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

    1.പശ്ചിമബംഗാള്‍, ആസാം, ഒഡീഷ എന്നിവിടങ്ങളില്‍ മുഖ്യമായും കൃഷി ചെയ്യുന്ന നാരുവിള ചണമാണ്.

    2.ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷം,,150 സെ.മീ.കൂടുതലായുള്ള മഴ വീഴ്ച,നീര്‍വാര്‍ച്ചയുള്ള എക്കല്‍മണ്ണ് ഇത്രയുമാണ് ചണം കൃഷി ചെയ്യാൻ അനുയോജ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ.

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

    1.കരിമ്പ് കൃഷി ചെയ്യുന്ന പ്രദേശങ്ങളോട് ചേര്‍ന്നാണ് പഞ്ചസാര വ്യവസായ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

    2.പഞ്ചസാരയുടെ അളവിനെ നിര്‍ണ്ണയിക്കുന്നത് കരിമ്പിലെ സൂക്രോസിന്റെ അളവാണ്.

    3.വിളവെടുത്ത് കൂടുതല്‍ സമയം കഴിഞ്ഞിട്ടാണ് കരിമ്പിന്‍ നീര് എടുക്കുന്നതെങ്കില്‍ സൂക്രോസിന്റെ അളവ് കുറയുന്നു ഇതുകൊണ്ടാണ് കരിമ്പ് കൃഷി ചെയ്യുന്ന പ്രദേശങ്ങളോട് ചേർന്ന് തന്നെ പഞ്ചസാര വ്യവസായ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.

    താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

    1. സൗരോര്‍ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജം, വേലിയോര്‍ജം, ജൈവവാതകം എന്നിവ പാരമ്പര്യ ഊർജ്ജ സ്രോതസ്സുകൾക്ക് ഉദാഹരണമാണ്.
    2. പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾക്ക് പുനസ്ഥാപന ശേഷിയുണ്ട്.
    3. പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾക്ക് ചിലവ് കൂടുതലായി വരുന്നു.
    4. പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ പരിസ്ഥിതി പ്രശ്നങ്ങൾ കൂടുതലായി വരുത്തുന്നു.

      താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏത്?

      1.കല്‍ക്കരി, പെട്രോളിയം എന്നിവ പാരമ്പര്യ ഊർജ്ജ സ്രോതസ്സുകൾക്ക് ഉദാഹരണമാണ്.

      2.പാരമ്പര്യ ഊർജ്ജ സ്രോതസ്സുകളെ പുനസ്ഥാപിക്കാൻ കഴിയുകയില്ല.

      3.പാരമ്പര്യ ഊർജ സ്രോതസ്സുകൾ ഉപയോഗിക്കുന്നതിനനുസരിച്ച് ശുഷ്കകമാക്കപ്പെടുന്നു.

      4.പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ താരതമ്യേന പരിസ്ഥിതി മലിനീകരണം കൂടുതലായി സൃഷ്ടിക്കുന്നു.

      ജലഗതാഗതത്തിനുള്ള പൊതുവായ മേന്മകള്‍ എന്തെല്ലാം?

      1.ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാര്‍ഗ്ഗം 

      2.വന്‍തോതിലുള്ള ചരക്കു ഗതാഗതത്തിന് ഉചിതം

      3.പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നില്ല

      4.അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ചത്.

      താഴെപ്പറയുന്നവയിൽ  പരുത്തി കൃഷിക്ക് ആവശ്യമായ ഭൂമിശാസ്ത്ര സാഹചര്യങ്ങള്‍ ഏതെല്ലാമാണ്?

      1.മഞ്ഞുവിഴ്ചയില്ലാത്ത വളര്‍ച്ചാക്കാലം

      2. 20 - 30 ഡിഗ്രി സെല്‍ഷ്യസ് താപനില

      3.ചെറിയ തോതിലുള്ള വാര്‍ഷിക വര്‍ഷപാതം

      4.കളിമണ്ണും തീരദേശ മണ്ണുമാണ് പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യം.

      ഇന്ത്യയിലെ പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് ഇന്ന് വളരെയേറെ പ്രാമുഖ്യം നല്‍കുന്നതെന്തുകൊണ്ട്?

      1.പുനഃസ്ഥാപിക്കാന്‍ കഴിയുന്നു 

      2.ചെലവ് കുറവ് 

      3.പരിസ്ഥിതി പ്രശ്നങ്ങള്‍‌ സൃഷ്ടിക്കുന്നില്ല 

      റോഡ് ശൃംഖലയുടെ വികസനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍ ഏവ?

      1.പ്രദേശത്തിന്റെ ഭൂപ്രകൃതി 

      2.സാമ്പത്തിക വികസനതലം

      ഇരുമ്പുരുക്ക് വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഏതെല്ലാം?

      1.ഇരുമ്പയിര്.

      2.കല്‍ക്കരി

      3.മാംഗനീസ്, 

      4.ചുണ്ണാമ്പുകല്ല് 

      ഉഷ്ണ കാലത്തെ കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. മാര്‍ച്ച്, ഏപ്രില്‍ മേയ് മാസങ്ങളില്‍  അനുഭവപ്പെടുന്നു.
      2. സമുദ്രസാമീപ്യം ഇല്ലാത്തതിനാല്‍ തീരപ്രദേശങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ ഊഷ്മാവ് കൂടുതലായി കാണപ്പെടുന്നു.
      3. മാംഗോഷവേഴ്സ്, ലൂ തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ അനുഭവപ്പെടുന്ന കാലമാണ്.
      4. പശ്ചിമ അസ്വസ്ഥത ഉഷ്ണ കാലത്താണ് സംഭവിക്കുന്നത്.

        ഇന്ത്യയിൽ എല്ലായിടത്തും മഴയുടെ വിതരണം ഒരുപോലെയല്ല.ഇതിന് കാരണമാകുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം?

        1.കാറ്റിൻറെ ദിശ

        2.ഇന്ത്യയുടെ സവിശേഷമായ ആകൃതി.

        3.പർവതങ്ങളുടെ കിടപ്പ്.

        4.കാറ്റിലെ ഈർപ്പത്തിന്റെ അളവ്.

        താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

        1.ഉത്തര പർവത മേഖലയിൽ മുഖ്യമായും കാണപ്പെടുന്ന മണ്ണ് പർവ്വത മണ്ണ് എന്ന പേരിൽ അറിയപ്പെടുന്നു.

        2.ചുവപ്പു കലർന്ന മഞ്ഞ നിറമാണ് പർവത മണ്ണിന് ഉള്ളത്.

        "ഇന്ത്യയുടെ കാലാവസ്ഥ, ജനജീവിതം എന്നിവ രൂപപ്പെടുന്നതില്‍ ഉത്തരപര്‍വ്വതമേഖല മുഖ്യമായ പങ്ക് വഹിക്കുന്നു"

        ,ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

        1.വൈദേശിക ആക്രമണങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നു

        2.മണ്‍സൂണ്‍കാറ്റുകളെ തടഞ്ഞുനിര്‍ത്തി മഴ പെയ്യിക്കുന്നു 

        3.വടക്കുനിന്നുള്ള ശീതക്കാറ്റിനെ ഇന്ത്യയില്‍ കടക്കാതെ തടയുന്നു

        4.വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങള്‍ നിറഞ്ഞ ഭൂമിയായും,നദികളുടെ ഉത്ഭവപ്രദേശമായും സ്ഥിതി ചെയ്യുന്നു.

        ഹിമാലയൻ നദികളെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക :

        1. ഹിമാലയ പര്‍വ്വതനിരകളില്‍ നിന്ന് ഉത്ഭവിക്കുന്നു 
        2. ഉള്‍നാടന്‍ ജലഗതാഗതത്തിന് സാധ്യത 
        3. അതിവിസ്തൃതമായ വൃഷ്ടി പ്രദേശം
        4. ഉയര്‍ന്ന ജലസേചന ശേഷി

          താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

          1. അക്ഷാംശസ്ഥാനം
          2. ഭൂപ്രകൃതി 
          3. സമുദ്രസാമീപ്യം 
          4. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 

            താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാം പ്രസ്താവനകൾ ശൈത്യകാലത്തെ സൂചിപ്പിക്കുന്നു ?

            1. ഡിസംബര്‍- ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ ഇന്ത്യയില്‍ അനുഭവപ്പെടുന്നു
            2. സൂര്യന്റെ ഉത്തരായനകാലം
            3. പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഉണ്ടാകുന്നു

              താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

              1. ശൈത്യകാലത്തിന്റെ പ്രത്യേകതയാണ് പശ്ചിമ അസ്വസ്ഥത
              2. ശൈത്യകാലത്ത് മെഡിറ്ററേനിയന്‍ കടലിനുമുകളില്‍ രൂപം കൊള്ളുന്ന ശക്തമായ ന്യൂനമര്‍ദ്ദം പടിഞ്ഞാറോട്ടു നീങ്ങി ഇന്ത്യയിലെത്തുന്നു.

                താഴെപ്പറയുന്നവയിൽ ശരിയയായ പ്രസ്താവന ഏത്?

                1. പശ്ചിമ അസ്വസ്ഥതയെ ഇന്ത്യയിലെത്തിക്കുന്നതിന് ജെറ്റ് പ്രവാഹങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്
                2. ട്രോപ്പോപ്പാസിലൂടെയുള്ള അതിശക്തമായ വായു പ്രവാഹമാണ് ജെറ്റ് പ്രവാഹം 

                  താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

                  1.പശ്ചിമ അസ്വസ്ഥത ഉത്തരമഹാസമതലത്തില്‍ പ്രത്യേകിച്ച് പഞ്ചാബില്‍ ശൈത്യകാല മഴ ലഭിക്കാന്‍ കാരണമാകുന്നു.

                  2.ഈ മഴ ശൈത്യ വിളകളെ ഗണ്യമായ തോതിൽ നശിപ്പിക്കുന്നു.

                  താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

                  1.ഹിമാലയത്തിന്റെ തെക്കേ അറ്റത്തുള്ള പര്‍വ്വതനിരക്ക് പലയിടങ്ങളിലും തുടര്‍ച്ച നഷ്ടപ്പെടുന്നു.

                  2.ഒന്നാമത്തെ പ്രസ്താവനയിൽ സൂചിപ്പിക്കുന്നത് സിവാലിക് മേഖലയാണ്.

                  3.നീളമേറിയതും വിസ്തൃതവുമായ താഴ്‌ വരകൾ (ഡൂണുകള്‍) ഈ മേഖലയിൽ കാണപ്പെടുന്നു.

                  താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏത്?

                  1.പടിഞ്ഞാറൻ തീരസമതലം അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലായി സ്ഥിതി ചെയ്യുന്നു.

                  2.ഗുജറാത്ത് തീരസമതലം, കൊങ്കണ്‍ തീരസമതലം, മലബാര്‍ തീരസമതലം.എന്നിവ ഇതിൻറെ ഉപവിഭാഗങ്ങളാണ്.

                  3.പടിഞ്ഞാറൻ തീരസമതലത്തിന് കിഴക്കൻ തീരെ സമതലത്തിനെ അപേക്ഷിച്ച് വീതി കുറവാണ്.

                  താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

                  1.ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരസമതലം ബംഗാള്‍ ഉള്‍ക്കടലിനും പൂര്‍വഘട്ടത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു.

                  2.ഇന്ത്യയുടെ കിഴക്കൻ തീരസമതലം അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു.

                  താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

                  1.ഉത്തരമഹാസമതലം ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നു.

                  2.ഗോതമ്പ്, ചോളം, നെല്ല്, കരിമ്പ്, പരുത്തി, പയര്‍വര്‍ഗങ്ങള്‍ തുടങ്ങി നിരവധി കാര്‍ഷിക വിളകള്‍ ഇവിടെ കൃഷി ചെയ്യുന്നു.

                  താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

                  1. ഊര്‍ജ ഉറവിടത്തിന്റെ അടിസ്ഥാനത്തില്‍ വിദൂര സംവേദനത്തെ 2 ആയി തരം തിരിച്ചിരിക്കുന്നു.
                  2. കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനമാണ് പരോക്ഷ വിദൂര സംവേദനം.
                  3. സൗരോര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന സംവേദനമാണ് പ്രത്യക്ഷ വിദൂര സംവേദനം.

                    "ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിനെ" കുറിച്ച് താഴെ തന്നിരിക്കുന്ന ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

                    1. ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ - രേഖാംശ സ്ഥാനം ,ഉയരം, സമയം എന്നിവ മനസിലാക്കാൻ സഹായിക്കുന്ന സംവിധാനം
                    2. ഭൗമോപരിതലത്തിൽ നിന്ന് 20000 കി.മീ മുതൽ 20200 കി.മീ വരെ ഉള്ള ഉയരത്തിൽ 6 വ്യത്യസ്ത ഭ്രമണ പഥങ്ങളിലായി 24 ഉപഗ്രഹങ്ങളുടെ ഒരു ശ്രേണിയാണ് സ്ഥാന നിർണയം നടത്തുന്നത്.
                    3. ഏറ്റവും ചുരുങ്ങിയത് 2 ഉപഗ്രഹങ്ങളിൽ നിന്നും വരുന്ന സിഗ്നലുകൾ എങ്കിലും ലഭിച്ചാൽ മാത്രമേ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിന് അക്ഷാംശം, രേഖാംശം ,ഉയരം, സമയം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കുകയുള്ളു .

                      'ആകാശീയ വിദൂര സംവേദനത്തിന് പല മേന്മകളുണ്ടെങ്കിലും ചില പോരായ്മകളുണ്ട്.' അവ എന്തെല്ലാമാണ്?

                      1. വിമാനത്തിനുണ്ടാകുന്ന കുലുക്കം ചിത്രങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നു.
                      2. വിസ്തൃതമായ പ്രദേശങ്ങളുടെ ചിത്രീകരണം പ്രായോഗികമല്ല
                      3. വിമാനത്തിന് പറന്നുയരാനും ഇറങ്ങാനും തുറസ്സായ സ്ഥലം ആവശ്യമാണ്.

                        താഴെ തന്നിരിക്കുന്നവയിൽ സൗരസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകൾ ഏതെല്ലാമാണ്?

                        i.ഒരു പ്രദേശത്തിന്റെ സ്ഥിരമായ വിവരശേഖരണത്തെ സഹായിക്കുന്നു.

                        ii. പ്രദേശത്തിന്റെ ആവര്‍ത്തിച്ചുള്ള വിവരശേഖരണം സാധ്യമാക്കുന്നു.

                        iii. വിദൂര സംവേദനത്തിന് മുഖ്യമായും ഈ ഉപഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുന്നു.

                        iv. വാര്‍ത്താ വിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതിയിലുണ്ടാകുന്ന വ്യത്യാസം മനസ്സിലാക്കാനും പ്രയോജനപ്പെടുന്നു.

                        'വിദൂര സംവേദന സാങ്കേതികവിദ്യ മനുഷ്യന് ഏറെ പ്രയോജനകരമാണ് '.ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ വിദൂര സംവേദന സാങ്കേതികവിദ്യ മനുഷ്യനെ ഏതെല്ലാം മേഖലകളിൽ സഹായിക്കുന്നു എന്ന് കണ്ടെത്തുക

                        1. ഭൂവിനിയോഗം മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.

                        2. വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവ ബാധിച്ച പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന് ഉപയോഗപ്പെടുന്നു.

                        3. ഭൂഗര്‍ഭജല സാധ്യത കണ്ടെത്തലിന് ഉപയോഗിക്കുന്നു.

                        4. കാലാവസ്ഥ നിര്‍ണ്ണയത്തിന് ഉപയോഗപ്പെടുത്തുന്നു.

                        താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്:

                        1.കോര്‍പ്പറേറ്റ് നികുതി, വ്യക്തിഗത ആദായ നികുതി എന്നിവ സംസ്ഥാന സർക്കാർ ചുമത്തുന്നു.

                        2.ഭൂനികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കേന്ദ്രസർക്കാർ ചുമത്തുന്നു,

                        3.തൊഴില്‍ നികുതി, വസ്തു നികുതി എന്നിവ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചുമത്തുന്നു.

                        താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാമാണ് ശരി എന്ന് കണ്ടെത്തുക:

                        1.ഒരു സര്‍ക്കാര്‍ മറ്റൊരു സര്‍ക്കാരിന് നല്‍കുന്ന സാമ്പത്തിക സഹായം ഗ്രാന്റ് എന്ന പേരിൽ അറിയപ്പെടുന്നു.

                        2.സര്‍ക്കാര്‍ നല്‍കുന്ന വായ്പകള്‍ക്ക് ലഭിക്കുന്ന പലിശ ഒരു നികുതിയേതര വരുമാന സ്രോതസ് ആണ്.


                        പരോക്ഷ നികുതിയുടെ പ്രത്യേകതകൾ താഴെ പറയുന്നവയിൽ ഏതെല്ലാമാണ്?

                        1.നികുതി ചുമത്തപ്പെടുന്നത് ഒരാളിലും നല്‍കുന്നത് മറ്റൊരാളും

                        2. നികുതി ദായകന്‍ നികുതിഭാരം അനുഭവിക്കുന്നില്ല

                        3. നികുതി പിരിവിന് താരതമ്യേന ചെലവ് കുറവ്

                        താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതെല്ലാമാണ് പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ടത്?

                        1.നികുതി ചുമത്തപ്പെടുന്ന ആള്‍ തന്നെ നികുതി അടയ്ക്കുന്നു.

                        2. നികുതി ഭാരം നികുതിദായകന്‍ തന്നെ അനുഭവിക്കുന്നു.

                        3. താരതമ്യേന നികുതി പിരിവിന് ചെലവ് കൂടുതലാകുന്നു.

                        താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

                        1.നികുതിക്കുമേല്‍ ചുമത്തുന്ന അധിക നികുതി സെസ്സ്  എന്ന പേരിൽ അറിയപ്പെടുന്നു.

                        2. പ്രത്യേകാവശ്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി സർച്ചാർജ് എന്ന പേരിൽ അറിയപ്പെടുന്നു.

                        ഇവയിൽ ശരിയായ പ്രസ്താവന ഏത്?

                        1. ജനങ്ങള്‍ സര്‍ക്കാരിന് നിര്‍ബന്ധമായും നല്‍കേണ്ട പണം നികുതി എന്ന പേരിൽ അറിയപ്പെടുന്നു.

                        2.സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള പ്രതിഫലം ഫീസ് എന്ന പേരിൽ അറിയപ്പെടുന്നു.ഇതൊരു നികുതിയേതര വരുമാന സ്രോതസ്സ് ആണ്.

                        താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക: വിലക്കയറ്റം, വിലച്ചുരുക്കം എന്നിവ ധനനയത്തിലൂടെ നിയന്ത്രിക്കുന്നതെങ്ങനെ?

                        1.വിലക്കയറ്റ സമയത്ത് നികുതി വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറക്കുന്നു. വാങ്ങല്‍ കുറയുന്നതിനാല്‍ വില വർദ്ധിക്കുന്നു.

                        2.വിലച്ചുരുക്ക സമയത്ത് നികുതി കുറച്ച് ജനങ്ങളുടെ വാങ്ങല്‍ ശേഷി കൂട്ടുന്നു. വാങ്ങല്‍ കൂടുന്നതിലൂടെ വില കുറയുന്നു.

                        താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

                        1.റോഡ്, പാലം തുടങ്ങിയവ നിര്‍മ്മിക്കുക, പുതിയ സംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുക എന്നിവ വികസനേതര ചെലവുകളുടെ കൂട്ടത്തിൽ വരുന്നു.

                        2.യുദ്ധം, പലിശ, പെന്‍ഷന്‍ തുടങ്ങിയവയ്ക്കുള്ള ചെലവുകള്‍ എന്നിവ വികസന ചെലവുകളുടെ കൂട്ടത്തിൽ വരുന്നു.

                        താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

                        1.ജനസംഖ്യാ വര്‍ദ്ധനവ് സര്‍ക്കാരിന്റെ ചെലവ് വര്‍ദ്ധിപ്പിക്കുന്നു.

                        2.ജനസംഖ്യ കൂടുമ്പോള്‍ വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയവയ്ക്ക് കൂടുതൽ പണം സർക്കാരിന് ചെലവഴിക്കേണ്ടി വരുന്നു.

                        താഴെ നൽകിയിട്ടുള്ളവയിൽ  തെറ്റായ പ്രസ്താവന ഏത് ?

                        1.പൊതു വരുമാനം, പൊതു ചെലവ്, പൊതുകടം എന്നിവയെ സംബന്ധിച്ച സര്‍ക്കാര്‍ നയമാണ് ധനനയം.

                        2.സാമ്പത്തിക സ്ഥിരത കൈവരിക്കുക,തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക എന്നിവയാണ് ധന നയത്തിന്റേ ലക്ഷ്യങ്ങൾ .

                        ഇന്ത്യയില്‍ പൊതുകടം വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്?

                        1.പ്രതിരോധ രംഗത്തെ വര്‍ദ്ധിച്ച ചെലവ്

                        2. ജനസംഖ്യാ വര്‍ധനവ്

                        3. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍

                        4. വികസന പ്രവര്‍ത്തനങ്ങള്‍    

                        താഴെപ്പറയുന്നവയിൽ ജി എസ് ടി സമിതിയുടെ പ്രധാന ചുമതലകൾ എന്തെല്ലാം ആണ്?

                        1. ജി.എസ്.ടിയില്‍ ലയിപ്പിക്കേണ്ട നികുതികള്‍,സെസ്സുകള്‍,സര്‍ചാര്‍ജ്ജ് എന്നിവ സംബന്ധിച്ച ശുപാര്‍ശകള്‍ നല്കുന്നു
                        2. ജി.എസ്.ടി ചുമത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചരക്കുകളും സേവനങ്ങളും നിശ്ചയിക്കുന്നു.
                        3. നികുതി നിരക്കുകള്‍ നിശ്ചയിക്കല്‍.
                        4. ഒഴിവാക്കപ്പെട്ടിരിക്കുന്ന ചരക്കുകളും സേവനങ്ങളും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തേണ്ട സമയം നിശ്ചയിക്കുന്നു.

                          താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

                          1.CGST,SGST നികുതികള്‍ ഉപഭോക്താക്കളില്‍ നിന്നും ഒരുമിച്ച് പിരിച്ചെടുത്ത് കേന്ദ്രവും സംസ്ഥാനവും തുല്ല്യമായി വീതിച്ചെടുക്കുന്നു.

                          2.IGSTയില്‍ സംസ്ഥാന വിഹിതം കേന്ദ്ര ഗവണ്‍മെന്റാണ് നല്കുന്നത്.

                          ഒരു ജി.എസ്.ടി ബില്ലില്‍ നിന്നും കണ്ടെത്താവുന്ന അടിസ്ഥാന വിവരങ്ങള്‍ താഴെപ്പറയുന്നവയിൽ ഏതൊക്കെയാണ്?

                          1.ജി.എസ്.ടി രജിസ്ട്രേഷന്‍ നമ്പര്‍

                          2.വിവിധ നികുതി നിരക്കുകള്‍

                          3.ജി.എസ്.ടി ചുമത്തപ്പെടാത്ത ഇനങ്ങള്‍

                          4.സ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങള്‍.

                          താഴെ തന്നിരിക്കുന്നവയിൽ സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതികൾ ഏതൊക്കെയാണ്?

                          1.കോര്‍പ്പറേറ്റ് നികുതി

                          2.വ്യക്തിഗത ആദായ നികുതി.

                          3.എസ്.ജി.എസ്.ടി.

                          4. ഭൂനികുതി

                          ജനസംഖ്യാപഠനത്തിന്റെ ആവശ്യകത എന്തെല്ലാമാണ്?

                          1. ജനങ്ങളുടെ വിവിധ ആവശ്യങ്ങളുടെ അളവ് നിശ്ചയിക്കാന്‍
                          2. പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍
                          3. രാജ്യത്തെ മാനവ വിഭവശേഷിയുടെ ലഭ്യത അറിയുവാന്‍
                          4. ജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എത്രയെന്നറിയുവാന്‍