കേരളത്തിലെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിന്റെ CEO ആയി നിയമിതനായത് ആരാണ് ?
അതിഥി തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന തൊഴിൽ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏതാണ് ?
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി ലഭ്യമാക്കുന്നത്തിനായി കേരള സർക്കാർ ആരംഭിക്കുന്ന ' കർമചാരി ' പദ്ധതി ആദ്യമായി നടപ്പിലാക്കുന്ന നഗരം ഏതാണ് ?
അവയവമാറ്റം നടത്തിയ , സ്വീകരിച്ചവർക്കുള്ള ലോക കായികമേളയായ ട്രാൻസ്‌പ്ലാന്റ് ഗെയിംസിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടിയ മലയാളി വിദ്യാർത്ഥി ആരാണ് ?
തീക്കടൽ കടഞ്ഞു തിരുമധുരം എന്ന നോവലിൽ ജീവിത കഥ ചിത്രീകരിച്ചിരിക്കുന്ന മലയാള കവിയാര് ?
രാമകഥപ്പാട്ടിന്റെ രചയിതാവ് ആര് ?
കായിക മേഖലയിലെ ജനകീയവൽക്കരണം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കുന്ന ' ഒരു പഞ്ചായത്ത് ഒരു കളിക്കളം ' പദ്ധതി ആരംഭിക്കുന്നത് ഏത് പഞ്ചായത്തിലാണ് ?
കേരള സംസ്ഥാന സേവനാവകാശ നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവകൾ കണ്ടെത്തുക :
കേരളത്തിലെ ഓരോ സർക്കാർ ഓഫീസും നൽകുന്ന സേവനങ്ങൾ എത്ര കാലപരിധിക്ക് ഉള്ളിൽ നൽകണമെന്ന് അനുശാസിക്കുന്ന നിയമം
സേവനാവകാശ നിയമത്തിന് അംഗീകാരം നൽകിയ ഗവർണർ എം. ഒ. എച്ച് ഫാറൂഖ് ആണ്
സേവനാവകാശ നിയമം നിലവിൽ വരുമ്പോൾ വി. എസ് അച്യുതാനന്ദനായിരുന്നു കേരള മുഖ്യമന്ത്രി
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യത്തെ ചെയർപേഴ്സൺ ജസ്റ്റിസ് എം .എം പരീദ് പിള്ളയാണ്
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇപ്പോഴത്തെ ചെയർ പേഴ്സൺ ജസ്റ്റിസ് ആന്റണി ഡൊമനിക് ആണ്
ഡോക്ടർ എസ് .ബലരാമൻ ,ശ്രീ .ടി .കെ വിത്സൺ എന്നിവർ ആദ്യ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ ആയിരുന്നു
കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ ?
2023 ഏപ്രിലിൽ കേരള സ്റ്റേറ്റ് ഇലക്ട്രിക്ക് വെഹിക്കിൾ കൺസോഷ്യം കോൺക്ലേവിന് വേദിയായത് ?
കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി വഴി നടപ്പിലാക്കുന്ന ജലനിധി പദ്ധതിയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന ഏതാണ് ?
സംസ്ഥാനത്തെ ആദ്യ സോളാർ - വിൻഡ് മൈക്രോ ഗ്രിഡ് പദ്ധതിയിലൂടെ മുഴുവൻ സമയവും സൗജന്യ വൈദ്യുതി ലഭ്യമാകുന്ന ആദിവാസി ഊര് ഏതാണ് ?
സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ പ്രശസ്ത മലയാള ബാലസാഹിത്യകാരൻ 2023 ഏപ്രിലിൽ അന്തരിച്ചു ഇദ്ദേഹത്തിന്റെ പേരെന്താണ് ?
തിരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഒരു ലക്ഷം കോടി വിറ്റുവരവിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് കേരള വ്യവസായ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏതാണ് ?
' പെലെയും മറഡോണയും സ്വർഗ്ഗത്തിൽ പന്ത് തട്ടുമ്പോൾ ' എന്ന ചെറുകഥ രചിച്ചത് ആരാണ് ?
ഏത് നവോത്ഥാന നായകന്റെ മഹാസമാധി ശതാബ്ദി ആഘോഷമാണ് "മഹാഗുരുവർഷം 2024 " ?
ഇന്നത്തെ തലമുറയിൽ വളർന്നു വരുന്ന മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിന് കേരള പൊലീസിന്റെ സഹായത്തോടെ നാഷണൺ ഹ്യുമൻ റൈറ്റ്സ് ആന്റ് ആന്റി കറപ്ഷൻ ഫോഴ്സ് ഒരുക്കിയ ഹ്രസ്വചിത്രം ഏതാണ് ?
കേന്ദ്ര ഭവന കാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2022 - 23 ലെ സ്പാർക്ക് റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ് ?
കേരള ഷിപ്പിംഗ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ കോർപറേഷന്റെ ഉടമസ്ഥതയിൽ കൊച്ചിയിൽ സർവ്വീസ് ആരംഭിക്കുന്ന ആദ്യ സൗരോർജ വിനോദസഞ്ചാര യാനത്തിന്റെ പേരെന്താണ് ?
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ ശാസ്ത്രജ്ഞൻ ഡോ കലേഷ് സദാശിവൻ ബംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ച് കണ്ടെത്തിയ ഹെസ്‌പെരിഡേ കുടുംബത്തിൽ അംഗമായ ' സഹ്യാദ്രി ബ്രോമസ് സ്വിഫ്റ്റ് ' ഏത് തരം ജീവജാലമാണ് ?
2023 ഏപ്രിലിൽ മുതൽ കെ എസ് ഇ ബി യിൽ പരാതി അറിയിക്കുന്നതിനായി നിലവിൽ വരുന്ന സംവിധാനം ഏതാണ് ?
2023 ഏപ്രിലിൽ നിർബന്ധിത വധശിക്ഷ നിർത്തലാക്കാൻ നിയമം പാസ്സാക്കിയ രാജ്യം ഏതാണ് ?
രണ്ടാമത് ജി - 20 എംപവർമെന്റ് മീറ്റിഗിന് വേദിയാകുന്ന കേരളത്തിലെ നഗരം ഏതാണ് ?
1972 ൽ നടന്ന മിച്ചഭൂമി സമരത്തിൽ കമ്യൂണിസ്റ്റ് നേതാവ് എകെജിക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടക്കപ്പെട്ട സമരസേനാനി 2023 ഏപ്രിലിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
2004 - ല്‍ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ഇദ്ദേഹം കൊല്‍ക്കത്ത , തെലങ്കാന , ഹൈദരാബാദ് , ചത്തീസ്ഗഢ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . 2023 ഏപ്രിലിൽ അന്തരിച്ച ഇദ്ദേഹത്തിന്റെ പേരെന്താണ് ?
2023 ഏപ്രിലിൽ കേരള റബ്ബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിതനായത് ആരാണ് ?
അന്തരീക്ഷത്തിൽ അളവിൽ കൂടുതലുള്ള മാരകവാതകങ്ങളെ ചെറുക്കുന്നതിനും ഹരിതഗൃഹ വാതകങ്ങൾ പരിമിതപ്പെടുത്തുന്നതിനുമായി കേരള സർക്കാർ അവതരിപ്പിക്കുന്ന പദ്ധതി ഏതാണ് ?
2023 ഏപ്രിലിൽ കേരള സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട 603 ദിവസം നീളുന്ന വൈക്കം സത്യാഗ്രഹ ആഘോഷങ്ങൾ കേരള മുഖ്യമന്തി പിണറായി വിജയനോടൊപ്പം ഉദ്ഘാടനം ചെയ്‌തത് ഏത് സംസ്ഥാന മുഖ്യമന്ത്രിയാണ് ?
2023-ലെ ജി20 ഷെർപ്പ സമ്മേളനത്തിനു വേദിയായ കേരളത്തിലെ പ്രദേശം ?
കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (KSIDC) രൂപീകൃതമായ വർഷം ?
2023 മാർച്ചിൽ അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരി സാറ തോമസിനെ 1979 ലെ കേരള സാഹിത്യ അക്കാദമി അവാർഡിനർഹയാക്കിയ കൃതി ഏതാണ് ?
ഫ്രീഡം കെയർ എന്ന പേരിൽ സാനിറ്ററി നാപ്കിൻ വിപണിയിലെത്തിക്കുന്ന കേരത്തിലെ ജയിൽ ഏതാണ് ?
സ്ത്രീകൾക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വിനോദയാത്ര ഒരുക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല മിഷൻ നടപ്പിലാക്കുന്ന സംരംഭം ഏതാണ് ?
പ്രഥമ കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് വേദി എവിടെയാണ് ?
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന പരിപാടികളുടെ ഭാഗമായി സ്ത്രീകളുടെ സ്വയംരക്ഷക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതി ഏതാണ് ?
2023 മാർച്ചിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച വിദേശ രാജ്യം ഏതാണ് ?
കിടപ്പു രോഗികൾക്ക് റേഷൻ സാധനങ്ങൾ ഓട്ടോറിക്ഷയിൽ വീടുകളിൽ എത്തിച്ചു നൽകുന്ന കേരള സർക്കാർ പദ്ധതി ഏതാണ് ?
' ഹസ്രത്ത് മൊഹാനി ഇൻക്വിലാബിന്റെ ഇടിമുഴക്കം ' എന്ന ജീവചരിത്രം രചിച്ചത് ആരാണ് ?
2023 മാർച്ചിൽ കേരള സംസ്ഥാന വിവരാകാശ കമ്മീഷണറായി ചുമതലയേറ്റത് ആരാണ് ?
കേരള കേന്ദ്ര സർവ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് പദവി ലഭിച്ചത് ആർക്കാണ് ?
പട്ടിക വർഗ വിഭാഗക്കാരുടെ കൈവശമുള്ള കാർഷികേതര ഭൂമി കൃഷിയോഗ്യമാക്കി കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
4 - 18 പ്രായ പരിധിയിലുള്ള കുട്ടികളുടെ പഠ്യേതര - കല , സാംസ്കാരിക , ശാസ്ത്ര മേഖലകളിലെ താൽപര്യം വളർത്താൻ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപത്രങ്ങൾക്കായുള്ള ഇ സ്റ്റാമ്പിങ് എന്ന് മുതലാണ് കേരളത്തിൽ നിലവിൽ വരുന്നത് ?
സ്കൂൾ കുട്ടികളിൽ പൗരബോധം വളർത്തുക എന്ന ലക്ഷ്യത്തിൽ കേരള ഹൈക്കോടതി ലീഗൽ സർവീസ് കമ്മിറ്റി നടപ്പാക്കുന്ന പദ്ധതി ഏതാണ് ?
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക ആരാണ് ?
കേരള കർഷക കടാശ്വാസ കമ്മീഷൻ നിലവിൽ വന്ന വർഷം ?
ഇരുപത്തിയഞ്ച് വര്‍ഷത്തെ കുടുംബശ്രീയുടെ വളര്‍ച്ചയും വികാസവും സംബന്ധിച്ച ചരിത്രം രേഖപ്പെടുത്തുന്ന പരിപാടിയാണ് ?
സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കുന്നതിനായി സംസ്ഥാന സാക്ഷരത മിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ആരംഭിക്കുന്ന പദ്ധതി ഏതാണ് ?