2024-ലെ പാരീസ് ഒളിമ്പിക്സിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത് ?
i. പി. വി. സിന്ധു, പി. ടി. ഉഷ
ii. പി. ആർ. ശ്രീജേഷ്, മനു ഭാക്കർ
iii. നീരജ് ചോപ്ര, പി. വി. സിന്ധു
കേരളത്തിലെ പ്രധാന ആഘോഷങ്ങളെക്കുറിച്ച് താഴെക്കൊടുക്കുന്നു. ശരിയായവ കണ്ടെത്തുക.
i. തിരുവാതിര - ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിൽ ആഘോഷം
ii. ഓണം - കേരളത്തിന്റെ ദേശീയോത്സവം
iii. വിഷു - പുതുവർഷാരംഭത്തെയും പ്രകൃതിയുടെ ഉണർവ്വിനെയും സൂചിപ്പിക്കുന്നു.
നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പദ്ധതിയുടെ പേര് കണ്ടെത്തുക.
നഗരങ്ങളിലെ തൊഴിൽ രഹിതർക്കാണ് ഈ പദ്ധതികൊണ്ടുള്ള പ്രയോജനം.
സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നു.
ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമാണ്.
ശരിയായ ജോഡി തിരഞ്ഞെടുക്കുക.
i. അയ്യങ്കാളി - സാധുജനപരിപാലന സംഘം
ii. വാഗ്ഭടാനന്ദൻ - പ്രത്യക്ഷ രക്ഷാ ദൈവസഭ
iii. ശ്രീനാരായണഗുരു - ശ്രീനാരായണ ധർമ്മപരിപാലന യോഗം
ഇന്ത്യാ-പാകിസ്ഥാൻ വിഭജനകാലത്തെ ദുരിതങ്ങൾ വിവരിക്കുന്ന "നിശബ്ദതയുടെ മറുവശം"(അദർ സൈഡ് ഓഫ് സൈലെൻസ്) എന്ന കൃതി എഴുതിയതാര് ?