Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഇന്ത്യയിലെ കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്നത് കണ്ടെത്തുക

  1. 1. പത്കായിബും
  2. 2. മിസോകുന്നുകൾ
  3. 3.ഹിമാദ്രി
  4. 4.ഗാരോ - ഖാസി കുന്നുകൾ

    ആൻഡമാൻ - നിക്കോബാർ ദ്വീപസമൂഹവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക.

    1. 1. അറബിക്കടലിലാണ് ദ്വീപസമൂഹം സ്ഥിതിചെയ്യുന്നത്.
    2. 2. ഏകദേശം 200 ദ്വീപുകൾ ഉൾപ്പെടുന്നതാണ് ആൻഡമാൻ.
    3. 3. പോർട്ട്‌ ബ്ലെയറാണ് ഈ ദ്വീപസമൂഹത്തിന്റെ തലസ്ഥാനം.
    4. 4.36 ദ്വീപുകൾ ഉൾപ്പെടുന്നതാണ് നിക്കോബാർ.

      ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയല്ലാത്തത് കണ്ടെത്തുക.

      1. റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ.
      2. ഡെൽറ്റ രൂപീകരണം നടക്കുന്നു.
      3. കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു.
      4. താരതമ്യേന വീതി കൂടുതൽ.
        ശൈത്യകാലത്തെ തുടർന്ന് ഉണ്ടാവുന്ന ഉഷ്ണകാലം ഏതൊക്കെ മാസങ്ങളിലാണ് നമുക്ക് അനുഭവപ്പെടുന്നത്?
        രണ്ടു ഭൂഖണ്ഡങ്ങളുടെ കൂട്ടിമുട്ടലുകളുടെ ഫലമായി പർവ്വത നിരകൾ രൂപപ്പെടുന്നതിനെ വിളിക്കുന്നത്?
        ലോകത്തിന്റെ മേൽക്കൂര?
        താഴെ തന്നിരിക്കുന്ന വിശേഷണനങ്ങളിൽ ഹിമാലയത്തിനു യോജിക്കാത്തത് ?

        താഴെ തന്നിട്ടുള്ള ജോഡികളിൽ ശരിയായവ തിരഞ്ഞെടുക്കുക.

        1. നന്ദാദേവി - ഹിമാദ്രി
        2. ഡാർജിലിംഗ് - ഹിമാചൽ
        3. ഡെറാഡൂൺ - സിവാലിക്ക്

          ചുവടെ പറയുന്നവയിൽ കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്നവ ഏതെല്ലാം :

          1. കാരക്കോറം
          2. നാഗാ കുന്നുകൾ
          3. പത്കായ്ബും
          4. സസ്കർ
            ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും, ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂപ്രകൃതി വിഭാഗം ?
            ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൗസിൻറം ഏത് സംസ്ഥാനത്താണ് ?

            ഉഷ്ണ കാലത്തെ കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

            1. മാര്‍ച്ച്, ഏപ്രില്‍ മേയ് മാസങ്ങളില്‍  അനുഭവപ്പെടുന്നു.
            2. സമുദ്രസാമീപ്യം ഇല്ലാത്തതിനാല്‍ തീരപ്രദേശങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ ഊഷ്മാവ് കൂടുതലായി കാണപ്പെടുന്നു.
            3. മാംഗോഷവേഴ്സ്, ലൂ തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ അനുഭവപ്പെടുന്ന കാലമാണ്.
            4. പശ്ചിമ അസ്വസ്ഥത ഉഷ്ണ കാലത്താണ് സംഭവിക്കുന്നത്.

              ഇന്ത്യയിൽ എല്ലായിടത്തും മഴയുടെ വിതരണം ഒരുപോലെയല്ല.ഇതിന് കാരണമാകുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം?

              1.കാറ്റിൻറെ ദിശ

              2.ഇന്ത്യയുടെ സവിശേഷമായ ആകൃതി.

              3.പർവതങ്ങളുടെ കിടപ്പ്.

              4.കാറ്റിലെ ഈർപ്പത്തിന്റെ അളവ്.

              താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

              1.ഉത്തര പർവത മേഖലയിൽ മുഖ്യമായും കാണപ്പെടുന്ന മണ്ണ് പർവ്വത മണ്ണ് എന്ന പേരിൽ അറിയപ്പെടുന്നു.

              2.ചുവപ്പു കലർന്ന മഞ്ഞ നിറമാണ് പർവത മണ്ണിന് ഉള്ളത്.

              "ഇന്ത്യയുടെ കാലാവസ്ഥ, ജനജീവിതം എന്നിവ രൂപപ്പെടുന്നതില്‍ ഉത്തരപര്‍വ്വതമേഖല മുഖ്യമായ പങ്ക് വഹിക്കുന്നു"

              ,ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

              1.വൈദേശിക ആക്രമണങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നു

              2.മണ്‍സൂണ്‍കാറ്റുകളെ തടഞ്ഞുനിര്‍ത്തി മഴ പെയ്യിക്കുന്നു 

              3.വടക്കുനിന്നുള്ള ശീതക്കാറ്റിനെ ഇന്ത്യയില്‍ കടക്കാതെ തടയുന്നു

              4.വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങള്‍ നിറഞ്ഞ ഭൂമിയായും,നദികളുടെ ഉത്ഭവപ്രദേശമായും സ്ഥിതി ചെയ്യുന്നു.

              ഹിമാലയൻ നദികളെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക :

              1. ഹിമാലയ പര്‍വ്വതനിരകളില്‍ നിന്ന് ഉത്ഭവിക്കുന്നു 
              2. ഉള്‍നാടന്‍ ജലഗതാഗതത്തിന് സാധ്യത 
              3. അതിവിസ്തൃതമായ വൃഷ്ടി പ്രദേശം
              4. ഉയര്‍ന്ന ജലസേചന ശേഷി

                താഴെപ്പറയുന്ന ഏതെല്ലാം പ്രസ്താവനകൾ ഉപദ്വീപിയ നദികളെ സൂചിപ്പിക്കുന്നു ?

                1. അതിവിസ്തൃതമായ വൃഷ്ടി പ്രദേശം ഈ നദികൾക്ക്‌ ഉണ്ട്.
                2. പര്‍വ്വത മേഖലകളില്‍ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്നു.
                3. കാഠിന്യമേേറിയ ശിലകളിലൂടെ ഒഴുകുന്നതിനാല്‍ അഗാധ താഴ്വരകള്‍ സൃഷ്ടിക്കുന്നില്ല
                4. കുറഞ്ഞ ജലസേചന ശേഷി

                  താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

                  1. അക്ഷാംശസ്ഥാനം
                  2. ഭൂപ്രകൃതി 
                  3. സമുദ്രസാമീപ്യം 
                  4. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 

                    താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാം പ്രസ്താവനകൾ ശൈത്യകാലത്തെ സൂചിപ്പിക്കുന്നു ?

                    1. ഡിസംബര്‍- ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ ഇന്ത്യയില്‍ അനുഭവപ്പെടുന്നു
                    2. സൂര്യന്റെ ഉത്തരായനകാലം
                    3. പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഉണ്ടാകുന്നു

                      താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

                      1. ശൈത്യകാലത്തിന്റെ പ്രത്യേകതയാണ് പശ്ചിമ അസ്വസ്ഥത
                      2. ശൈത്യകാലത്ത് മെഡിറ്ററേനിയന്‍ കടലിനുമുകളില്‍ രൂപം കൊള്ളുന്ന ശക്തമായ ന്യൂനമര്‍ദ്ദം പടിഞ്ഞാറോട്ടു നീങ്ങി ഇന്ത്യയിലെത്തുന്നു.

                        താഴെപ്പറയുന്നവയിൽ ശരിയയായ പ്രസ്താവന ഏത്?

                        1. പശ്ചിമ അസ്വസ്ഥതയെ ഇന്ത്യയിലെത്തിക്കുന്നതിന് ജെറ്റ് പ്രവാഹങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്
                        2. ട്രോപ്പോപ്പാസിലൂടെയുള്ള അതിശക്തമായ വായു പ്രവാഹമാണ് ജെറ്റ് പ്രവാഹം 

                          താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

                          1.പശ്ചിമ അസ്വസ്ഥത ഉത്തരമഹാസമതലത്തില്‍ പ്രത്യേകിച്ച് പഞ്ചാബില്‍ ശൈത്യകാല മഴ ലഭിക്കാന്‍ കാരണമാകുന്നു.

                          2.ഈ മഴ ശൈത്യ വിളകളെ ഗണ്യമായ തോതിൽ നശിപ്പിക്കുന്നു.

                          താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

                          1. രാജസ്ഥാന്‍ സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളും മരുഭൂമിയാണ്
                          2. ഉത്തര മഹാസമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മഴ തീരെ കുറവാണ്.
                          3. ഒന്നാമത്തെ പ്രസ്താവനയുടെ കാരണം രണ്ടാമത്തെ പ്രസ്താവനയാണ്.

                            താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

                            1.ഹിമാലയത്തിന്റെ തെക്കേ അറ്റത്തുള്ള പര്‍വ്വതനിരക്ക് പലയിടങ്ങളിലും തുടര്‍ച്ച നഷ്ടപ്പെടുന്നു.

                            2.ഒന്നാമത്തെ പ്രസ്താവനയിൽ സൂചിപ്പിക്കുന്നത് സിവാലിക് മേഖലയാണ്.

                            3.നീളമേറിയതും വിസ്തൃതവുമായ താഴ്‌ വരകൾ (ഡൂണുകള്‍) ഈ മേഖലയിൽ കാണപ്പെടുന്നു.

                            കിഴക്കൻ തീര സമതലത്തിനെ കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

                            1. ബംഗാള്‍ ഉള്‍ക്കടലിനും പൂര്‍വഘട്ടത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു.
                            2. കോറമണ്ഡല്‍ തീരസമതലം, വടക്കന്‍ സിര്‍ക്കാര്‍സ് തീരസമതലം എന്നിവ ഉപവിഭാഗങ്ങളാണ്
                            3. പടിഞ്ഞാറൻ തീരസമതലത്തിനെ അപേക്ഷിച്ച് താരതമ്യേന വീതി കൂടുതലാണ്

                              താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏത്?

                              1.പടിഞ്ഞാറൻ തീരസമതലം അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലായി സ്ഥിതി ചെയ്യുന്നു.

                              2.ഗുജറാത്ത് തീരസമതലം, കൊങ്കണ്‍ തീരസമതലം, മലബാര്‍ തീരസമതലം.എന്നിവ ഇതിൻറെ ഉപവിഭാഗങ്ങളാണ്.

                              3.പടിഞ്ഞാറൻ തീരസമതലത്തിന് കിഴക്കൻ തീരെ സമതലത്തിനെ അപേക്ഷിച്ച് വീതി കുറവാണ്.

                              താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

                              1.ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരസമതലം ബംഗാള്‍ ഉള്‍ക്കടലിനും പൂര്‍വഘട്ടത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു.

                              2.ഇന്ത്യയുടെ കിഴക്കൻ തീരസമതലം അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു.

                              താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

                              1.ഉത്തരമഹാസമതലം ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നു.

                              2.ഗോതമ്പ്, ചോളം, നെല്ല്, കരിമ്പ്, പരുത്തി, പയര്‍വര്‍ഗങ്ങള്‍ തുടങ്ങി നിരവധി കാര്‍ഷിക വിളകള്‍ ഇവിടെ കൃഷി ചെയ്യുന്നു.

                              ഇന്ത്യയിലെ ഏക അഗ്നി പര്‍വ്വതം ഏത് ?
                              ഹിമാലയ നിരകളിലെ സിവാലിക് പര്‍വ്വത നിരയുടെ വിശേഷണങ്ങളിൽ പെടാത്തത് ഏത് ?
                              ഇന്ത്യയിലെ ഉത്തരപര്‍വ്വത മേഖലയിലുടനീളം കാണപ്പെടുന്ന മണ്ണിനം ഏത് ?
                              ഉപദ്വീപിയ നദികളില്‍ ഏറ്റവും നീളം കൂടിയ നദി ഏത് ?
                              ഹിരോഷിമ ദിനം ?
                              1998-ധനതത്വശാസ്ത്രത്തിന് നോബൽ സമ്മാനം നേടിയ ഇന്ത്യാക്കാരൻ ആര്?
                              ബംഗാൾ ഉൾക്കടലിനും പൂർവ്വഘട്ടത്തിനുമിടയിലുള്ള തീരപ്രദേശത്തെ എന്ത് വിളിക്കുന്നു ?
                              ഗംഗയും പോഷക നദികളും കാരണം രൂപപ്പെട്ട സമതലമേത് ?
                              അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലുള്ള തീരപ്രദേശത്തെ എന്ത് വിളിക്കുന്നു ?
                              താഴെ പറയുന്നവയിൽ പടിഞ്ഞാറൻ തീരസമതലത്തിൻറെ സവിശേഷതയല്ലാത്തതേത് ?
                              ഹിമാലയത്തിലെ രണ്ടാമത്തെ വലിയ പർവ്വത നിരയായ ഹിമാചലിൻറെ ശരാശരി ഉയരമെത്ര ?
                              ബ്രഹ്മപുത്രയും പോഷക നദികളും കാരണം രൂപപ്പെട്ട സമതലമേത് ?
                              ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിൽ ആകെ മൊത്തം എത്ര ദ്വീപുകളുണ്ട് ?
                              ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിൽ മനുഷ്യവാസമുള്ള എത്ര ദ്വീപുകളുണ്ട് ?
                              ഉപദ്വീപീയ നദിയായ മഹാനദിയുടെ ഏകദേശ നീളമെത്ര ?
                              ലക്ഷദ്വീപിൻറെ തലസ്ഥാനമേത് ?
                              ഇന്ത്യയിലെ ഏക അഗ്നിപർവതം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
                              ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
                              സിവാലിക് പർവ്വത നിരകളുടെ ശരാശരി ഉയരമെത്ര ?
                              ഉപദ്വീപീയ നദിയായ ഗോദാവരി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ?
                              ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ തലസ്ഥാനമെവിടെ ?
                              താഴെ പറയുന്നവയിൽ ഇന്ത്യയുടെ കാലാവസ്ഥയെ ബാധിക്കാത്ത ഘടകമേത് ?