Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി തമിഴ്‌നാട് വനം വകുപ്പ് രൂപീകരിച്ച സേന ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യയിൽ ആദ്യമായി സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി പ്രത്യേക സേനയെ വിന്യസിച്ച സംസ്ഥാനം ഏത് ?
2024 ൽ "ബൈചോം, കെയി പന്യോർ" എന്നീ പേരുകളിൽ പുതിയ ജില്ലകൾ രൂപീകരിച്ച സംസ്ഥാനം ഏത് ?
കാട്ടാനകൾ ജനവാസ മേഖലയുടെ അടുത്തെത്തുമ്പോൾ പ്രദേശവാസികളുടെ ഫോണിലേക്ക് അറിയിപ്പ് നൽകുന്ന "എലിഫെൻറ് ട്രാക്കിങ് ആൻഡ് അലർട്ട് ആപ്പ്" സംവിധാനം നിലവിൽ ഉള്ള സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ഭൂനിരപ്പിൽ നിന്ന് ഏറ്റവും ആഴത്തിൽ സ്ഥിതി ചെയ്യുന്ന മെട്രോ റെയിൽ സ്റ്റേഷൻ ഏത് ?
ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ ഉൾപ്പെടുന്ന മെട്രോ ഇടനാഴി ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ആണ് ബന്ധിപ്പിക്കുന്നത് ?
2024 ഫെബ്രുവരിയിൽ താൽകാലികമായി അന്താരാഷ്ട്ര പദവി നൽകിയ ഇന്ത്യയിലെ വിമാനത്താവളം ഏത് ?
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സ്ഥാപിതമായ വർഷം ?

ചേരുംപടി ചേർക്കുക ? വെള്ളച്ചാട്ടങ്ങളും സംസ്ഥാനങ്ങളും

കൽഹട്ടി ഗോവ
കുനെ കർണ്ണാടക
ബഹുതി മഹാരാഷ്ട്ര
ധൂത് സാഗർ മധ്യപ്രദേശ്

താഴെ പറയുന്ന പ്രസ്താവനയിൽ നിന്ന് ശരിയായത് കണ്ടെത്തുക

  1. ഗംഗാ മോഡൽ നദീതട സംരക്ഷണ പദ്ധതിക്ക് സമാനമായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ നദി ആണ് പെരിയാർ
  2. പദ്ധതിയിൽ ഉൾപ്പെട്ട ഇന്ത്യയിലെ മറ്റു നദികൾ ആണ് മണ്ഡോവിയും സബർമതിയും
  3. പെരിയാർ നദീ സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കുന്നത് ഐഐടി പാലക്കാടും എൻഐടി കോഴിക്കോടും ചേർന്നാണ്
    സിക്കിം സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ നിലവിൽ വന്നത് എവിടെ ?

    ചേരുംപടി ചേർക്കുക ? തടാകങ്ങളും സംസ്ഥാനങ്ങളും

    പലക് തടാകം മഹാരാഷ്ട്ര
    ഡുംബൂർ തടാകം മിസ്സോറാം
    നാഗിൻ തടാകം ത്രിപുര
    ലോണാർ തടാകം ജമ്മുകാശ്മീർ

    താഴെപറയുന്നതിൽ ഇന്ത്യയുമായി കരാതിർത്തി പങ്കിടാത്ത രാജ്യങ്ങൾ ഏതെല്ലാം ?

    1. ബംഗ്ലാദേശ്
    2. മാലിദ്വീപ്
    3. ചൈന
    4. ശ്രീലങ്ക
      വിമാനത്തിൽ പ്രദർശിപ്പിക്കുന്ന സുരക്ഷാ നിർദേശങ്ങൾ അടങ്ങിയ വീഡിയോയിൽ നൃത്തമുദ്രകളിലൂടെ അവതരിപ്പിച്ച വിമാന കമ്പനി ഏത് ?

      ചേരുംപടി ചേർക്കുക ? നദികളും പോഷകനദികളും

      കാവേരി ഭീമ
      കൃഷ്ണ മഞ്ജിര
      ഗോദാവരി അമരാവതി
      മഹാനദി ഇബ്

      താഴെ പറയുന്നവയിൽ ആൻഡമാൻ & നിക്കോബാറിലെ ഗോത്രസമൂഹങ്ങൾ ഏതെല്ലാം ?

      1. ജറാവ
      2. സെന്റിനേലസ് ഗ്രേറ്റ്
      3. ഷോംപെൻ ട്രൈബുകൾ
      4. ഇതൊന്നുമല്ല
        2024 ഫെബ്രുവരിയിൽ ട്രെയിൻ യാത്രക്കാർക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം എത്തിച്ചു നൽകാൻ ഇന്ത്യൻ റെയിൽവേയുമായി കരാറിൽ ഏർപ്പെട്ട ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ഏത് ?
        2024 ഫെബ്രുവരിയിൽ "മുസ്ലിം വിവാഹ, വിവാഹമോചന റജിസ്‌ട്രേഷൻ നിയമം-1935" റദ്ദാക്കിയ സംസ്ഥാനം ഏത് ?
        ഇന്ത്യയിലെ ആദ്യത്തെ നാലുവരി എക്സ്പ്രസ്സ് ഹൈവേ ഏതാണ് ?
        ഇന്ത്യയിലെ ഏറ്റവും നീളമുള്ള കേബിൾ പാലമായ "സുദർശൻ സേതു" ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏത് ?
        ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം ഏത് ?
        ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറസ്റ്റ് മാനേജ്മെൻറ് എവിടെ സ്ഥിതി ചെയ്യുന്നു ?

        താഴെപറയുന്നവയിൽ സോയിൽ ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

        1. ഉദ്ഘാടനം ചെയ്ത വർഷം - 2016
        2. ഉദ്ഘാടനം ചെയ്ത സ്ഥലം - സൂററ്റ്ഗർ
        3. കർഷകർക്ക് നൽകിയ ആദ്യ സംസ്ഥാനം - പഞ്ചാബ്
        4. മുദ്രാവാക്യം - സ്വസ്ത് ദാരാ ,ഖേത്ഹരാ

          ചേരുംപടി ചേർക്കുക ?

          ആസ്സാമിന്റെ ദു:ഖം കോസി
          ഒഡീഷയുടെ ദു:ഖം മഹാനദി
          ബീഹാറിന്റെ ദു:ഖം ബ്രഹ്മപുത്ര
          ബംഗാളിന്റെ ദു:ഖം ദാമോദർ
          ഇന്ത്യയിൽ ആദ്യമായി ജില്ലാതലത്തിൽ ആൻറിബയോഗ്രാം സംവിധാനം പുറത്തിറക്കിയ സംസ്ഥാനം ഏത് ?

          ചേരുംപടി ചേർക്കുക ? വിവിധ തരം ഹിമാലയങ്ങളും വ്യാപിച്ചുകിടക്കുന്ന ദൂരവും

          പഞ്ചാബ് ഹിമാലയം 320 km
          കുമയൂൺ ഹിമാലയം 500 km
          നേപ്പാൾ ഹിമാലയം 750 km
          ആസ്സാം ഹിമാലയം 800 km
          ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽവേ തുരങ്കപാത നിലവിൽ വന്നത് എവിടെ ?
          ജങ്ഷനുകളിലെ വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് സിഗ്നൽ സമയം ക്രമീകരിച്ച് വാഹനങ്ങൾ കടത്തിവിടുന്ന സംവിധാനമായ "മോഡറേറ്റ പദ്ധതി" നടപ്പിലാക്കുന്ന നഗരം ഏത് ?
          യമുനാ നദിയുടെ ഏറ്റവും നീളം കൂടിയ പോഷകനദി ?

          താഴെ പറയുന്നവയിൽ ഉത്തരായനരേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏതെല്ലാം ?

          1. മധ്യപ്രദേശ്
          2. മിസോറാം
          3. ഉത്തർപ്രദേശ്
          4. മഹാരാഷ്ട്ര
            2024 ഫെബ്രുവരിയിൽ പഞ്ഞിമിഠായി വിൽപ്പനക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ?

            താഴെപറയുന്നവയിൽ ഗംഗാ നദീ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണങ്ങൾ ഏതെല്ലാം ?

            1. പാറ്റ്ന
            2. നാസിക്
            3. അലഹബാദ്
            4. ഉജ്ജയിനി

              ചേരുംപടി ചേർക്കുക ? ഇന്ത്യയുടെ അതിർത്തികൾ

              ഇന്ത്യയുടെ വടക്കേ അറ്റം ഇന്ദിരാപോയിന്റ്
              ഇന്ത്യയുടെ തെക്കേ അറ്റം ഗുഹാർ മോത്തി
              ഇന്ത്യയുടെ കിഴക്കേ അറ്റം ഇന്ദിരാകോൾ
              ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം കിബിത്തു
              ഖാരിഫ് വിളകൾ വിളവെടുക്കുന്ന സമയം:
              കേന്ദ്ര സർക്കാരിൻറെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ് മണ്ഡലം പുനർനിർണ്ണയ നടപടികൾക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
              ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബസ്സുകൾ സർവീസ് നടത്തുന്ന നഗരം ഏത് ?

              ചുവടെകൊടുത്തവയിൽ ഏറ്റവും കുറവ് ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം ?

              1. മേഘാലയ
              2. മഹാരാഷ്ട്ര
              3. ഗോവ
              4. ഇവയെല്ലാം

                താഴെ പറയുന്നവയിൽ കുറഞ്ഞ മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഏതെല്ലാം ?

                1. ഡൽഹി
                2. ഹരിയാന
                3. പഞ്ചാബ്
                4. ഇതൊന്നുമല്ല
                  ഗംഗാ നദിയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ച തീയതി ?

                  താഴെ പറയുന്നവയിൽ ബംഗാൾ ഉൾക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം ?

                  1. ഒഡീഷ
                  2. ആന്ധ്രാപ്രദേശ്
                  3. ഗോവ
                  4. ഗുജറാത്ത്

                    ചേരുംപടി ചേർക്കുക ?ചുരങ്ങളും ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും

                    സോജിലാ ചുരം ഉത്തരാഖണ്ഡ് - ടിബറ്റ്
                    ബനിഹാൽ ചുരം ശ്രീനഗർ - കാർഗിൽ
                    നാഥുലാ ചുരം സിക്കിം - ടിബറ്റ്
                    ലിപുലേഖ് ചുരം ജമ്മു - ശ്രീനഗർ

                    താഴെപറയുന്നവയിൽ കറുത്ത മണ്ണിന്റെ പ്രധാന സവിശേഷതകൾ ഏതെല്ലാം ?

                    1. ആഴത്തിൽ കാണപ്പെടുന്നത്
                    2. കളിമൺ സ്വഭാവത്തിലുള്ളത്
                    3. പ്രവേശനീയതയില്ലാത്തത്
                    4. ഇവയെല്ലാം
                      കാറ്റിൽ നിന്നുള്ള ഊർജ്ജം ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?
                      ദക്ഷിണ റെയിൽവേയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ടിക്കറ്റ് ഇൻസ്‌പെക്‌ടർ ആയി നിയമിതയായത് ആര് ?
                      "കാലടൻ മൾട്ടി മോഡൽ ഗതാഗത പദ്ധതിയിൽ" ഇന്ത്യയും ഏത് അയൽരാജ്യവുമായിട്ടാണ് സഹകരിക്കുന്നത് ?
                      അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് കേരളത്തിൽ നിന്ന് ആരംഭിച്ച പ്രത്യേക ട്രെയിൻ ഏത് ?
                      മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ അറിയപ്പെടുന്നത് ?

                      താഴെ പറയുന്നതിൽ ഏതൊക്കെയാണ് കേരളത്തിലെ ദേശീയ ജലപാതകൾ ?

                      1. NW - 1
                      2. NW - 3
                      3. NW - 8
                      4. NW - 9
                        നോർവെസ്റ്ററുകൾ അസമിൽ അറിയപ്പെടുന്ന പേര് ?
                        2024 ഫെബ്രുവരിയിൽ ഏകീകൃത സിവിൽ കോഡ് പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാന നിയമസഭ ഏത് ?