Challenger App

No.1 PSC Learning App

1M+ Downloads
ചതുരാകൃതിയിലുള്ള ഒരു തകരഷീറ്റിന്റെ നീളവും വീതിയും യഥാക്രമം 12 1/2 മീറ്ററും 10 2/3 മീറ്ററും ആണെങ്കിൽ അതിന്റെ ചുറ്റളവ് എത്രയാണ് ?
2 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഒരു വാതിൽ ഉൾക്കൊള്ളുന്ന ഒരു ചുമരിന്റെ നീളം 5.5 മീറ്ററും വീതി 4.25 മീറ്ററും ആണ്. ചതുരശ്രമീറ്ററിന് 24 രൂപനിരക്കിൽ ഈ ചുമർ സിമന്റ് തേക്കാൻ എത്ര രൂപ ചിലവ് വരും ?
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വർഷം ചേർത്തതാണ്. ഇപ്പോൾ അച്ഛന്റെ വയസ്സ് 44 ആണെങ്കിൽ 7 വർഷങ്ങൾക്ക് ശേഷം മകന്റെ വയസ്സ് എത്ര?
രവി, റഹീം, ജോൺ എന്നിവർക്ക് 4500 രൂപയുടെ 2 ഭാഗവും, 6 ഭാഗവും , 4 ഭാഗവും യഥാക്രമം നൽകുന്നുവെങ്കിൽ, ജോണിന് എത്ര രൂപ ലഭിക്കും ?
രാഹുൽ 2500 രൂപക്ക് ഒരു പഴയ ടി. വി. വാങ്ങി. 1000 രൂപ മുടക്കി കേടുപാടുകൾതീർത്ത് 3850 രൂപക്ക് മറ്റൊരാൾക്ക് വിറ്റാൽ രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത് ?
ഒരു രണ്ടക്ക സംഖ്യയുടെ അക്കങ്ങളുടെ തുക 9 ആണ്. അക്കങ്ങൾ തലതിരിച്ച് എഴുതുമ്പോൾ, പുതിയ സംഖ്യ ആദ്യ സംഖ്യയേക്കാൾ 27 കൂടുതലാണ്. സംഖ്യ ഏത് ?
A യും B യും പത്തിന് താഴെയുള്ള രണ്ട് എണ്ണൽ സംഖ്യകളാണ്. ഒരുമിച്ച് എഴുതിയാൽ കിട്ടുന്ന രണ്ടക്ക സംഖ്യകളാകുന്ന BA യുടെയും B3 യുടെയും ഗുണനഫലം 57A ആണെങ്കിൽ A യുടെ വില എത്ര ?

(323+2)+(3+232)= (\frac {\sqrt{3}-\sqrt{2}}{\sqrt{3}+\sqrt{2}})+(\frac {\sqrt{3}+\sqrt{2}}{\sqrt{3}-\sqrt{2}}) =

ലോകാരോഗ്യസംഘടനയുടെ ചീഫ് സയൻറിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത?

കേന്ദ്ര ബഡ്ജറ്റ് 2022ൽ പ്രഖ്യാപിച്ച പിഎം ഗതി ശക്തി മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മൾട്ടി മോഡൽ കണക്റ്റിവിറ്റിക്കായുള്ള ദേശീയ മാസ്റ്റർ പ്ലാൻ ആണിത്.

2.പദ്ധതി പ്രകാരം 2022-23ൽ 20,000 കോടി രൂപയുടെ ധനസമാഹരണത്തോടെ ദേശീയ പാത (എൻഎച്ച്) ശൃംഖല 25000 കിലോമീറ്റർ വികസിപ്പിക്കും.

3.2022-23ൽ പിപിപി മോഡിലൂടെ നാല് മൾട്ടിമോഡൽ ലോജിസ്റ്റിക് പാർക്കുകൾ നടപ്പിലാക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

കേരള സംഗീത നാടക അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ ?
സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ എക്സൈസ് വകുപ്പിന് കീഴിലെ 'വിമുക്തി'യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി ?
കോവിഡ്-19 മായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ :
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ആസ്ഥാനം
അർജ്ജുന അവാർഡ് നേടിയ അങ്കിത റെയ്നയുടെ കായിക ഇനം :

കുടുംബശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ :

(i) ദാരിദ്ര്യ നിർമ്മാർജ്ജനം

(ii) ശിശു പോഷകാഹാരം

(iii) വനിതാ ശാക്തീകരണം

(iv) വായ്പാ വിതരണം 

നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെടാത്ത ജില്ല:
മീശ എന്ന നോവൽ രചിച്ചത്?
കെ. ഫോൺ പദ്ധതിയെക്കുറിച്ച് ശരിയായ പ്രസ്താവന :
ആദ്യ പഞ്ചവത്സര പദ്ധതി നടപ്പാക്കിയ വർഷം :
മണികിരൺ താപോർജ്ജ കേന്ദ്രം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം :
സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ എക്കൽ നിക്ഷേപങ്ങൾ മൂലം രൂപപ്പെട്ട ഭൂവിഭാഗം :
ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്നതും വലിപ്പമുള്ളതുമായ സ്റ്റീൽ പ്ലാന്റ്?
മുംബൈയെയും മാംഗ്ലൂരിനെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമതീരത്തുകൂടെ കടന്നുപോകുന്ന പ്രധാന റെയിൽവേ ശൃംഖല :
വിന്ധ്യാപർവ്വതം മുതൽ ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ ഭൂവിഭാഗം :

താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തുക :

(i) സൗരോർജ്ജം

(ii) ജൈവവാതകവും സൗരോർജ്ജവും

(iii) കാറ്റിൽ നിന്നുള്ള ഊർജ്ജം

ഇന്ത്യയുമായി കര അതിർത്തി പങ്കുവെയ്ക്കുന്ന അയൽ രാജ്യങ്ങൾ ഏതാണെന്ന് കണ്ടെത്തുക :

(i) ചൈന

(ii) നേപ്പാൾ

(iii) പാക്കിസ്ഥാൻ

(iv) ഭൂട്ടാൻ

ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് വൈറസ് കാരണം ഉണ്ടാകുന്ന രോഗങ്ങൾ :
സർക്കാർ ആശുപ്രതികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ജനസൗഹൃദമാക്കുന്ന നവകേരള ദൗത്യത്തിന്റെ ഭാഗമായ പദ്ധതി ഏത്?
താഴെ തന്നിരിക്കുന്നവയിൽ ഏതാണ് മനുഷ്യനിലെ പ്രധാന വിസർജ്ജന അവയവം?

 ശ്വസന പ്രവർത്തനങ്ങളിൽ നിശ്വാസ സമയത്ത് നടക്കുന്ന പ്രക്രിയകളിൽ ശരി ഏതെന്ന് കണ്ടെത്തുക

  1. ശ്വാസകോശങ്ങളിൽ നിന്ന് വായു പുറംതള്ളപ്പെടുന്നു
  2. ഔരസാശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നു
  3. ഔരസാശയത്തിലെ വായുമർദ്ദം കൂടുന്നു.
  4. ഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു. 
കേരളത്തിലെ മണ്ണുത്തിയിൽ വികസിപ്പിച്ചെടുത്ത മികച്ച പാവൽ വിത്തിനം ഏത്?
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (IISR) എവിടെ സ്ഥിതിചെയ്യുന്നു?
ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഹരിതഗൃഹവാതകം അല്ലാത്തതേത്‌?
വനനശീകരണത്തിന് കാരണമാകാത്തത് ഏത്?
ചുവടെയുള്ളവയിൽ വനത്തിൽ നിന്നും ലഭിക്കാത്ത ഉത്പന്നം ഏത്?
ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

  1. ഒരാറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമാണ് ഇലക്ട്രോൺ
  2. ഒരാറ്റത്തിലെ ന്യൂക്ലിയോണുകളുടെ എണ്ണമാണ് അതിന്റെ മാസ് നമ്പർ
  3. ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് റൂഥർ ഫോർഡ് ആണ്
  4. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോബാറുകൾ
    സിങ്ക് ബ്ലെൻഡിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗ്ഗം:
    കാൽസ്യത്തിന്റെ (Ca - 20) ബാഹ്യതമ ഷെല്ലിലെ ഇലക്ട്രൊണുകളുടെ എണ്ണം എത്ര?
    താഴെ കൊടുത്തിരിക്കുന്നവയിൽ തരംഗദൈർഘ്യം കൂടിയത് ഏത് നിറത്തിനാണ്?
    ഊഷ്മാവ് അളക്കുന്ന ഒരു യൂണിറ്റ് ആണ്?
    ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വർദ്ധിപ്പിച്ചാൽ അതിന്റെ ഗതികോർജ്ജത്തിന് എന്ത് മാറ്റം സംഭവിക്കും?
    240 മീറ്റർ നീളമുള്ള ഒരു ട്രെയിൻ ഒരു പോസ്റ്റ് കടന്നുപോകുന്നതിന് വേണ്ട സമയം 24 സെക്കന്റ് ആണ് എങ്കിൽ 750 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എത്ര സമയം വേണം?
    സോളാർ എനർജിയെ ഇലക്ട്രിക്കൽ എനർജ്ജിയായി മാറ്റി പ്രവർത്തിക്കുന്ന ഉപകരണം :
    ഫോട്ടോയിലെ പുരുഷനെ ചൂണ്ടിക്കൊണ്ട് ഒരു സ്ത്രീ പറഞ്ഞു “അയാളുടെ സഹോദരന്റെ അച്ഛൻ എന്റെ മുത്തശ്ശന്റെ ഒരേ ഒരു മകനാണ്. ഫോട്ടോയിലെ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം എന്ത് ?
    "SAD = 814", "CAT = 317", "EAR = 519" ആയാൽ "DEAR നെ സൂചിപ്പിക്കുന്ന സംഖ്യ ഏത് ?
    500 രൂപ വിലയുള്ള കസേര 10% ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാൽ നഷ്ടം എത്ര?
    3^3 x 2 - 4 + 14 = ?
    റാണിയുടെ വയസ്സിനേക്കാൾ 10 കൂടുതലാണ് രവിയുടെ വയസ്സ്. രവിയുടെ വയസ്സിനേക്കാൾ 8 കുറവാണ് സുമയുടെ വയസ്സ്. സുമയുടെ വയസ്സ് 64 ആണെങ്കിൽ റാണിയുടെ വയസ്സ് എത്ര?