ശരിയായ പ്രസ്‌താവനകൾ ഏതെല്ലാമെന്ന് കണ്ടെത്തുക.
(i) സിന്ധു നദി ഒഴുകുന്നു. നംചബർവ്വയെ കീറി മുറിച്ച് ആഴമേറിയ താഴ്വരകളിലൂടെ
(ii) യമുന - ഗംഗയുടെ ഒരു പ്രധാന കൈവഴി, അലഹബാദിൽ വച്ച് കൂടിച്ചേരുന്നു.
(iii) കോസി-ബിഹാറിൻ്റെ ദു:ഖം എന്നറിയപ്പെടുന്നു.
(iv) ബ്രഹ്മപുത്ര - ടിബറ്റിലെ മാനസസരോവർ തടാകത്തിൽ നിന്ന് ഉത്ഭവിക്കുന്നു.
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കാർഷിക വിള തിരിച്ചറിയുക :
'മണി ചോളം' എന്ന് വിളിക്കുന്ന വിള
ജലസേചനം ആവശ്യമില്ലാത്ത ഈർപ്പമുള്ള പ്രദേശങ്ങളിൽ മഴയെ ആശ്രയിച്ച് കൂടുതലായി വളരുന്നു.
മധ്യ ഇന്ത്യയിലേയും ദക്ഷിണേന്ത്യയിലേയും അർധ-ഊഷര പ്രദേശങ്ങളിലെ പ്രധാന ഭക്ഷ്യവിള
ഉത്തരേന്ത്യയിൽ കൂടുതലായി കാലിത്തീറ്റയ്ക്കു വേണ്ടി കൃഷി ചെയ്യുന്ന ഖാരിഫ് വിള
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കാർഷിക വിള തിരിച്ചറിയുക :
ഇന്ത്യയിൽ ഭക്ഷ്യവിളകളുടെ ഉൽപാദനത്തിൽ മൂന്നാം സ്ഥാനമാണ് ഉള്ളത്.
ഉഷ്ണകാലത്തും ശൈത്യകാലത്തും ഇന്ത്യയിൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള.
അർദ്ധ-ഊഷര കാലാവസ്ഥാ സാഹചര്യങ്ങളിലും ഗുണനിലവാരം കുറഞ്ഞ മണ്ണിലും ഭക്ഷണത്തിനായും കാലിത്തീറ്റയ്ക്കായും കൃഷി ചെയ്യുന്ന വിള.
ചേരുംപടി ചേർക്കുക :
ഇന്ത്യയുടെ നെല്ലറ | പഞ്ചാബ് |
ഇന്ത്യയുടെ ധാന്യപ്പുര | റെയ്ച്ചൂർ |
ദക്ഷിണേന്ത്യയിലെ നെല്ലറ | കുട്ടനാട് |
കേരളത്തിൻ്റെ നെല്ലറ | ആന്ധ്രാപ്രദേശ് |
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കൃഷിരീതി തിരിച്ചറിയുക :
ഏഷ്യയിൽ മൺസൂൺ മേഖലകളായ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ വലിയതോതിൽ കാണപ്പെടുന്ന കൃഷിരീതി
കൂടുതൽ മുതൽമുടക്കി കുറച്ചു സ്ഥലത്ത് പരമാവധി ഉൽപാദനം നടത്തുന്ന രീതി
നമ്മുടെ രാജ്യത്തെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ മിക്ക ഭാഗങ്ങളിലും ഇത് പ്രയോഗിക്കുന്നു.
അത്യുൽപ്പാദന ഇനം (HYV) വിത്തുകളുടെ ഉപയോഗം
ചേരുംപടി ചേർക്കുക :
ശരാശരി വാർഷിക വർഷപാതം 200 സെന്റീമീറ്ററിന് മുകളിൽ | വരണ്ട ഇലപൊഴിയും വനങ്ങൾ |
100 മുതൽ 200 സെന്റ്റീമീറ്റർ വരെ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ കാണപ്പെടുന്നു. | ഉഷ്ണമേഖലാ മുൾക്കാടുകൾ |
70 മുതൽ 100 സെന്റിമീറ്റർ വരെ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ കാണപ്പെടുന്നു. | ആർദ്ര ഇലപൊഴിയും വനങ്ങൾ |
50 സെൻ്റീമീറ്ററിനും താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന വനം | ഷ്ണമേഖലാ നിത്യഹരിതവനങ്ങളും അർധ നിത്യഹരിതവനങ്ങളും |