App Logo

No.1 PSC Learning App

1M+ Downloads
ആധുനിക പീരിയോഡിക് നിയമം പ്രസ്താവിക്കുന്നത്, മൂലകങ്ങളുടെ രാസഗുണങ്ങളും ഭൗതികഗുണങ്ങളും അവയുടെ ---- ന്റെ ആവർത്തന ഫലങ്ങളാണ് എന്നാണ്.
മെൻഡലീഫ് പീരിയോഡിക് ടേബിളിൽ മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നത് ---- ന്റെ അടിസ്ഥാനത്തിലാണ്.
മൂലകങ്ങളെ അറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ വർഗ്ഗീകരിച്ചത് ---- ആണ്.

ന്യൂക്ലിയസ്സിൽ നിന്ന് അകലം കൂടുന്നതനുസരിച്ച് ;

  1. ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ ഊർജം കൂടി വരുകയും
  2. ന്യൂക്ലിയസ്സും ഇലക്ട്രോണുകളും തമ്മിലുള്ള ആകർഷണ ബലം കുറയുകയും ചെയ്യുന്നു

ശരിയായ പ്രസ്താവന ഏത് ?

ഡംബെല്ലിന്റെ ആകൃതിയിൽ ഉള്ള സബ്‌ഷെല്ല് ഏത് ?
ഗോളാകൃതിയിൽ ഉള്ള സബ്‌ഷെല്ല് ഏത് ?
f സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
d സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
p സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
s സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?

ചേരുംപടി ചേർക്കുക

s ഷാർപ്പ് ( sharp )
p ഡിഫ്യൂസ് ( diffuse )
d ഫണ്ടമെന്റൽ ( fundamental )
f പ്രിൻസിപ്പൽ ( principal )
ഉപ ഊർജനിലകളിൽ അഥവാ സബ്ഷെല്ലുകളിൽ ഇലക്ട്രോണുകൾ കാണപ്പെടുവാൻ സാധ്യത കൂടിയ മേഖലകൾ ഉണ്ട്. ഇവ ഏത് പേരിൽ അറിയപ്പെടുന്നു ?
താഴെ തന്നിരിക്കുന്നവയിൽ ഉപലോഹങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

P, Q, R, S എന്നീ മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം താഴെ കൊടുക്കുന്നു ( ഇവ യഥാർഥ പ്രതീകങ്ങളല്ല )

(P - 2,2    Q - 2,8,2    R - 2,8,5    S - 2,8)

ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടവ ഏത് ?

  •  P, Q, R, S എന്നീ മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം താഴെ കൊടുക്കുന്നു

(ഇവ യഥാർഥ പ്രതീകങ്ങളല്ല)

(P - 2,2 Q - 2,8,2 R - 2,8,5 S - 2,8) 

ഇവയിൽ ഒരേ പീരിയഡിൽ ഉൾപ്പെട്ട മൂലകങ്ങൾ ഏതെല്ലാമാണ് ?

X എന്ന മൂലകത്തിന്റെ ആറ്റത്തിൽ 3 ഷെല്ലുകൾ ഉണ്ട്, ബാഹ്യതമഷെല്ലിൽ 6 ഇലക്ട്രോണുകൾ അടങ്ങിയിരിക്കുന്നു. അങ്ങനെയെങ്കിൽ ഈ മൂലകം ഏത് ഗ്രൂപ്പിലാണ് ഉൾപ്പെടുന്നത് ?
ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന മൂലകങ്ങളാണ് :

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജം കുറയുന്നു
  2. ഒരു പീരിഡിൽ ഇടത് നിന്ന് വലത്തേക്ക് ആറ്റത്തിന്റെ വലുപ്പം കുറയുന്നു. അതിനാൽ അയോണീകരണ ഊർജം കുറയുന്നു.
  3. ഇലക്ട്രോണുകൾ വിട്ടുകൊടുത്ത് പോസിറ്റീവ് അയോണുകളായി മാറുന്നതിനാൽ ലോഹങ്ങളെ ഇലക്ട്രോപോസിറ്റീവ് (Electropositive) മൂലകങ്ങൾ എന്നു വിളിക്കുന്നു
  4. രാസപ്രവർത്തനങ്ങളിൽ ഇലക്ട്രോണുകൾ സ്വീകരിച്ച് നെഗറ്റീവ് അയോണുകളായി മാറുന്നതിനാൽ അലോഹങ്ങളെ ഇലക്ട്രോ നെഗറ്റീവ് (Electronegative) മൂലകങ്ങൾ എന്നുപറയുന്നു
    ന്യൂക്ലിയസിന്റെ കേന്ദ്രബിന്ദു മുതൽ ഏറ്റവും പുറത്തെ ഷെല്ലിലേക്കുള്ള ദൂരമാണ് :
    വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരാറ്റത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ സ്വതന്ത്രമാക്കാൻ ആവശ്യമായ ഊർജമാണ് ആ മൂലകത്തിന്റെ :
    ആറ്റത്തിന്റെ വലുപ്പം പീരിയഡിൽ ഇടത്തു നിന്നും വലത്തോട്ട് പോകുന്തോറും :
    പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്നും താഴോട്ടു പോകുന്തോറും മൂലകങ്ങളുടെ ആറ്റത്തിന്റെ വലുപ്പം :
    ആക്‌ടിനോയ്‌ഡുകളിൽ __________ ശേഷമുള്ള മൂലകങ്ങൾ മനുഷ്യ നിർമ്മിതമാണ്
    7 ആം പീരിയഡിൽ ഉൾപ്പെടുന്ന ആക്റ്റിനിയം (Ac) മുതൽ ലോറൻഷ്യം (Lr) വരെയുള്ള അന്തസ്സംക്രമണ മൂലകങ്ങളെ എന്ത് വിളിക്കുന്നു ?
    റെയർ എർത്ത്സ് (Rare Earths) മൂലകങ്ങൾ എന്നറിയപ്പെടുന്നത് :
    6 ആം പീരിയഡിൽ ഉൾപ്പെടുന്ന ലാൻഥാനം (La) മുതൽ ലൂട്ടേഷ്യം (Lu) വരെയുള്ള അന്തസ്സംക്രമണ മൂലകങ്ങളെ എന്ത് വിളിക്കുന്നു ?
    പീരിയോഡിക് ടേബിളിലെ ആറാമത്തെയും ഏഴാമത്തെയും പിരിയഡിലെ മൂലകങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?

    ഉൽകൃഷ്ട വാതകങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്

    1. ഇവ ദ്വയാറ്റോമിക തന്മാത്രകളായാണ് കാണപ്പെടുന്നത്
    2. സാധാരണയായി മറ്റുള്ളവയുമായി സംയോജിക്കാത്തതിനാൽ ഇവയെ അലസ വാതകങ്ങൾ (inert gases) എന്നുവിളിക്കുന്നു
    3. വളരെ കുറഞ്ഞ അളവിൽ മാത്രം കണ്ടുവരുന്നതിനാൽ അപൂർവ വാതകങ്ങൾ (Rare gases) എന്നും വിളിക്കാറുണ്ട്
    4. ക്രിപ്റ്റോൺ, സീനോൺ, റഡോൺ എന്നിവ ഉൽകൃഷ്‌ട വാതകങ്ങൾക്ക് ഉദാഹരണങ്ങൾ ആണ്
      അപൂർവ വാതകങ്ങൾ (Rare gases) എന്നു വിളിക്കുന്ന ഗ്രൂപ്പ് ഏത് ?
      പീരിയോഡിക് ടേബിളിലെ 18 ആം ഗ്രൂപ്പിലെ മൂലകങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
      പീരിയോഡിക് ടേബിളിലെ 1,2 ഗ്രൂപ്പുകളിലെയും 13 മുതൽ 18 വരെയുമുള്ള ഗ്രൂപ്പുകളിലെയും മൂലകങ്ങൾ അറിയപ്പെടുന്നത് :
      ഒരു മൂലകത്തിലെ ഷെല്ലുകളുടെ എണ്ണവും __________ തുല്യമാണ്
      1, 2 ഗ്രൂപ്പുകളിലെ മൂലകങ്ങളിലെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ് :
      മൂലകങ്ങളുടെ രാസഗുണങ്ങളും, ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലങ്ങളാണ് എന്ന് പറയുന്ന പീരിയോഡിക് നിയമം ആരുടേതാണ് ?
      അഷ്ടക നിയമം (Law of Octaves) ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
      സമാന ഗുണങ്ങൾ പ്രകടിപ്പിക്കുന്ന 3 മൂലകങ്ങൾ ഉൾപ്പെടുന്ന ചെറുഗ്രൂപ്പുകൾ അഥവാ ത്രികങ്ങൾ (Triads) മുന്നോട്ടുവെച്ച ശാസ്ത്രജ്ഞൻ ആര് ?
      ലവോസിയറുടെ മൂലകങ്ങളുടെ വർഗ്ഗീകരണത്തിന്റെ പരിമിതിയായി പറയുന്നത് എന്ത് ?
      1789 -ൽ അന്ന് അറിയപ്പെട്ടിരുന്ന 30 മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും വർഗീകരിച്ച ശാസ്ത്രജ്ഞൻ ആര് ?
      ആധുനിക പീരിയോഡിക് നിയമം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
      ജെ.ജെ തോംസൺന്റെ കണ്ടു പിടിത്തങ്ങൾ ശാസ്ത്രലോകം അംഗീകരിച്ച വർഷം?
      ഹീലിയം കാലാവസ്ഥാ ബലൂണുകളിൽ ഉപയോഗിക്കാനുള്ള കാരണം?
      കാലാവസ്ഥ ബലൂണുകളിൽ ഉപയോഗിക്കുന്ന ഉൽകൃഷ്ട വാതകം?
      റേഡിയോ ആക്ടിവിറ്റി കാണിക്കുന്ന ഉൽകൃഷ്ട വാതകം?
      ഓക്സിജൻ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്?
      നൈട്രജൻ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്?
      കാർബൺ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്?
      ബോറോൺ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്?
      സംക്രമണ ലോഹങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ് ഏതാണ്?
      തന്നിരിക്കുന്നവയിൽ ഉൽകൃഷ്ട വാതകങ്ങൾ ഏത്?
      മൂലകങ്ങളുടെ രാസ ഗുണങ്ങളും ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക നമ്പറിന്റെ ആവർത്തന ഫലമാണ് എന്ന പിരിയോടിക് നിയമം പരിഷ്കരിച്ചത് ആര്?