ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഏകോപനത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഏത് ?
നിർമ്മിത ബുദ്ധിയെ(എ ഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യ ഹിന്ദി ചലച്ചിത്രം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത കൈവരിച്ച നഗരസഭ ഏത് ?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജന നഗരസഭ എന്ന നേട്ടം കൈവരിക്കുന്നത് ?
2023 ലെ ഹോക്കി ഇന്ത്യ പുരസ്കാരത്തിൽ മേജർ ധ്യാൻചന്ദ് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയത് ആര് ?
2023 ലെ ഹോക്കി ഇന്ത്യ പുരസ്കാരത്തിൽ മികച്ച ഗോൾകീപ്പർക്കുള്ള ബൽജിത് സിംഗ് അവാർഡ് നേടിയത് ആര് ?
2023 ലെ ഹോക്കി ഇന്ത്യ പുരസ്കാരത്തിൽ മികച്ച വനിതാ താരത്തിന് നൽകുന്ന ബൽബീർ സിംഗ് അവാർഡ് നേടിയത് ആര് ?
ഹോക്കി ഇന്ത്യ നൽകുന്ന 2023 ലെ മികച്ച പുരുഷതാരത്തിനുള്ള താരത്തിനുള്ള ബൽബീർ സിങ് പുരസ്‌കാരം നേടിയത് ആര് ?
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്ചിമ ബംഗാളിൽ നിർമ്മിതബുദ്ധി (എ ഐ) അവതാരകയെ അവതരിപ്പിച്ച രാഷ്ട്രീയ പാർട്ടി ഏത് ?
2024 മാർച്ചിൽ ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ച ലോകത്താദ്യമായി മാനുഷിക സ്രോതസ്സിൽ നിന്ന് വികസിപ്പിച്ചെടുത്ത ക്ഷയരോഗത്തിനുള്ള വാക്‌സിൻ ഏത് ?
അടുത്തിടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ഗോപാൽപൂർ തുറമുഖം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രത്തിൽ ഇളയരാജയായി അഭിനയിക്കുന്നത് ആര് ?
2024 ൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത കിഴക്കൻ തീര തുറമുഖം ഏത് ?
ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് ആയ "വിക്രം എസ്" ൻറെ രണ്ടാം ഘട്ട എൻജിൻ പരീക്ഷണം അടുത്തിടെ വിജയകരമായി പൂർത്തിയാക്കി. രണ്ടാം ഘട്ട എൻജിൻ പരീക്ഷണം ഏത് പേരിൽ ആണ് അറിയപ്പെട്ടത് ?
ഏത് കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് "സോനം വാങ്‌ചുക്" നിരാഹാര സമരം നടത്തിയത് ?
"ദി ഐഡിയ ഓഫ് ഡെമോക്രസി" എന്ന കൃതിയുടെ രചയിതാവ് ആര് ?
2024 മാർച്ചിൽ രണ്ടാം ഘട്ട ലാൻഡിംഗ് പരീക്ഷണം വിജയകരമായി നടത്തിയ ഐ എസ് ആർ ഓ നിർമ്മിച്ച പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ഏത് ?
തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച മൊബൈൽ ആപ്പ് ഏത് ?
സ്വതന്ത്ര ഇന്ത്യയിൽ മുഖ്യമന്ത്രി പദവിയിൽ ഇരിക്കെ അഴിമതി ആരോപണത്തെ തുടർന്ന് അറസ്റ്റിലാകുന്ന ആദ്യ വ്യക്തി ആര് ?
പൗരത്വ ഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വത്തിന് വേണ്ടിയുള്ള അപേക്ഷാ നടപടിക്രമങ്ങൾ സുഗമമാക്കാൻ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
പൗരത്വ നിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവരെ സഹായിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഹെൽപ്പ്ലൈൻ നമ്പർ ഏത് ?
ഓസ്‌ട്രേലിയൻ സൈന്യത്തിൽ "ചാപ്ലെയിൻ ക്യാപ്റ്റൻ" ആയി നിയമിതയായ ആദ്യ ഇന്ത്യൻ വനിത ആര് ?
2024 മാർച്ചിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ "ഭിന്നശേഷി വിഭാഗത്തിലെ (Person With Disability)" ദേശിയ ഐക്കണായി തിരഞ്ഞെടുത്ത കായികതാരം ആര് ?
"സോമ ദി ആയുർവേദിക് കിച്ചൺ" എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ കഫേ ആരംഭിച്ചത് എവിടെ ?
"ദി കുക്കിങ് ഓഫ് ബുക്‌സ് : എ ലിറ്ററസി മെമ്മറി" എന്ന കൃതിയുടെ കർത്താവ് ആര് ?
33-ാമത് (2023 ലെ) സരസ്വതി സമ്മാൻ പുരസ്‌കാരത്തിന് അർഹമായ പ്രഭാ വർമ്മയുടെ കൃതി ഏത് ?
33-ാമത് (2023 ലെ) സരസ്വതി സമ്മാൻ പുരസ്‌കാരത്തിന് അർഹനായ മലയാളി സാഹിത്യകാരൻ ആര് ?
2024 മാർച്ചിൽ പ്രസാർ ഭാരതിബോർഡ് അധ്യക്ഷനായി നിയമിതനായത് ആര് ?
2024 മാർച്ചിൽ അന്തരിച്ച മുൻ നാവികസേനാ മേധാവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വ്യക്തി ആര് ?
ഇന്ത്യയിൽ എവിടെയെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ട ആളുകളുടെ വിരലടയാളം, പാംപ്രിൻറ് തുടങ്ങിയവ ശേഖരിച്ചു വെച്ചിരിക്കുന്ന കേന്ദ്രീകൃത സംവിധാനം ഏത് ?
2024 മാർച്ചിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ(CBSE) ചെയർമാൻ ആയി നിയമിതനായത് ആര് ?
ദേശീയ വാക്‌സിനേഷൻ ദിനമായി ആചരിക്കുന്നത് എന്ന് ?
ഹൈദരാബാദ് വിമോചന ദിനമായി കേന്ദ്ര സർക്കാർ ആചരിക്കാൻ തീരുമാനിച്ചത് എന്ന് ?
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ ഉള്ള ചെറുകിട സംരംഭകർക്ക് വായ്പാ സഹായം നൽകുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ ഏത് ?
നിലവിലെ ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷണർമാർ ആരെല്ലാം ?
ഇന്ത്യയിലെ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഡ്രോണുകൾ ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി ഏത് ?
ഇന്ത്യയിലെ വടക്കു കിഴക്കൻ മേഖലയിലെ ആദ്യത്തെ സെമി കണ്ടക്റ്റർ കേന്ദ്രം നിലവിൽ വന്നത് എവിടെയാണ് ?
ഇന്ത്യയിലെ സെമി കണ്ടക്റ്റർ ഔട്ട്സോഴ്സിങ് അസ്സംബ്ലി ആൻഡ് ടെസ്റ്റിങ്ങ് പ്ലാൻറ് സ്ഥാപിക്കുന്ന "സാനന്ദ്" എന്ന സ്ഥലം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
വാണിജ്യ അടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്റ്റർ ഫാബ്രിക്കേഷൻ കേന്ദ്രം നിലവിൽ വരുന്നത് എവിടെയാണ് ?
2024 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസ്സിന് വേദിയാകുന്നത് എവിടെ ?
2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന മികച്ച പരിഭാഷക്കുള്ള പുരസ്കാരം(കന്നഡ വിഭാഗം) നേടിയ "മലയാളി കഥഗൊളു" എന്ന കൃതി എഴുതിയത് ആര് ?
2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന മികച്ച പരിഭാഷക്കുള്ള പുരസ്കാരം നേടിയ മലയാളിയായ പി കെ രാധാമണി യുടെ കൃതി ഏത് ?
2024 മാർച്ചിൽ ഹരിയാനയുടെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റത് ആര് ?
ചന്ദ്രയാൻ - 4 ൻറെ ഭാഗമായി ജപ്പാനുമായി സഹകരിച്ച് റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന ദൗത്യത്തിന് നൽകിയിരിക്കുന്ന പേരെന്ത് ?
ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്‌തത് എന്ന് ?
ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ പോഡ് ടാക്‌സി സർവീസ് ആരംഭിക്കുന്ന നഗരം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര സഹകരണ മ്യുസിയം നിലവിൽ വന്നത് എവിടെ ?
2024 മാർച്ചിൽ രാജിവെച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ആര് ?
ഇന്ത്യയിലെ പൊതു - സ്വകാര്യ മേഖലയിൽ നിർമ്മിത ബുദ്ധി പ്രോത്സാഹിപ്പിക്കാനും അനുകൂല ആവാസവ്യവസ്ഥ സൃഷ്ടിക്കാനും ലക്ഷ്യമിട്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത് ?
നയരൂപീകരണം കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടി നീതി ആയോഗ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി ആരംഭിച്ച പോർട്ടൽ ഏത് ?